അഹങ്കാരം തലയ്ക്ക് പിടിച്ചിരുന്ന രഞ്ജിത്ത് പാവം ഒടുവിലിന്റെ ചെവിക്കല്ല് നോക്കി അടിച്ചു ! ആ അടികൊണ്ട് ഒടുവില്‍ കറങ്ങി നിലത്തുവീണു ! ആലപ്പി അഷറഫ്

മലയാള സിനിമ രംഗത്ത് ഒരിക്കലും മറക്കാൻ കഴിയാത്ത മികച്ച അഭിനേതാക്കളിൽ ഒരാളാണ് നടന്ന ഒടുവിൽ ഉണ്ണി കൃഷ്ണൻ. ഇപ്പോഴിതാ സംവിധായകൻ ആലപ്പി അഷറഫ് സംവിധായകന്‍ രഞ്ജിത്തിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. വാക്കുകൾ ഇങ്ങനെ, രഞ്ജിത്ത് എന്ന എഴുത്തുകാരനെ ഞാന്‍ ആദ്യമായി മദ്രാസില്‍ വച്ച് കാണുമ്പോള്‍ വളരെ ആകര്‍ഷണീയമായ സ്വഭാവസവിശേഷതകളുള്ള ഒരു ചെറുപ്പക്കാരനായിരുന്നു. എല്ലാവരോടും എളിമയോടെ ചിരിച്ച് സംസാരിക്കുന്ന ഒരു കലാകാരന്‍. അദ്ദേഹത്തിന്റെ ചിത്രങ്ങളെല്ലാം, എഴുത്തിലായാലും സംവിധാനത്തിലായാലും തന്റേതായ കയ്യൊപ്പ് ചാര്‍ത്തിയതുമായിരുന്നു. മറ്റുള്ളവര്‍ക്ക് അസൂയ തോന്നും വിധം അദ്ദേഹം വിജയത്തിന്റെ ഓരോ പടവുകളും ചവിട്ടിക്കയറി.

അങ്ങനെ അയാൾ വിജകരമായി മുന്നോട്ട് പോകുന്നതിനിടയിൽ അദ്ദേഹത്തിന്റെ സ്വഭാവത്തിനും പരിണാമങ്ങള്‍ സംഭവിച്ചു. പഴയ പുഞ്ചിരിയൊക്കെ മാറി മുഖത്ത് ഗൗരവും ദേഷ്യവും നിറച്ചു. മറ്റുള്ളവരെ പുച്ഛത്തോടെ കാണുകയും ഞാന്‍ മാത്രമാണ് ശരിയെന്ന മനോഭാവത്തേക്ക് കടക്കുകയും ചെയ്തു. അങ്ങനെ അഹങ്കാരം തലയ്ക്ക് പിടിച്ച് നില്‍ക്കുന്ന സമയത്താണ് ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനായി അദ്ദേഹം സ്ഥാനമേല്‍ക്കുന്നത്. ഇതോടെ, അദ്ദേഹം വരിക്കാശ്ശേരി മനയിലെ തമ്പുരാനായി മാറി. ഏത് വേദിയിലേക്കും കരഘോഷങ്ങളോട് സ്വീകരിച്ചിരുന്ന ജനങ്ങള്‍ അദ്ദേഹത്തെ കൂക്കിവിളികളോടെ സ്വീകരിക്കാന്‍ തുടങ്ങി.

അങ്ങനെ പതിയെ അയാളെ ജനങ്ങളും അധികാരികളും എല്ലാവരും ഇപ്പോൾ കൈവിട്ട അവസ്ഥയാണ്. ഇപ്പോൾ ആലോചിക്കുമ്പോൾ അദ്ദേഹം ഇതൊക്കെ അനുഭവിക്കാന്‍ ബാധ്യസ്ഥനാണ് എന്ന് എനിക്ക് തോന്നാനുള്ള അനുഭവം പറയാം. ആറാം തമ്പുരാന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ ഞാനുണ്ടായിരുന്നു. ചെറിയ ഒരു വേഷവും ചെയ്തിരുന്നു. ഒരിക്കൽ ഒരിക്കല്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ രഞ്ജിത്തിനോട് എന്തോ ഒരു തമാശ പറഞ്ഞു. മദ്യപിച്ച് അഹങ്കാരം തലയ്ക്ക് പിടിച്ചിരുന്ന രഞ്ജിത്തിന് ആ തമാശ ഇഷ്ടപ്പെട്ടില്ല. അദ്ദേഹം ഒടുവിലിന്റെ ചെവിക്കല്ല് നോക്കി അ,ടി,ക്കുകയായിരുന്നു.

ആ അ,ടി,കൊണ്ട് ഒടുവില്‍ തല കറങ്ങി നിലത്തുവീണു. അദ്ദേഹത്തെ മറ്റുള്ളവര്‍ പിടിച്ചു എഴുന്നേല്‍ക്കുമ്പോള്‍ അദ്ദേഹത്തിന് കണ്ണ് കാണാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. നിറകണ്ണുകളോടെ ഒടുവില്‍ നിന്നു. ഒടുവില്‍ മാനസികമായും അദ്ദേഹം തകര്‍ന്നു. പിന്നീടുള്ള ദിവസങ്ങളില്‍ കളിയും ചിരിയും മാഞ്ഞു. ഈ അടിയോടൊപ്പം ഒടുവിലിന്റെ ഹൃദയവും തകര്‍ന്നുപ്പോയി. അതില്‍ നിന്ന് മോചിതനാകാന്‍ ഏറെ നാള്‍ എടുത്തു എന്നും ആലപ്പി അഷറഫ് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *