ദുരിതാശ്വാസനിധിയില്‍ നിന്നും പണം വകമാറ്റാന്‍ സര്‍ക്കാരിന് ആവില്ല, കുല്‍സിത പ്രചാരണങ്ങള്‍ തിരിച്ചറിയുക…! ആഷിഖ് അബു
കേരളം കണ്ട ഏറ്റവും വലിയ ദുരന്തമായി വയനാട് മാറുന്ന ദയനീയ കാഴ്ചയാണ് നാം കാണുന്നത്, ഈ ദുരന്തത്തെ അതിജീവിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വിളിച്ച വാർത്താ സമ്മേളേനത്തിൽ പറഞ്ഞിരുന്നു, എന്നാൽ കഴിഞ്ഞ പ്രലകാലത്തെ ദുരിതാശ്വാസ ഫണ്ട് പിണറായി സർക്കാർ ധൂർത്ത് അടിച്ചു അതുകൊണ്ട് ആരും ഒന്നും ചെയ്യരുത് എന്ന രീതിയിൽ വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നുണ്ട്.
ഇപ്പോഴിതാ ഇതിനെ കുറിച്ച് പറഞ്ഞുകൊണ്ട് സംവിധായകന്‍ ആഷിഖ് അബു പങ്കുവെച്ച വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ആഷിഖിന്റെ വാക്കുകൾ ഇങ്ങനെ, മുഖ്യന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് പണം ഒരു സര്‍ക്കാരുകള്‍ക്കും വകമാറ്റി ചിലവഴിക്കാന്‍ സാധിക്കില്ല. കുത്സിത പ്രചാരണങ്ങള്‍ തിരിച്ചറിയുക” എന്നാണ് ആഷിഖ് അബു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. അതേസമയം, നിരവധി പേരാണ് സാമ്പത്തിക സഹായം ചെയ്യുന്നത്.
തമിഴ്‌നാട് മുഖ്യമന്ത്രി പ്രഖ്യാപിച്ച അഞ്ച് കോടി രൂപ നൽകിയിരുന്നു, നടൻ വിക്രം 20 ലക്ഷം നൽകി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എം എ യൂസഫലി, പ്രമുഖ വ്യവസായി രവി പിള്ള, കല്യാണ്‍ ജ്വല്ലേഴ്‌സ് ഉടമ കല്ല്യാണ രാമന്‍ എന്നിവര്‍ അഞ്ച് കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. വിഴിഞ്ഞം പോര്‍ട്ട് അദാനി ഗ്രൂപ്പും അഞ്ച് കോടി രൂപയുടെ സഹായം വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. കൂടാതെ കെഎസ്എഫ്ഇ അഞ്ചു കോടി രൂപയും കാനറ ബാങ്ക് ഒരുകോടി രൂപയും കെഎംഎംഎല്‍ 50 ലക്ഷം രൂപയും വനിത വികസന കോര്‍പ്പറേഷന്‍ 30 ലക്ഷം രൂപയും, ഔഷധി ചെയര്‍ പേഴ്‌സണ്‍ ശോഭന ജോര്‍ജ് 10 ലക്ഷം രൂപയും നല്‍കി.
കൂടാതെ ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ ട്രസ്റ്റ് 11 ലക്ഷം രൂപ സംഭാവനയായി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ മന്ത്രിമാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാനും തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കഴിയുന്നവരെല്ലാം സംഭാവന നല്‍കണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്..
Leave a Reply