
ഞാൻ കങ്കണയുടെ ആരാധിക ഒന്നുമല്ല, പക്ഷേ ഇപ്പോള്‍ നടന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ് ! അഹാന പ്രതികരിക്കുന്നു !
നടിയും നിയുക്ത എംപിയുമായ കങ്കണ റണാവത്തിന് വിമാനത്താവളത്തില്‍ വെച്ച് അ,ടി,യേ,റ്റ സംഭവത്തില്‍ തനിക്ക് വേണ്ടി സിനിമ രംഗത്തുനിന്നും ആരുംതന്നെ സംസാരിക്കാത്തതിൽ പ്രതികരിച്ച് കങ്കണ തന്നെ പോസ്റ്റ് പങ്കുവെച്ചിരുന്നു, കങ്കണ റണാവത്തിനെ എയർപോർട്ടിൽവെട്ട് സുരക്ഷ ഉദ്യോഗസ്ഥ മർദ്ധിച്ച സംഭവത്തിൽ ബോളീവുഡ് അഭിനേതാക്കൾ പ്രതികരിക്കാത്തതിനെ വിമർശിച്ച് കങ്കണ. ജൂൺ 6 ന് ന്യൂഡൽഹിയിലേക്ക് പോകുമ്പോൾ ചണ്ഡീഗഡ് വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയ്ക്കിടെ സിഐഎസ്എഫ് ഉദ്യോഗസ്ഥ കങ്കണയെ തല്ലിയിരുന്നു. വിഷയത്തിൽ ബോളിവുഡിൻ്റെ മൗനത്തെക്കുറിച്ച് വിമര്‍ശിച്ചുകൊണ്ടാണ് കങ്കണ കുറിപ്പ് പങ്കുവെച്ചിരുന്നത്.
അതേസമയം ഇപ്പോഴിതാ നടി അഹാന പാക്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്, ഞാൻ കങ്കണയുടെ ആരാധിക ഒന്നുമല്ല. പക്ഷേ ഇപ്പോള്‍ നടന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ്. സുരക്ഷാ ഉദ്യോഗസ്ഥയോ മറ്റാരോ ആകട്ടെ, വ്യക്തിപരമായി എതിർപ്പുണ്ടെന്ന് വെച്ച് ഇങ്ങനെ പൊതുവിടത്തില്‍ മറ്റൊരാളെ കയ്യേറ്റം ചെയ്യുന്നത് എങ്ങനെ ശരിയാകും? മര്യാദ, നീതി ഇവയൊക്കെയില്ലേ? തീർച്ചയായും ഇവർക്കെതിരെ കേസെടുക്കണം. അടുത്ത തവണ ദേഷ്യം വരുമ്ബോള്‍ ഇവർ തോക്കെടുത്ത് വെടിവെക്കില്ലെന്ന് ആര് കണ്ടു.. എന്നാണ് അഹാന കുറിച്ചത്..

ഈ വിഷയത്തെ തുടർന്ന് സിഐഎസ്എഫിലെ ഉദ്യോഗസ്ഥ കുല്‍വീന്ദർ കൗറിനെ ജോലിയില്‍ നിന്ന് സസ്പെൻഡ് ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കർഷക പ്രക്ഷോഭത്തിനിടെ പഞ്ചാബിലെ സ്ത്രീകളെ കുറിച്ച് കങ്കണ നടത്തിയ വിവാദ പരാമർശങ്ങളാകാം അടിക്ക് കാരണമായതെന്ന് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. അതേസമയം കുൽവീന്ദർ കൗറിനെ പിന്തുണച്ച് കർഷക സംഘടനകളും രംഗത്തുണ്ട്.
തനിക്കുണ്ടായ ഈ വിഷമത്തിൽ ബോളിവുഡ് തനിക്ക് ഒപ്പം നിൽക്കാത്തതിനും, തന്നെ സപ്പോർട്ട് ചെയ്ത് സംസാരിക്കാത്തതിലും പ്രതിഷേധിച്ച് കങ്കണ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, പ്രിയപ്പെട്ട സിനിമാ വ്യവസായികളേ, നിങ്ങൾ എല്ലാവരും ഒന്നുകിൽ ആഘോഷിക്കുകയാണ് അല്ലെങ്കിൽ എനിക്ക് നേരെയുണ്ടായ എയർപോർട്ട് ആക്രമണത്തെ കുറിച്ച് പൂർണ്ണമായി നിശബ്ദരാണ്.
ഇതുപോലെ ഇനി നാളെ നിങ്ങൾ നിങ്ങളുടെ രാജ്യത്തെ ഏതെങ്കിലും തെരുവിലൂടെയോ മറ്റെവിടെയെങ്കിലുമോ നിരായുധരായി നടക്കുകയാണെങ്കിൽ ഓർക്കുക. ലോകവും ചില ഇസ്രായേലി, പലസ്തീനികളും നിങ്ങളെയോ നിങ്ങളുടെ കുട്ടികളെയോ അടിച്ചു വീഴ്ത്തുന്നത് നിങ്ങൾ റഫയിലേക്ക് കണ്ണടയ്ക്കാൻ ശ്രമിച്ചതുകൊണ്ടോ അല്ലെങ്കിൽ ഇസ്രായേലി ബന്ദികൾക്ക് വേണ്ടി നിലകൊണ്ടതുകൊണ്ടോ ആണ്… അപ്പോൾ നിങ്ങൾ കാണും നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി ഞാൻ പോരാടുമെന്ന്, എന്നെങ്കിലും ഞാൻ എന്തിനാണ് ഞാൻ എന്ന് ചിന്തിച്ചാൽ ഞാൻ എവിടെയാണെന്ന് ഓർക്കുന്നു, നിങ്ങൾ ഞാനല്ല.. എന്നായിരുന്നു..
Leave a Reply