പ്രണയ സാഫല്യം !!! എലീന പടിക്കല്‍ വിവാഹിതയായി ! എലീന ഇനി രോഹിത്തിന് സ്വന്തം, ചിത്രങ്ങള്‍ കാണാം !!
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് നടി എലീന പടിക്കല്‍. അഭിനേത്രി, അവതാരക, മോഡൽ എന്നീ മേഖലകളിൽ തന്റെ കഴിവ് തെളിയിച്ച താരം ഇപ്പോൾ തന്റെ നീണ്ട നാളത്തെ പ്രണയം വിവാഹത്തിൽ എത്തിയിരിക്കുകയാണ്. രോഹിതാണ് എലീനയുടെ വരൻ. കോഴിക്കോട് വെച്ചാണ് ഇവരുടെ വിവാഹം നടന്നത്. നടി നേരത്തെ പറഞ്ഞതുപോലെ വളരെ ലളിതമായ ചടങ്ങുകളും അടുത്ത ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. കോളേജില്‍ പഠിക്കുന്ന കാലത്ത് ഇഷ്ടത്തിലായതാണ് ഇരുവരും, ശേഷം വീട്ടുകാരുടെ സമ്മതത്തോടെ വിവാഹത്തിലേക്ക് കടക്കുകയായിരുന്നു.
ആദ്യം വീട്ടുകാർ ഈ ബദ്ധം എതിർത്തെങ്കിലും ഇവരുടെ ശ്കതമായ തീരുമാനത്തിന് മുന്നിൽ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് സമ്മതം കിട്ടിയത്, എലീന ക്രിസ്ത്യൻ കുടുബവും രോഹിത് ഹിന്ദുവുമാണ്. അതുകൊണ്ടു തന്നെ ഹിന്ദു-ക്രിസ്ത്യന്‍ ആചാരങ്ങള്‍ ഉള്‍പ്പെടുത്തി വളരെ ലളിതമായിട്ടുള്ള വിവാഹമാണ് എലീന പ്ലാന്‍ ചെയ്തിരുന്നത്. രണ്ടാളും വ്യത്യസ്ത മതവിഭാഗങ്ങളില്‍ പെട്ടവര്‍ ആയതുകൊണ്ടുതന്നെ രണ്ടാളുടെയും വിശ്വാസങ്ങള്‍ക്ക് പ്രധാന്യം കൊടുത്തായിരിക്കും വിവാഹമെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു.
എലീനയുടെ അടുത്ത സുഹൃത്തും സീരിയൽ നടിയുമായ മൃദുല വിവാഹത്തിന് വേണ്ടി തിരഞ്ഞെടുത്ത സമാനമായിട്ടുള്ള സാരിയാണ് എലീനയും തിരഞ്ഞെടുത്തത്, വിവാഹ സാരിയിൽ തന്റെ അപ്പന്റെയും അമ്മയുടെയും പേര് വേണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന് താരം നേരത്ത് പറഞ്ഞിരുന്നു. എലീനയുടെ സുഹൃത്ത് തന്നെയാണ് സാരി ഡിസൈൻ ചെയ്‌തത്. വിവാഹസാരിയ്‌ക്കൊപ്പം ധരിച്ച ബ്ലൗസില്‍ വരനെയും വധുവിനെയും വിവാഹത്തിലേക്ക് കൊണ്ട് വരുന്ന രീതിയുള്ള ഡിസൈൻ ആണ് ചെയ്തിരിക്കുന്നത്. വരന്‍ കുതിരപ്പുറത്തും വധുവിനെ മഞ്ചലിലും കൊണ്ട് വരുന്ന ചിത്രങ്ങങ്ങളാണ് അതിൽ ചെയ്തിരിക്കുന്നത്.
ബിഗ് ബോസ് മലയാളം രണ്ടാം സീസണില്‍ പങ്കെടുത്തതോടെയാണ് എലീന പടിക്കല്‍ കൂടുതൽ പ്രശസ്തയായതും കൂടാതെ താരത്തിന്റെ പ്രണയ വാർത്ത തുറന്ന് പറഞ്ഞതും. രോഹിത് വളരെ സിംപിളാണ് എന്നും തന്നെ നന്നായി കെയർ ചെയ്യുകയും എന്ത് കാര്യത്തിനും കട്ടക്ക് കൂടെ നിൽക്കുമെന്നും എലീന പറഞ്ഞിരുന്നു. താരം അച്ഛനും അമ്മക്കും ഒറ്റ മകളാണ്, അതുകൊണ്ടു തന്നെ വിവാഹിത അകലുന്നതുകൊണ്ട് വീട്ടിൽ എല്ലാവർക്കും വലിയ വിഷമമുണ്ട് എന്നും, പ്രത്യേകിച്ച് മമ്മി വലിയ വിഷമിതിലായിരുന്നു എന്നും താരം തുറന്ന് പറഞ്ഞിരുന്നു. രോഹിതിന്റെ സ്ഥലം കോഴിക്കോട് ആയതുകൊണ്ട് ദൂരമാണ് എന്നും പറഞ്ഞ് വലിയ സങ്കടമായിരുന്നു എന്നും താരം പറഞ്ഞിരുന്നു..
പക്ഷെ തനിക്ക് മിക്കപ്പോഴും ഷൂട്ട് കാണും അതുകൊണ്ട് തന്നെ ജോലിക്ക് പോകാൻ സൗകര്യം ട്രിവാഡ്രം ആയതുകൊണ്ട് താൻ മിക്കവാറും വീട്ടിൽ തന്നെയാകുമെന്നും അവധി ദിവസങ്ങളിൽ കോഴിക്കോടേക്ക് പോകുന്നതായിരിക്കും ചിലപ്പോൾ നടക്കാൻ പോകുന്നതെന്നും എലീന പറഞ്ഞിരുന്നു. രോഹിതിന് ബിസ്നെസ് ആണ്. വിവാഹ തലേന്ന് നടന്ന ഹൽദി ചടങ്ങിൽ പങ്കെടുക്കാൻ ബിഗ് ബോസ് താരം ആൻഡ്രിയയും, രേഷ്മയും എത്തിയിരുന്നു. ഇവർ ഒന്നിച്ചുള്ള ഡാൻസ് വിഡിയോ എലീന സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു.
Leave a Reply