വിവാഹത്തിന് മുമ്പാണ് ഞാൻ ഗർഭിണി ആയത്, ജഗതിനെ കണ്ട് ഒരു മാസമായപ്പോൾ ഞാൻ ഗർഭിണി ആയി ! ആഗ്രഹിതിനെക്കാളും മികച്ച ജീവിതമാണ് എനിക്ക് കിട്ടിയത് ! അമല പോൾ

മലയാളികൾക്ക് വളരെ സുപരിചിതയായ അഭിനേത്രിയാണ് അമല പോൾ, ബോളിവുഡിൽ വരെ മികച്ച തന്റെ സാന്നിധ്യ അറിയിച്ച അമല ഇപ്പോൾ മലയാളത്തിൽ സജീവമാണ്, സൂപ്പർ ഹിറ്റ് സിനിമ ആടുജീവിതത്തിന് ശേഷം അമലയുടെ ചിത്രമായ ലെവൽക്രോസ്സ് മികച്ച പ്രതികരണം നേടി വിജയകമായി പ്രദർശനം തുടരുന്നു. ഇപ്പോൾ ഒരു കുഞ്ഞിന്റെ അമ്മ കൂടിയായ അമല തന്റെ ജീവിതം ആസ്വദിക്കുകയാണ് എന്നാണ് പറയുന്നത്.

തന്റെ വിശേഷങ്ങൾ അമല പറയുന്നതിങ്ങനെ, ഭർത്താവ് ജഗത് വളരെ നല്ലൊരു മനുഷ്യനാണ്, അദ്ദേഹം എന്റെ ജീവിതത്തിലേക്ക് വന്നതിന് ശേഷം ഒരുപാട് മാറ്റങ്ങൾ ഉണ്ടായി, ഞങ്ങളുടെ എൻട്രി തന്നെ മാസ് ആയിരുന്നു. പ്രതീക്ഷിക്കാതെയുള്ള എൻട്രിയായിരുന്നു. ഇതിപ്പോൾ എന്താണ് ചെയ്യുക, എന്ത് ചെയ്യണമെന്നറിയില്ല. ഞങ്ങൾ അന്ന് വിവാഹിതരല്ല. ഒരുപാട് തീരുമാനങ്ങൾ ഞങ്ങൾക്ക് എടുക്കേണ്ടി വന്നു. പക്ഷെ അത് സംഭവിക്കേണ്ടതായിരുന്നു. കുഞ്ഞുങ്ങളെ പ്ലാൻ ചെയ്യണെമന്ന് നമ്മൾ പറയുമെങ്കിലും അവർക്ക് വരാൻ സമയമായെന്ന് തോന്നുമ്പോൾ അവർ വരും.

ഒരുപാട് മാറ്റങ്ങൾ ജീവിതത്തിൽ ഉണ്ടായി, മോൻ ഇലൈയിയേയും ജഗതിനെയും കുറിച്ച് പറയുമ്പോള്‍ ഞാൻ കരഞ്ഞ് പോവും. എനിക്ക് കിട്ടിയ ഭാഗ്യമാണ് രണ്ടുപേരും. പ്രഗ്നന്റായിരിക്കുന്ന സമയത്ത് എല്ലാത്തില്‍ നിന്നും ഉള്‍വലിഞ്ഞ് കംഫര്‍ട്ട് സോണില്‍ തന്നെ നില്‍ക്കാന്‍ തോന്നും. ജഗത് ഇല്ലായിരുന്നുവെങ്കില്‍ ഞാനും അങ്ങനെയായേനെ. എന്നെപ്പോലെ തന്നെ ചെറുപ്പം മുതൽ ജ​ഗതിനും സിനിമ ഇഷ്ടമാണ്.

അദ്ദേഹത്തിന്റെ ആ  സ്വപ്നം എന്നിൽ കൂടി അദ്ദേഹവും ആസ്വദിക്കുകയാണ്. ഞാന്‍ ആഗ്രഹിച്ചതിനേക്കാളും മികച്ച ജീവിതമാണ് എനിക്ക് കിട്ടിയത്. ഗര്‍ഭകാലത്ത് തടി കൂടുന്നതില്‍ എനിക്ക് ആശങ്കയുണ്ടായിരുന്നു. ഹേയ് മൈ ബേബി വന്നേയെന്ന് പറഞ്ഞ് ജഗതാണ് എന്നെ പോസിറ്റീവാക്കി നിര്‍ത്തിയത്. ഇലൈ എന്നാണ് മകന്റെ പേര്. ജഗതിന് കണ്ടുമുട്ടി ഒരു മാസമായപ്പോഴേക്കും ഞാന്‍ ഗർഭിണിയായി. ഞങ്ങൾ മൂന്നുപേരും ഒരു ടീമാണ്.

പക്ഷെ കുഞ്ഞാണെങ്കിലും ബഹളമോ വാശിയോ ഒന്നുമില്ലാതെ അവന്‍ ഞങ്ങളുടെ അടുത്ത് കംഫര്‍ട്ടാണ്. അവനെ കുഞ്ഞായല്ല ഞങ്ങളിലൊരാളായാണ് കാണുന്നത്. പ്രസവശേഷം ഞാൻ കിടന്ന് വിശ്രമിച്ചിട്ടൊന്നുമില്ല. കിടക്ക് മോളേ എന്ന് പറഞ്ഞ് എന്നെ കിടത്താന്‍ അമ്മ കുറേ ശ്രമിച്ചിട്ടുണ്ട്. ജഗതാണ് എന്നെ അതിലേക്ക് വിടാതിരുന്നത്. അതിന്റെ പേരിൽ അവർ തമ്മിൽ അടിയാണെന്നാണ് കുടുംബത്തെ കുറിച്ച് സംസാരിക്കവെ അമല പറഞ്ഞത്.

ഈ കഴിഞ്ഞ  15 വര്‍ഷമായി ഞാന്‍ ഇന്‍ഡസ്ട്രിയില്‍ വന്നിട്ട്. ഒത്തിരി പ്രതിസന്ധികള്‍ തരണം ചെയ്താണ് ഇവിടെ വരെ എത്തിയത്. തളര്‍ന്ന് പോയപ്പോഴും ഞാന്‍ ശ്രമം നിര്‍ത്തിയില്ല. അഭിനയം ഇഷ്ടമാണെങ്കിലും അഭിനേത്രിയാവണമെന്ന് പറയാനോ ആഗ്രഹിക്കാനോവുള്ള ധൈര്യമില്ലായിരുന്നു അന്ന്. കഠിനാധ്വാനം ചെയ്യാന്‍ തയ്യാറായിരുന്നു ഞാന്‍. അങ്ങനെയാണ് ഇന്‍ഡസ്ട്രിയിലേക്ക് എത്തിയത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *