മമ്മൂക്കയ്ക്ക് എന്തേ പദ്മ ഭൂഷൺ നൽകിയില്ല ! അർഹത ഉള്ള സാധാരണക്കാരന് പദ്മശ്രീ ലഭിച്ചതായി കണ്ടത് മോദി സർക്കാർ വന്ന ശേഷമാണ്..!

കഴിഞ്ഞ ദിവസമാണ് പദ്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ഇത്തവണയും കേരളത്തിൽ നിന്നുള്ള നിരവധി പ്രതിഭകൾ പുരസ്‌കാരണത്തിന് അർഹരായിട്ടുണ്ട്. അടുത്തിടെ അന്തരിച്ച സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്ക് മരണാന്തര ബഹുമതിയായി പദ്മവിഭൂഷണ്‍ നൽകും. ഹോക്കി താരം പി.ആര്‍ ശ്രീജേഷിനും ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനും പദ്മവിഭൂഷണ്‍ നൽകും. നടി ശോഭനയ്ക്ക് പത്മഭൂഷണ്‍ നൽകും. കേരളത്തിന്റെ സ്വന്തം ഫുട്‌ബോള്‍ താരം ഐ.എം വിജയനും ഡോ. കെ ഓമനക്കുട്ടിക്കും പദ്മശ്രീ പുരസ്‌കാരവും നൽകി.

എന്നാൽ ഇത്തവണയും നടൻ മമ്മൂട്ടിക്ക് പദമഭൂഷൺ ലഭിക്കാത്തതിൽ സമൂഹ മാധ്യമങ്ങളിൽ നല്ല രീതിയിലുള്ള വിമർശനങ്ങൾ ഉണ്ടാകുന്നുണ്ട്. അക്കൂട്ടത്തിൽ ഇപ്പോഴിതാ അഖിൽ മാരാർ പങ്കുവെച്ച ഒരു കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. കുറിപ്പിന്റെ പൂർണ്ണ രൂപമിങ്ങനെ, റിപബ്ലിക് ദിനത്തിൽ രാജ്യം നൽകുന്ന ആദരവ് ഏതൊരു ഭാരതീയ പൗരന്റെയും അഭിമാന നിമിഷങ്ങളിൽ ഒന്നാണ്.. നിരവധി പ്രാഞ്ചിയേട്ടൻമാർ പണം ഉപയോഗിച്ച് മുൻകാലങ്ങളിൽ പദ്മശ്രീ പട്ടം നേടി എടുത്തിരുന്നു എന്നതിൽ നിന്നും വ്യത്യസ്തമായി അർഹത ഉള്ള സാധാരണക്കാരന് പദ്മശ്രീ ലഭിച്ചതായി കണ്ടത് മോദി സർക്കാർ വന്ന ശേഷമാണ്..

എന്നാൽ കഴിഞ്ഞ ദിവസം പദ്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിചപ്പോൾ സന്തോഷവും വിഷമവും തോന്നി…. PR ശ്രീജേഷ് എന്ന രാജ്യത്തിന്റെ പോരാളിക്ക് പദ്മ ഭൂഷണ് ലഭിച്ചതിൽ വലിയ സന്തോഷം തോന്നി.. എന്നാൽ മലയാള സിനിമയുടെ അഭിമാനവും ഇന്ത്യൻ സിനിമയിൽ അത്ഭുതമായി ഈ പ്രായത്തിലും നടന വൈഭവം സൃഷ്ടിക്കുന്ന മമൂക്കയ്ക്ക് എന്തെ പദ്മ ഭൂഷണ് നൽകിയില്ല.. ഏത് അളവ് കോലെടുത്തു അളന്നാലും ലഭിച്ച മറ്റുള്ളവരേക്കാൾ ഒരു പടി മമ്മൂക്ക മുന്നിലായിരിക്കും..

ഭരണഘടനയും ജനാധിപത്യവും ഏറ്റവും മഹത്തരമാകുന്ന മഹാ ദിനത്തിൽ രാജ്യത്തെ പൗരനെ രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും പേരിൽ വേർ തിരിച്ചു ആദരിക്കേണ്ട ഗതി കേടിലേക്ക് എന്റെ രാജ്യം പോകുന്നതിൽ വിഷമം ഉണ്ട്.. എത്രയൊക്കെ കൂട്ടിയും കുറച്ചും ഗുണിച്ചും ഹരിച്ചുമൊക്കെ നോക്കിയിട്ടും മാറ്റി നിർത്താൻ മമ്മൂക്കയുടെ മതവും രാഷ്ട്രീയവുമല്ലാതെ മറ്റൊരു അയോഗ്യതയും ആ മഹാ പ്രതിഭയ്ക്ക് ഉള്ളതായി എനിക്ക് തോന്നുന്നില്ല…

എന്നാൽ അതേസമയം ഇതൊരു, പ്രതിഷേധ കുറിപ്പല്ല അല്ലു അർജുനന് നഷ്ണൽ അവാർഡ് കൊടുത്തും ബാലയ്യ്ക്ക് പദ്മ ഭൂഷണ് കൊടുത്തും ആദരിച്ചപ്പോൾ ഒഴിവാക്കിയത് ആണ് മമൂക്കയ്ക്ക് ലഭിച്ച വലിയ പുരസ്‌കാരം എന്ന് ഓർമപ്പെടുത്താൻ വേണ്ടി എഴുതിയതാണ്… എന്നും അഖിൽ കുറിച്ചു..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *