എന്റെ ബെസ്റ്റ് ഫ്രണ്ട് ഇപ്പോൾ അവന്റെ കാമുകി ! ഞാന്‍ ബിഗ് ബോസില്‍ പോയ ഗ്യാപ്പിലാണ് അവർ പ്രണയത്തിലായത് ! പ്രണയ തകർച്ചയെ കുറിച്ച് ആര്യ പറയുന്നു !
മലയാളികൾക്ക് വളരെ പരിചിതയായ ആളാണ് നടി ആര്യ. ബഡായി ബംഗ്ലാവ് എന്ന ജനപ്രിയ പിരിപാടിയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ആളാണ് ആര്യ. ശേഷം ബിഗ് ബോസിൽ എത്തിയ ആര്യ മികച്ച പ്രകടനമാണ് അവിടെ കാഴ്ച വെച്ചത്. അവിടെ ബിഗ് ബോസിൽ വെച്ച് തനിക്കൊരു പ്രണയം ഉണ്ടെന്നും, ജാൻ എന്നാണ് അയാളുടെ പേര് എന്നും തങ്ങൾ വിവാഹിതരാകാൻ ആഗ്രഹിക്കുന്നു എന്നും ആര്യ അവിടെ തുറന്ന് പറഞ്ഞിരുന്നു. ആര്യയുടെ ഇത് രണ്ടാം വിവാഹമാണ്, ആഹദ്യ ഭർത്താവ് നടി അർച്ചന സുശീലന്റെ സഹോദരനെയാണ് ആര്യ വിവാഹം കഴിച്ചിരുന്നത്. ഇവർക്ക് ഒരു മകളുമുണ്ട്. പക്ഷെ ഇവർ വിവാഹ മോചനം നേടിയിരുന്നു. ഇവർ രണ്ടുപേരുംകൂടിയാണ് മകളെ വളർത്തുന്നത്.
പക്ഷെ ബിഗ് ബോസ്സിൽ നിന്നും പുറത്തിറങ്ങിയതിന് ശേഷം പിന്നെ തനറെ പ്രണയത്തെ കുറിച്ചോ, വിവാഹത്തെ കുറിച്ചോ ഒന്നും പറഞ്ഞിരുന്നില്ല. ആരാധകരുടെ ഭാഗത്ത് നിന്ന് ചോദ്യങ്ങൾ ആവർത്തിച്ചപ്പോൾ അടുത്തിടെ നടി നൽകിയ ഒരു അഭിമുഖത്തിൽ ആര്യ സംഭവിച്ചതെ കുറിച്ച് തുറന്ന് പറയുകയാണ്. എന്നോട് ഒരുപാട് പേര് ഈ ചോദ്യം ചോദിക്കുന്നുണ്ട്, എല്ലാവർക്കുമുള്ള മറുപടിയാണിത്, ജാൻ എന്ന വളരെ സമൃദ്ധമായി തേച്ചിട്ട് പോയി, ഇതിൽ കൂടുതൽ ഭംഗിയായിട്ട് എനിക്കിത് പറയാൻ അറിയില്ല. ശരിക്കും പറഞ്ഞാണ് ഞാൻ ഇത്രയും കാലം ഇതിന്റെ ദുഖത്തിൽ ആയിരുന്നു.
എന്നും ആര്യ പറഞ്ഞിരുന്നു, എന്നാൽ ഇപ്പോൾ ആര്യ ഞെട്ടിക്കുന്ന വിവരമാണ് പുറത്ത് വിട്ടത്, കുട്ടിക്കാലം മുതലേയുള്ള തന്റെ അടുത്ത സുഹൃത്തിനെ താൻ കാമുകനായ ജാനിന് പരിചയപ്പെടുത്തിയിരുന്നു. 4ാം ക്ലാസ് മുതലുള്ള സൗഹൃദമാണ് ഞങ്ങളുടേത്. എന്റെ ബെസ്റ്റ് ഫ്രണ്ടാണ്. എന്റെ എല്ലാ കാര്യങ്ങളും ഞാൻ അവളോടാണ് പറയാറുള്ളത്, അതുകൊണ്ടു കൂടിയാണ് ഞാൻ അദ്ദേഹത്തെ അവൾക്ക് പരിചയ പെടുത്തികൊടുത്തത്. പക്ഷെ ഇപ്പോള്‍ ജാനും അവളും പ്രണയത്തിലാണ്. ഞാന്‍ ബിഗ് ബോസില്‍ പോയ സമയത്താണ് അവരുടെ പ്രണയം തുടങ്ങിയത്. വല്ലാത്തൊരു പറ്റിക്കലായിപ്പോയി, ഇങ്ങനെയൊരു പണി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
ഞാൻ ബിഗ് ബോസിൽ എന്റെ പ്രണയമെല്ലാം പറഞ്ഞ് വളരെ ഹാപ്പിയായി തിരിച്ചു വന്നപ്പോൾ മുന്‍പ് കണ്ട വ്യക്തിയായിരുന്നില്ല ജാന്‍. അദ്ദേഹം ആകെ മാറിയിരുന്നു. ഇനി എന്നെ കാത്തിരിക്കേണ്ടതില്ല, എനിക്ക് ഈ ബന്ധത്തില്‍ താല്‍പര്യമില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. പെട്ടന്ന് അങ്ങനെ കേട്ടപ്പോൾ എനിക്കത് വലിയൊരു ഷോക്കായിരുന്നു അത്. ഇപ്പോഴും ഞാൻ അതില്‍ നിന്നും മോചിതയായി വരുന്നതേയുള്ളൂ. എന്തിനാണ് ഇങ്ങനെ സങ്കടപ്പെട്ടും വിതുമ്പിയും ദിവസങ്ങൾ തള്ളിനീക്കുന്നതെന്ന് ഒടുവിലായാണ് ചിന്തിച്ചത്. ആളുകളെ മനസ്സിലാക്കുന്ന കാര്യത്തില്‍ താന്‍ പുറകോട്ടാണ്. പെട്ടെന്ന് തന്നെ പറ്റിച്ച് പോവാറുണ്ട്. ഇതും ആ കൂട്ടത്തിൽ പെടും, മകൾ അയാളുമായി വളരെ നല്ല അടുപ്പമായിരുന്നു, എന്നെ പോലെ അവൾക്കും ഇതൊരു ഷോക്ക് ആയിരുന്നു എന്നും ആര്യ പറയുന്നു. കൂടാതെ തനിക്ക് ഇപ്പോൾ ഒരു പാട്ണര്‍ വേണമെന്ന് ആഗ്രഹമുണ്ട്. ലൈഫ് ഒരാളുമായി ഷെയറ് ചെയ്യണമെന്ന് അതിയായ ആഗ്രഹമുണ്ട്. അന്നത്തെ ആര്യ ആയിരിക്കില്ല ഇനിയുള്ള ആര്യ എന്ന് തനിക്കറിയാം എന്ന് താരം പറയുന്നു….
Leave a Reply