എല്ലാവരുടെയും എതിർപ്പുകൾ മറികടന്ന് ഇഷ്ടപെട്ട ആളെ നേടിയെടുക്കാൻ വേണ്ടി ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചു ! അനന്യ പറയുന്നു !

നമ്മുടെ ഇഷ്ട നായികമാരിൽ ഒരാളാണ് അനന്യ, 1987 ൽ എറണാകുളം പെരുമ്പാവൂരിലാണ് അനന്യ ജനിച്ചത്. അച്ഛൻ ഗോപാല കൃഷ്ണൻ ‘അമ്മ പ്രസീത, അനന്യക്ക് അര്‍ജുന്‍ എന്ന ഒരു സഹോദരനുമുണ്ട്. ആയില്യം നാളുകാരിയായതിനാൽ താരത്തിന്റെ യഥാർഥ പേര് ആയില്യ ഗോപാലകൃഷ്ണ നായർ എന്നാണ്. അച്ഛൻ ഗോപാല കൃഷ്ണൻ മലയാള സിനിമ മേഖലയിൽ വളരെ പ്രശസ്തനായ നിർമ്മാതാവാണ് ..

അതുകൊണ്ടുതന്നെ അച്ഛന്റെ സിനിമയിലൂടെ ബാലതാരമായിട്ടാണ് നടി സിനിമയിൽ പ്രവേശിച്ചത്. കൂടാതെ താരം ഇംഗ്ലീഷ് ബിരുദം നേടിയത് ആലുവ സെയിന്റ് സേവിയേഴ്‌സ് കോളേജില്‍ നിന്നുമാണ്. ചെറുപ്പം മുതലേ സ്കൂളിലും പിന്നീട് കോളേജിലും താരമായിരുന്നു അനന്യ, അമ്പെയ്ത്തിൽ താരം സ്റ്റേറ്റ് ലെവലിൽ മത്സരിച്ചിട്ടുണ്ട്.. ഒരു സമയത്തെ ജനപ്രിയ റിയാലിറ്റി ഷോ ആയ സ്റ്റാർ വാർസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരത്തെ ഏവരും ആദ്യം കണ്ടത് ..

ആ റിയാലിറ്റി ഷോയിലൂടെ അനന്യയെ തേടി നിരവധി സംവിധായകർ വന്നിരുന്നുയെങ്കിലും, നടി വന്ന ഓഫറുകൾ നിരസിക്കുകയായിരുന്നു, സിനിമ വേണ്ട എന്ന തീരുമാനമായിരുന്നു താരത്തിന് അത്തരത്തിൽ അഞ്ച് സിനിമകൾ വേണ്ടന്നവെച്ച താരം എല്ലാവരുടെയു സമ്മർദ്ദത്തിന് വഴങ്ങി പോസിറ്റീവ് എന്ന ചിത്രം ചെയ്യാൻ തയ്യാറാക്കുകയായിരുന്നു … 2012 ലായിരുന്നു അനന്യയുടെ വിവാഹം. ആഞ്ജനേയന്‍ എന്ന ആളെയാണ് താരം വിവാഹം കഴിച്ചത്.

അനന്യയുടെ വിവാഹം ഏറെ പ്രശ്ങ്ങളും ശ്രിട്ടിച്ചിരുന്നു, കാരണം വീട്ടുകാർക്ക് ഇഷ്ടമല്ലാത്ത വിവാഹമായിരുന്നു അനന്യയുടേത്, കാരണം ആഞ്ജനേയന്‍ മറ്റൊരു വിവാഹം കഴിച്ചിരുന്നു എന്ന കാര്യം വീട്ടുകാരിൽ നിന്നും മറച്ചുവെച്ചു എന്ന കാരണത്താൽ അനന്യയുടെ വീട്ടുകാർ ആ ബന്ധത്തിൽ നിന്നും പിന്മാറാൻ ശർമിച്ചു, എന്നാൽ അദ്ദേഹം എന്നെ വഞ്ചിച്ചിട്ടില്ല എന്നും ഈ കാര്യം അദ്ദേഹം തന്നോട് ആദ്യമേ പറഞ്ഞിരുന്നു എന്നും അനന്യ തുറന്ന് പറഞ്ഞിരുന്നു..

മാത്രവുമല്ല അദ്ദേഹത്തിന്റെ ആദ്യ ബന്ധം തകരാനുള്ള കാരണം അദ്ദേഹം നേരത്തെതന്നെ എന്നോട് പറഞ്ഞിരുന്നു എന്നും താരം പറഞ്ഞിട്ടും വീട്ടുകാർ ആ ബന്ധം വീണ്ടും എതിർത്തു , എന്നാൽ താരം വീട്ടുകാരുമായി പിണങ്ങി കൊച്ചിയിൽ ഓർ ഫ്ലാറ്റിൽ താമസമായി എന്നൊക്കെയായിരുന്നു അന്ന് പുറത്തുവന്ന വാർത്ത, എന്നാൽ അതൊന്നും സത്യമല്ലെന്ന് അനന്യ പിന്നീട് തുറന്ന് പറഞ്ഞിരുന്നു ..

എന്നാൽ ഇവർ ആരുമറിയാതെ വളരെ പെട്ടന്നായിരുന്നു വിവാഹിതർ ആയത് അത് പിന്നീട് കൂടുതൽ സംശയങ്ങൾക്ക് വഴിയൊരുക്കിയിരുന്നു ഞങ്ങളുടേത് ഒരു പ്രണയവിവാഹമായതിനാല്‍ പരസ്പരം ഏറെ മനസ്സിലാക്കാന്‍ കഴിഞ്ഞു. ഭര്‍ത്താവാകാന്‍ പോകുന്ന വ്യക്തിയെ കൂടുതല്‍ അടുത്തറിയാനും മനസ്സിലാക്കാനും പ്രണയവിവാഹമാണ് നല്ലത്. യോജിച്ച്‌ പോകാനാകും എന്ന ഉറപ്പുള്ള ഒരാളെയാണ് താന്‍ വിവാഹം ചെയ്തതെന്നും താരം പറഞ്ഞിരുന്നു. മാത്രവുമല്ല ഇഷ്ടപ്പെട്ട ആളിനെ തന്നെ വിവാഹം ചെയ്യണം എന്നത് വാശിയായിരുന്നു അത് സാധിച്ചു എന്നും താരം പറയുന്നു ….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *