ടെന്നീസ് പ്ലെയർ, ക്ലാസ്സിക്കൽ ഡാൻസർ, ജൂനിയർ ആർട്ടിസ്റ്റായിട്ട് തുടക്കം ! മലയാളികൾ ഇന്നും സ്നേഹിക്കുന്ന നടി കാർത്തികയുടെ ജീവിതം !

മലയാള സിനിമക്കും സിനിമ ആസ്വാദകർക്കും ഒരിക്കലും മറക്കാൻ കഴിയാത്ത എന്തോ ഒരു മായാജാലം ഉള്ള നടിയായിട്ടാണ് കാർത്തികയെ കാണുന്നത്. ആ പേര്  കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ ഓർമ്മവരുന്നത് കറുത്ത പൊട്ടുവെച്ച മെലിഞ്ഞു സുന്ദരമായ ഒരു രൂപമാണ്. ഒരുപാട് സിനിമകൾ ഒന്നും നടി ചെയ്തിരുന്നില്ല എങ്കിലും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാണ് നടി കാർത്തിക. ഇന്ന് മലയാള സിനിമ ഒരുപാട് മാറിയിരിക്കുന്നു ഇന്നത്തെ നായികമാരിൽ കൂടുതൽ പേരും മേക്കപ്പിന്റെ പിറകെയാണ്.  കൂടുതൽ മെയ്ക്കപ്പ് ആവശ്യമുള്ള കാലത്തും പഴയ കാല ചില നടിമാരിൽ സ്വാഭാവിക തനതു സൗന്ദര്യം കൊണ്ട് മനം കവർന്നിരുന്നു. അവരിൽ മുൻ നിരയിൽ നിൽക്കുന്ന അഭിനേത്രിയാണ് കാർത്തിക..

പുതുതലമുറ പോലും കാർത്തികയേ ആരാധിക്കുന്നു എന്നത് തന്നെയാണ് ഇതിന്റെ തെളിവ് സുനന്ദ നായർ എന്നായിരുന്നു അവരുടെ യഥാർത്ഥ പേര്. തിരുവനന്തപുരത്ത് പികെആര്‍ നായരുടെ മകളായിട്ടാണ് കാര്‍ത്തിക എന്ന സുനന്ദ നായര്‍ ജനിക്കുന്നത്. അവർ തികഞ്ഞ ഒരു ക്ലാസ്സിക്കൽ ഡാൻസറും അതുപോലെ അവർ ഒരു അമച്വർ ടെന്നീസ് കളിക്കാരി കൂടിയാണ്. ജൂനിയർ ആർട്ടിസ്റ്റായിട്ടാണ് കാർത്തിക സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പ്രഭാത സന്ധ്യ എന്ന ചിത്രത്തിൽ ബാലതാരമായിട്ടാണ്‌ സുനന്ദ സിനിമയിൽ എത്തുന്നത്. 1985ല്‍ പുറത്തിറങ്ങിയ മണിച്ചെപ്പ് തുറന്നപ്പോള്‍’ എന്ന ചിത്രത്തിലൂടെയാണ് അവർ ആദ്യമായി നായികയായി മാറിയത്.

ശേഷം മോഹന്ലാലിനൊപ്പമാണ് കാർത്തിക കൂടുതൽ സിനിമകൾ ചെയ്തതും വിജയിച്ചതും. ഇന്നും മലയാളി മനസ്സിൽ മായാതെ നിൽക്കുന്ന താളവട്ടം, സന്മനസ്സുള്ളവർക്കു സമാധാനം, ദേശാടനക്കിളി കരയാറില്ല, ഗാന്ധിനഗർ 2nd സ്ട്രീറ്റ്, ഉണ്ണികളേ ഒരു കഥ പറയം അങ്ങനെ നീളുന്ന ഒരുപിടി ഹൃദയ സ്പർശിയായ ചിത്രങ്ങളും കഥാപാത്രങ്ങളും കാർത്തികയേ എന്നും മലയാളി മനസോഡ് ചേർത്ത് നിർത്തും. മലയാളത്തിന് പുറമെ അവർ തമിഴിലും സിനിമകൾ ചെയ്തിരുന്നു.

എന്നാൽ തമിഴ് സിനിമയിൽ നടൻ കമൽ ഹാസനൊപ്പം അഭിനയിക്കുകയും അദ്ദേഹത്തിന്റെ ചില മോശമായ പ്രവർത്തികൾ കാരണം കാർത്തിക തമിഴ് സിനിമ മേഖല തന്നെ വേണ്ടെന്ന് വെക്കുകയായിരുന്നു. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴാണ് അവർ 1988ലാണ് ഡോക്ടറായ സുനില്‍ കുമാറിനെ കാര്‍ത്തിക വിവാഹം ചെയ്യുന്നത്. ഇരുവര്‍ക്കും വിഷ്ണു എന്ന മകനുമുണ്ട്. വിഷ്ണു ഒരു വെറ്റിനറി സര്‍ജനും റേഡിയോളജിസ്റ്റുമാണ്. 2019- ലാണ് താരത്തിന്റെ മകന്‍ വിവാഹിതനായത്. ഇപ്പോൾ മകന് ഒരു കുട്ടിയുമുണ്ട്, അമ്മുമ്മ ഒക്കെയായി വളരെ സന്തുഷ്ട കുടുംബ ജീവിതം നയിക്കുകയാണ് കാർത്തിക.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *