‘എന്തൊരു കൂതറ പാട്ടുകളാണ് രണ്ടും കൂടി ഈ ചെയ്ത് വെക്കുന്നത്’! ഉള്ള വില കളയരുത് ! ആരാധികയുടെ കമന്റിന് മറുപടിയുമായി അമൃത സുരേഷ് !

കഴിഞ്ഞ കുറച്ച് നാളുകളായി സ,മൂഹ മാധ്യമങ്ങളിൽ അമൃതയും ഗോപി സുന്ദറും ചർച്ചാ വിഷയമാണ്. തങ്ങൾ ഒരുമിച്ച് ജീവിക്കാൻ പോകുന്നു എന്ന വാർത്ത പങ്കുവെച്ചത് മുതലാണ് താരങ്ങൾക്ക് എതിരെ വിമർശന പെരുമഴ ഉണ്ടായി തുടങ്ങിയത്, പക്ഷെ പ്രതിസന്ധികളെ തരണം ചെയ്ത് തങ്ങളുടെ ജീവിതം ആഘോഷമാക്കുന്ന തിരക്കിലാണ് ഗോപിയും അമൃതയും, അതോടൊപ്പം ഇരുവരും തങ്ങൾക്ക് എതിരെ വരുന്ന വിമര്ശനങ്ങള്ക്ക് മറുപടിയും നൽകാറുണ്ട്.

കഴിഞ്ഞ ദിവസം ഗോപി സുന്ദറിന്റെ ആദ്യ ഭാര്യയും മകനും ഒരുമിച്ചുള്ള ചിത്രം മകൻ മാധവ് സുന്ദർ പങ്കുവെച്ചിരുന്നു. ഈ ചിത്രത്തിന് അമൃത ലൈക്ക് ചെയ്തിരുന്നതും ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഇരുവരും ഒരുമിച്ച് നിരവധി ആൽബം സോങ്ങുകൾ ചെയ്തിരുന്നു. ആ പാട്ടുകൾക്കും അടുത്തിടെ വിമർശനം നേടിയിരുന്നു. ഇപ്പോഴിതാ ഓണ ഗാനമായി ‘മാബലി’ വന്നേ എന്ന് തുടങ്ങുന്ന ഒരു ഗാനം ഇരുവരും ചേർന്ന് ചെയ്തിരുന്നു.

ആ ഗാനത്തിൽ മാബലി എന്ന വാക്കിന് നിരവധി പേര് വിമർശനവുമായി എത്തിയിരുന്നു, ഗോപി സുന്ദറാണ് സം​ഗീതം നൽ‌കിയത്. അമൃതയും ഗോപി സുന്ദറും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പതിവായി കേട്ട് വരുന്ന ഓണപ്പാട്ടുകളിൽ നിന്നും വ്യത്യസ്തമാണ് അമൃതയുടേയും ​ഗോപി സുന്ദറിന്റേയും മാബലി വന്നേയെന്ന മ്യൂസിക്ക് വീഡിയോ. ഇപ്പോഴിതാ ഇ വീഡിയോക്ക് ഒരു ആരാധിക നൽകിയ കമന്റും, ആ കമന്റിന് അമൃത് നൽകിയ മറുപാടിയുമാണ് ഏറെ ശ്രദ്ധ നേടുന്നത്.

നിവേദിത രാഹുൽ എന്ന ആരാധികയാണ് അമൃതക്ക് ഇത്തരത്തിൽ ഒരു പരിഹാസം നിറഞ്ഞ മെസേജ് അയച്ചത്. അവരുടെ വാക്കുകൾ ഇങ്ങനെ, ‘എന്ത് കൂറ പാട്ടുകളാണ് രണ്ടുപേരും ചെയ്ത് ഇടുന്നത്… ഉള്ള വില കളയണോ’എന്നായിരുന്നു ആരാധിക മെസേജിലൂടെ ചോദിക്കുന്നത്. ഇതിന് തക്കതായ മറുപടി നൽകിയതിന്റെ സ്ക്രീൻ ഷോട്ടും അമൃത സോഷ്യൽമീഡിയയിൽ പങ്കുവെച്ചു. ‘എന്ത് കൂതറ പാട്ടുകളാണ് നിങ്ങൾ ചെയ്ത് ഇടുന്നത്. രണ്ട് പേരും വെറുതെ കോപ്രായം കാണിച്ച് നിങ്ങളുടെ ഉള്ള വില എന്തിനാണ് കളയുന്നത്. ‘മാബലി വന്ന് പോലും!…’ മറ്റൊരു പ്രേക്ഷകൻ കുറിച്ചത് ഇങ്ങനെ ആയിരുന്നു…

അമൃത നൽകിയ മറുപടി ഇങ്ങനെ, നിവേദിതയെ ആരും നിർബ‌ന്ധിച്ച് ഈ പാട്ട് കേൾപ്പിച്ചിട്ടില്ല. ഇതിന്റെ ഒക്കെ പിറകിൽ ഒരുപാട് പേരുടെ ഹർഡ് വർക്കുണ്ട്. ഒരു ക്രിയേറ്റിവിറ്റി ഉണ്ടാക്കുമ്പോഴെ അതിന്റെ വിഷമം മനസിലാകൂ. ‘ഒരൊറ്റ മെസേജിൽ ഇത്രയും മോശമായി മറ്റൊരാളുടെ എഫേർട്ടിനെ അത് നല്ലതോ മോശമോ ആയിക്കോട്ടെ… ഇങ്ങനെ പറയാൻ തോന്നുന്ന നിവേദിതയുടെ മനസിനേയും ഉദ്ദേശ ശുദ്ധിയേയും ഓർത്ത് എനിക്ക് നല്ല ദുഖമുണ്ട്. ദൈവം അനു​ഗ്രഹിക്കട്ടെ… എന്നുമാണ് അമൃത മറുപടിയായി കുറിച്ചത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *