ഞാൻ ആദ്യമായി പ്രണയിച്ചവൾ, സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചവൾ..! പക്ഷെ വേർപിരിയാൻ ശക്തമായത് കാരണങ്ങൾ ഉണ്ടായിരുന്നു ! അജിത് തുറന്ന് പറയുമ്പോൾ

ഇന്ന് ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവുമധികം ആരാധകരുള്ള നടന്മാരിൽ ഒരാളാണ് അജിത് കുമാർ. ഒരു നടൻ എന്നതിനപ്പുറം ഒരു കാർ റേസർ കൂടിയാണ് ഇന്ന് അദ്ദേഹം. കഴിഞ്ഞ ദിവസം ദുബായിൽ വെച്ച് നടന്ന റേസിങിന് ശേഷം ശാലിനി അജിത്തിനെ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുന്ന വീഡിയോയും, റേസിങിന് അനുവദിച്ചതിന് നന്ദി ശാലു എന്ന് അദ്ദേഹം  പറയുന്ന വീഡിയോയും വൈറലായി മാറിയിരുന്നു. ഇത് രണ്ടും ചേര്‍ത്തു നിര്‍ത്തി അജിത്തിന്റെ ആദ്യത്തെ പ്രണയം ബ്രേക്കപ് ആയ കാരണം സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.

മലയാളികൾക്ക് കൂടി വളരെ പരിചിതയായ  നടി ഹീര രാജഗോപാലുമായുള്ള അജിത്തിന്റെ പ്രണയം രഹസ്യമായിരുന്നില്ല. അത് ബ്രേക്കപ്പായതിനെ കുറിച്ച് അജിത്ത് തന്നെ തുറന്ന് സംസാരിച്ച അഭിമുഖവും ഇന്ന് വൈറലാണ്. ഹീരാ മോഹൻലാലിനൊപ്പം നിർണ്ണയം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ അഭിനയിച്ചിരുന്നു. കൂടാതെ മമ്മൂട്ടി ചിത്രം ഒരു അഭിഭാഷകന്റെ കേസ് ഡയറി, ജയറാമിന്റെ മിന്നാമിങ്ങിനും മിന്നുകെട്ട് എന്ന സിനിമയിലും ഹീര എത്തിയിരുന്നു.

ഒരു സമയത്ത് അവർ തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കുന്ന അഭിനേത്രി ആയിരുന്നു. ‘കാതല്‍ കോട്ടൈ’ എന്ന ചിത്രത്തില്‍ ഒന്നിച്ച് അഭിനയിച്ചതിന് ശേഷമാണ് അജിത്തും ഹീരയും തമ്മില്‍ അടുത്തത്. ആ പ്രണയം ഇന്റസ്ട്രിയില്‍ പാട്ടായിരുന്നു. തുടര്‍ന്ന് ‘തൊടരും’ എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചു. അതിലൂടെ ആ പ്രണയം കൂടുതല്‍ ബലപ്പെട്ടു, കല്യാണം കഴിക്കാന്‍ പ്ലാന്‍ ചെയ്തതായും പറയപ്പെടുന്നു.

പക്ഷേ മകളുടെ പ്രണയത്തോട് ഹീരയുടെ അമ്മയ്ക്ക് ഒട്ടും തന്നെ താത്പര്യമില്ലായിരുന്നു. ഇത്ര ചെറുപ്പത്തില്‍, കരിയര്‍ തുടങ്ങുന്നതിന് മുന്‍പേ കരിയര്‍ അവസാനിപ്പിക്കുന്നതിനെ അവര്‍ ശക്തമായി എതിര്‍ത്തു. അതിന് ശേഷം അജിത്തിനോടുള്ള ഹീരയുടെ പെരുമാറ്റവും മാറി. 1998 ല്‍ ടാബ്ലോയിഡിന് നല്‍കിയ അഭിമുഖത്തില്‍ അജിത്ത് ആ ബന്ധം ബ്രേക്കപ്പായതായി സ്ഥിരീകരിച്ചു.

അന്ന് അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, അതെ.. ഞങ്ങള്‍ പ്രണയത്തിലായിരുന്നു, ഞാന്‍ അവളെ ശരിക്കും ഇഷ്ടപ്പെട്ടിരുന്നു. വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചിരുന്നു, പക്ഷേ ഇപ്പോള്‍ എല്ലാം മാറി. അവളിപ്പോള്‍ പഴയ ആളേ അല്ല, വാസ്തവത്തില്‍ അവള്‍ മയക്ക് മരുന്നിന് അടിമയാണ്’ എന്നാണ് അജിത്ത് അന്ന് പറഞ്ഞത്. അന്നേ കായിക കാര്യങ്ങളോട് താത്പര്യമുള്ള അജിത്തിന് ഹീരയുടെ മാറ്റവും മയക്ക് മരുന്നിനോടുള്ള താത്പര്യവും അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. തുടര്‍ന്ന്, 1999 ല്‍ അമര്‍ക്കളം എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ച സമയത്ത് ശാലിനിയോട് പ്രണയം തോന്നുകയായിരുന്നു. അതായിരുന്നു ദൈവ നിശ്ചയം. 2000 ല്‍ ഇരുവരും വിവാഹിതരായി. ഇന്ന് ഇന്ത്യന്‍ സിനിമയിലെ മാതൃകാ ദമ്പതികളാണ് ഇരുവരും..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *