അച്ഛൻ എനിക്ക് നൽകിയ ഒരു ഉപദേശം മാത്രം ഞാൻ അനുസരിച്ചിട്ടില്ല ! എത്ര ശ്രമിച്ചിട്ടും അത് സാധിക്കുന്നില്ല ! അഹാന പറയുന്നു !!
ഇന്ന് കേരളത്തിലെ ജനപ്രിയ താരം കുടുംബമാണ് കൃഷ്ണകുമാറിന്റേത്. നാല് പെൺമക്കളും ഭാര്യയും അടങ്ങുന്ന അദ്ദേഹത്തിന്റെ കുടുംബം സമൂഹ മാധ്യമങ്ങളിലെ താരമാണ്. മൂത്ത മകൾ അഹാന കൃഷ്‌ണ ഇന്ന് മലയാള സിനിമയിലെ മുൻ നിര നായികമാരിൽ ഒരാളാണ്. ലൂക്ക എന്ന ഒരൊറ്റ ചിത്രംകൊണ്ട് പ്രശസ്തയായ നടിക്ക് ഇപ്പോൾ കൈ നിറയെ ചിത്രങ്ങളാണ്. കൃഷ്‌ണകുമാർ ഇന്ന് രാഷ്‌ടീയ പ്രവർത്തകൻ കൂടിയാണ്. ഈ താര കുടുംബത്തിലെ ഓരോ വിശേഷങ്ങളും ആരാധകർക്കിടയിൽ വലിയ വർത്തയാകാറുണ്ട്.
ഇപ്പോൾ അച്ഛൻ തനിക്ക് നൽകിയ ഉപദേശങ്ങളെ കുറിച്ച് നടി അഹാന തുറന്ന് പറഞ്ഞിരുന്നു. അതിലെ ചില കാര്യങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അച്ഛൻ അങ്ങനെ ഉപദേശിക്കുന്ന ആളൊന്നുമല്ല, പക്ഷെ ചില കാര്യങ്ങൾ വളരെ ശക്തമായും വ്യതമായും പറഞ്ഞ് തരും. അതിൽ ചിലതാണ് ലൊക്കേഷനില്‍ ആരെയും വില കുറച്ചു കാണരുത്. ലൈറ്റ് ബോയ് മുതല്‍ ചായ കൊണ്ടുവരുന്നവരോട് വരെ നന്നായി പെരുമാറണം. എല്ലാവരും തുല്യരാണ് എന്ന ചിന്ത എപ്പോഴും ഉണ്ടായിരിക്കണം, നമ്മള്‍ ഏതു മേഖലയിലായാലും മുകളിലേക്ക് പോകുന്ന അതെ മുഖങ്ങള്‍ തന്നെയാണ് താഴേക്ക് വരുമ്ബോഴും കാണുന്നത്, അത് കൊണ്ട് ആരെയും ചെറുതായി കാണരുത്. സിനിമ ജീവിതമല്ല ജീവിതത്തിന്റെ ഒരു ഭാഗമാണ് എന്നും പറഞ്ഞു തരാറുണ്ട്.
ഇതെല്ലാം ഞാൻ ജീവിതഘത്തിൽ ഉൾക്കൊണ്ടതും പാലിച്ചു പോകുന്നതുമായ ഉപദേശങ്ങളാണ്, പക്ഷെ ഒരെണ്ണം മാത്രം ഞാൻ മൈൻഡ് ചെയ്തിട്ടില്ല, ഉറങ്ങുന്നതിനു ഒരു മണിക്കൂര്‍ മുന്‍പെങ്കിലും മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തു വയ്ക്കണം എന്ന് അച്ഛന്‍ പറഞ്ഞു തന്ന ഉപദേശം മാത്രം ഞാന്‍ സ്വീകരിച്ചിട്ടില്ല, എത്ര ശ്രമിച്ചിട്ടും സാധിക്കുന്നില്ല എന്നും അഹാന പറയുന്നു. കൂടാതെ കഴിഞ്ഞ ദിവസം അഹാനയുടെ ഒരു പുതിയ വീഡിയോ വൈറലായിരുന്നു അതിൽ തങ്ങളുടെ വീട്ടിലെ റംബൂട്ടാനേ പറ്റിയാണ് താരം പറയുന്നത്, ഇതിനു മുമ്പ് തൻ ഞങ്ങളുടെ വീട്ടിലെ റംബൂട്ടാനേ കുറിച്ച് ഒരു വീഡിയോ ചെയ്തിരുന്നു അതിനു വളരെ ഗംഭീരമായ ട്രോളുകളും ലഭിച്ചിരുന്നു.
ട്രോളുകൾ കാരണം ആ വിഡിയോയും ഞങ്ങളുടെ വീട്ടിലെ റംബൂട്ടാനും വളരെ പ്രശസ്തനായിരുന്നു. ആവശ്യമില്ലാതെ ഈ പാവം റംബൂട്ടാനെ അന്ന് എല്ലവരും കുറെ തെറിവിളിച്ചു, പരിഹസിച്ചു അപമാനിച്ചു, പക്ഷെ അതെല്ലാം ഇതിനൊരു വളമായി മാറി അതുകൊണ്ട് ഇത്തവണ എന്നത്തേക്കാളും കൂടുതൽ റംബൂട്ടാൻ പഴങ്ങൾ ഉണ്ടായി എന്നും അഹാന പറയുന്നു, ഇതിനെല്ലാം താൻ എന്റെ പ്രിയപ്പെട്ട ട്രോളൻ മാർക്കാണ് നന്ദി പറയുന്നത് എന്നും, നിങ്ങൾ കാരണം ഇപ്പോൾ കേരളത്തിൽ ചിലർക്കെങ്കിലും റംബൂട്ടാൻ എന്ന് കേൾക്കുമ്പോൾ തന്നെ ഞങ്ങളുടെ കുടുംബത്തെയാണ് ഓർമ വരുന്നത് എന്നും ഏറെ രസകരമായി അഹാന പറയുന്നു..
Leave a Reply