‘മഹാരാജാവ് നീണാള്‍ വാഴട്ടെ’, മുഖ്യമന്ത്രിയുടെ ദുരിതശ്വാസനിധിയിലേക്ക് പണം നല്‍കാന്‍ താല്‍പര്യമില്ല എന്ന് പറഞ്ഞു കൊണ്ടുള്ള പോസ്റ്റ് വിവാദമായതോടെയാണ് നടപടി !
മലയാളികൾക്ക് വളരെ പരിചിതനായ ആളാണ് അഖിൽ മാരാർ, ഇപ്പോഴിതാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട സംവിധായകന്‍ അഖില്‍ മാരാര്‍ക്കെതിരെ കേസ്. മുഖ്യമന്ത്രിയുടെ ദുരിതശ്വാസനിധിയിലേക്ക് പണം നല്‍കാന്‍ താല്‍പര്യമില്ല എന്ന് പറഞ്ഞു കൊണ്ടുള്ള പോസ്റ്റ് വിവാദമായതോടെയാണ് പൊ,ലീ,സ് കേ,സ് എടുത്തത്. ദുരിതശ്വാസനിധിയിലേക്ക് പണം നല്‍കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ സംവിധായകന്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് അവര്‍ പറയുന്ന സ്ഥത്ത് തന്നെ വീടുവച്ച് നല്‍കാന്‍ തയാറാണ് എന്ന് പറഞ്ഞിരുന്നു. 5 സെന്റ് സ്ഥലത്തില്‍ മൂന്ന് വീടുകള്‍ നിര്‍മ്മിച്ചു നല്‍കാനാണ് അഖില്‍ മാരാറും സുഹൃത്തുക്കളും തീരുമാനിച്ചിരിക്കുന്നത്.
എന്നാൽ ഇപ്പോഴിതാ തനിക്കെതിരെ പോ,ലീ,സ് കേ,സ് വന്നതിന് ശേഷം അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, ‘അങ്ങനെ വീണ്ടും കേ,സ്.. മഹാരാജാവ് നീണാള്‍ വാഴട്ടെ’ എന്നാണ് അതേസമയം അഖില പിന്തുണച്ചാണ് സമൂഹ മാധ്യമങ്ങളിലെ കമന്റുകൾ മുഴുവൻ, അദ്ദേഹത്തെ പിന്തുണച്ചും നിരവധി പേര് എത്തുന്നുണ്ട്, രാഷ്ട്രീയ നിരീക്ഷകൻ കൂടിയായ ശ്രീജിത്ത് പണിക്കർ പങ്കുവെച്ച കുറിപ്പിൽ പറയുന്നതിങ്ങനെ, ലോകത്തെവിടെയും ജനാധിപത്യ സർക്കാരുകളുടെ ഏതു പദ്ധതിയെയും വിമർശിക്കാനുള്ള അവകാശം അവിടത്തെ പൗരന്മാർക്കുണ്ട്. അത് മൗലികാവകാശമായ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്നതാണ്.
നമ്മുടെ രാജ്യത്തെ നിയമപ്രകാരം ഭരണഘടനയോ ദേശീയപതാകയോ പോലും വിമർശനത്തിന് അതീതമല്ല. അതായത് സ്റ്റാറ്റ്യൂട്ടറി ആയ സംവിധാനങ്ങളെ വരെ വിമർശിക്കാം; പിന്നെയാണോ വോളണ്ടറി ആയ ധന സംഭാവന, സർക്കാരിന്റെ പദ്ധതികളെ വിമർശിക്കുന്ന ആൾക്കാർക്കെതിരെ കേസെടുക്കുന്നതിനു പകരം എന്തുകൊണ്ടാണ് അവർ വിമർശിക്കുന്നതെന്ന് സർക്കാർ ചിന്തിക്കണം.
ജനത്തിന് ബോധ്യമാവാത്ത കാര്യങ്ങൾക്ക് അവരിൽ നിന്നു സ്വീകരിച്ച ധനം ചെലവഴിച്ചിട്ടുണ്ടോയെന്ന് സ്വയം വിലയിരുത്തണം. ജനങ്ങളുടെ വിശ്വാസം നേടിയെടുക്കേണ്ടത് വിമർശകരെ തുറുങ്കിൽ അടച്ചല്ല, മറിച്ച് അവരുടെ വിമർശനങ്ങൾ തെറ്റാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തിയാവണം. വിമർശനങ്ങളിൽ കഴമ്പുണ്ടെങ്കിൽ ആവശ്യമായ ഭേദഗതികൾ വരുത്താനും സർക്കാർ ശ്രമിക്കണം. അതല്ലെങ്കിൽ ആ സർക്കാർ ഒരു ജനാധിപത്യ സർക്കാർ ആവില്ല; ലോകത്ത് എവിടെയാണെങ്കിലും. എന്നാണ് ശ്രീജിത്ത് പണിക്കർ കുറിച്ചത്.
Leave a Reply