താനൊന്നു വിഷമിച്ചിരുന്നാൽ അമ്മാ എന്തു പറ്റിയെന്നു ചോദിച്ച് തന്റെ മക്കൾ അരികിലെത്തും ! മക്കൾ കൂടിയതിൽ സന്തോഷം അജുവും ഭാര്യയും പറയുന്നു !

മലയാളികളുടെ ഇഷ്ട താരമാണ് നടൻ അജു വർഗീസ്. കോമഡി താരമായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിൽ എത്തിയ അജു നായകനായും, വില്ലനായും, സഹ താരമായും ഇന്ന് നിരവധി കഥാപാത്രങ്ങൾ മികച്ചതാക്കിക്കൊണ്ടിരിക്കുകയാണ്. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് ബിരുദം നേടിയ ശേഷമാണ് അദ്ദേഹം സിനിമയിലേക്കെത്തിയത്.  അജുവിനെ പോലെ നമുക്ക് ഏറെ പ്രിയങ്കരനാണ് നടന്റെ കുടുംബവും.

തടത്തിൽ മറയത്ത് എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിയിൽ ഇടനായി അജുവിനും നിവിനും ഇടാനുള്ള കുർത്ത ഡിസൈന്‍ ചെയ്യാനുള്ള അവസരം ലഭിച്ചത് അഗസ്റ്റീന എന്ന ടീനയ്ക്കായിരുന്നു. അന്ന് ഡിസൈന്‍ ചെയ്ത  ആ കുർത്ത  അജുവിന് നന്നായി ഇഷ്ടപ്പെട്ടിരുന്നു. അതോടെ ആ പരിചയം സൗഹൃദമാകുകയും  പിന്നീടത്  പ്രണയമായി മാറുകയുമായിരുന്നു. 2014നാണ് അദ്ദേഹം അഗസ്റ്റീന മനുവിനെ അജു വിവാഹം ചെയ്യുന്നത്.

ഇവരുടെ വിവാഹ ശേഷം അതികം വൈകാതെ ഇവർക്ക് ഇവാനും ജൂവനായും ജനിച്ചിരുന്നു. ഇരട്ട കുട്ടികളായ ഇവർക്ക് ഇതിനോടകം ആരാധക്ക് ഏറെയാണ്.  തന്‍റെ കുടുംബത്തില്‍ ഇരട്ടകളുടെ പാരമ്പര്യമുണ്ടെന്നും അഗസ്റ്റീന പറയുന്നു. കൂടാതെ  ഇവര്‍ക്ക് 3 വയസ്സ് തികയുന്നതിനിടയിലാണ് ജാക്കും ലൂക്കും ജനിച്ചത്. നേരത്തെ മറ്റവരെ നോക്കിയതിനാല്‍ ഇവരെ നോക്കാൻ തനിക്ക്  ബുദ്ധിമുട്ടുണ്ടായിരുന്നില്ല,പിന്നെ  ആവശ്യം വരുമ്പോള്‍ സഹായിക്കാനായി ഇഷ്ടം പോലെ ആള്‍ക്കാരുണ്ടായിരുന്നതായും അഗസ്റ്റീന പറയുന്നു.

മക്കളുടെ എണ്ണം കൂടിയതിൽ സന്തോഷം. കാരണം ഇനി വരുന്നത് ന്യൂജനറേഷൻ കാലത്ത് മക്കളുടെ എണ്ണം കൂടിയതിൽ ന്യൂജനറേഷൻ കാലത്ത് മക്കളുടെ എണ്ണം കൂടിയത് നല്ലതാണ്. മാത്രമല്ല താൻ വളർന്നത് കൂട് കുടുംബത്തിലാണ് താൻ വളരുന്നതെന്നും അഗസ്റ്റീന പറയുന്നു. കൂട്ടുകുടുംബത്തിന്റെ ഒരുമയും സ്നേഹവും കണ്ടതിനാൽ അതു പോലൊരു വീട് വേണമെന്ന് താൻ  ആഗ്രഹിച്ചിരുന്നു. കല്യാണം കഴിഞ്ഞപ്പോഴേ ഏറെ മക്കൾ വേണമെന്ന് തങ്ങൾ പ്ലാൻ ചെയ്തിരുന്നു എന്നും ഇരുവരും പറയുന്നു.

ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരു സർപ്രൈസ് പോലെയാണ് ജെയ്കും ലൂക്കും എത്തിയത്. മാസം തികയാതെ പിറന്ന കുഞ്ഞുങ്ങളായതു കൊണ്ട് കണ്ണിലെ കൃഷ്ണമണി പോലെയാണ് കുഞ്ഞുങ്ങളെ നോക്കുന്നതെന്നും, ഒരു കുട്ടിയെ വളർത്താൻ പലരും പാടു പെടുമ്പോൾ ഈ നാലുകുട്ടികളെ എങ്ങനെ ഒറ്റയ്ക്ക് വളർത്തുന്നു എന്ന ചോദ്യത്തിന് അഗസ്റ്റീന പറയുന്നത് ഇങ്ങനെ, മക്കൾ കൂടും തോറും വളർത്താൻ എളുപ്പമാണ്.

സഹോദരങ്ങളുണ്ടെങ്കിൽ കളിക്കാൻ കൂട്ടുണ്ട്. അവരുടെ ലോകം അവരു കണ്ടെത്തും. ഒരു കുട്ടി മാത്രമായാൽ എപ്പോഴും നമ്മെ ചുറ്റിപറ്റിയായിരിക്കും അവരുടെ ജീവിതം എന്നും മാത്രവുമല്ല തന്റെ പേരന്റിംഗിനെക്കുറിച്ച് പലരും പറയാറുണ്ടെന്നും അഗസ്റ്റീന പറയുന്നു.   തങ്ങളുടെ കുടുംബ ചിത്രങ്ങൾക്ക് ചിലർ മോശം കമന്റ് ഇടുന്നത് ശ്രദ്ധയിൽ പെട്ടിരുന്നു, അത് ഒരുപാട് വേദനിപ്പിച്ചിരുന്നു എന്നും ഇടക്ക് താരം പറഞ്ഞിരുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *