ഞങ്ങൾക്ക് എതിരെ നടക്കുന്നത് വേ,ട്ടയാണ് ! ആ തീരുമാനം മകൾ പാപ്പു തന്നെ എടുത്തതാണ് ! ബാലയോട് അവൾ നേരിട്ട് പറഞ്ഞത് ഇതാണ് ! അമൃതയും അഭിരാമിയും പറയുന്നു !

സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ അടുത്തിടെയായി  എപ്പോഴും ചർച്ചാ വിഷയമാണ് അമൃതയും ബാലയും ഗോപി സുന്ദറും.  ബാല കഴിഞ്ഞ ദിവസം അമൃതയെയും അവരുടെ കുടുംബത്തെയും വളരെ രൂക്ഷമായ രീതിയിൽ വിമർശിച്ചിരുന്നു. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത തന്റെ സിനിമ കാണാൻ മകൾ പാപ്പുവും ഉണ്ടാകുമെന്ന് കരുതിരിയിരുന്നു എന്നും പക്ഷെ അവർ തന്നെ പറ്റിച്ചു എന്നും അദ്ദേഹം പറയുന്നു. ഇതോടെ അമൃത സുരേഷിനോട് ചോദ്യങ്ങളുമായി ആരാധകരെത്തി.

ഇതിന്റെ പേരിൽ അമൃതയും കുടുംബവും ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തി, മകളെ വിട്ട് കൊടുക്കത്തതിനെ ചിലര്‍ എതിര്‍ത്തു. എന്നാല്‍ മകള്‍ പാപ്പു അവളുടെ തീരുമാനപ്രകാരമാണ് പോവാത്തതാണെന്നും ഇത് മുന്‍കൂട്ടി അറിയിച്ചതാണെന്നും അമൃത പറഞ്ഞു. പക്ഷേ ഇത്തരം ആക്രമണങ്ങള്‍ തുടങ്ങിയിട്ട് കാലം കുറേയായി എന്നാണ് അമൃതയുടെ സഹോദരി അഭിരാമി പറയുന്നത്. ഒരുപാട് നാളായി വേട്ട നടക്കുകയാണെന്നും ഇനിയെങ്കിലും ഇത് അവസാനിപ്പിച്ചൂടേ എന്നുമാണ് അഭിരാമി ചോദിക്കുന്നത്.

അഭിരാമി ഇതിനുമുമ്പും തങ്ങൾക്ക് എതിരെ നടക്കുന്ന മോശം കമന്റുകൾക്ക് മറുപടി നൽകിയിരുന്നു. ‘ഒരുപാട് നാളായിട്ടുള്ള വേട്ടയാണ്. ഇനിയെങ്കിലും ഇതൊന്ന് നിര്‍ത്തിക്കൂടേ.. ആളുകള്‍ അവരുടെ ജീവിതവുമായി മുന്നോട്ട് പോവുകയും ഭാവിയെ കുറിച്ച്‌ ചിന്തിക്കുകയും ചെയ്യുന്നു. അതേ സമയം നമ്മുടെ ജീവിതത്തെ അങ്ങോട്ടും ഇങ്ങോട്ടും വലിച്ചിടുമ്പോൾ ഒന്ന് ശ്വസിക്കാനും ചിരിക്കാനും ജീവിക്കാനുമുള്ള അവകാശമാണ് നിഷേധിക്കുന്നത്. സ്വന്തം ജീവിതത്തിലെ സന്തോഷങ്ങളുമായി മുന്നോട്ട് പോയിട്ടും മറ്റുള്ളവരെ അവരുടെ വഴിയിലൂടെ പോകാന്‍ അനുവദിക്കാത്ത ആളുകളില്‍ നിന്നും നിരന്തരമായ ആക്രമണവും പീഡനവുമാണ് ഉണ്ടാവുന്നത്.

പാപ്പു ഇവിടെ വളരെ സന്തോഷത്തോടെയാണ് കഴിയുന്നത്, അവളെ ഒന്ന് വെറുതെ വീടു, ആവശ്യമില്ലാത്ത കാര്യങ്ങളിൽ വെറുതെ മാധ്യമങ്ങൾ മകളുടെ പേര് കൊണ്ടുവരരുത് എന്നും അമൃത പറയുന്നു. ഞങ്ങൾ എല്ലാവരും അവളുടെ സന്തോഷത്തിനാണ് പ്രാധാന്യം നൽകുന്നത്. അവളുടെ ഒരിഷ്ടത്തിനും എതിര് പറയാറില്ല. പെണ്ണുങ്ങളാണ് ജീവിക്കാന്‍ അനുവദിക്കൂ എന്ന സിംപതി വാങ്ങുന്നില്ല. പക്ഷേ മനുഷ്യരാണ്. എത്ര വര്‍ഷമായി ഈ വേട്ട തുടങ്ങിയിട്ട്. എല്ലാവര്‍ക്കും നല്ലത് സംഭവിക്കട്ടെ, ആളുകളെ ജീവിക്കാന്‍ അനുവദിക്കുക. അല്ലാതെ ആക്രമണമല്ല വേണ്ടത്. ഈ ക്രൂരത അവസാനിപ്പിക്കൂ.. എന്നും അഭിരാമി പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

അതെ സമയം തന്റെ മകളെ കാണാനും അടുത്തിരുത്താനും തന്റെ ഭാര്യ എലിസബത്തിനും ആഗ്രഹമുണ്ട് എന്നും പക്ഷെ കുട്ടിയെ അവർ വിട്ടുതരുന്നില്ല എന്നും ബാല പറയുന്നു.ഗോപി മഞ്ചൂരിയൻ ആണോ ഇതിന്റെ പിന്നിൽ എന്നും ബാല പരിഹാസരൂപേണ്ടേ ചോദിച്ചിരുന്നു…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *