ചെറിയൊരു തലവേദനയായിരുന്നു തുടക്കം ! ഒന്നര വര്‍ഷത്തോളം പോരാടിയാണ് എന്റെ ജീവിതം ഞാൻ തിരിച്ചുപിടിച്ചത് ! അനീഷ് പറയുന്നു !
കുടുംബ പ്രേക്ഷകരുടെ ഇഷ്ട നടനാണ് അനീഷ് രവി. അവതാരകനായും നടനായും വർഷങ്ങളായി ഈ മേഖലയിൽ സജീവമായ താരം ഏറ്റവും കൂടുതൽ ജോഡിയായി അഭിനയിച്ചത് അനു ജോസേഫിനോടൊപ്പമാണ് . ഇരുവരും ഒന്നിച്ച പരമ്പര കാര്യം നിസ്സാരം വളരെ മികച്ച അഭിപ്രയം നേടി മികച്ച വിജയം കൈവരിച്ചിരുന്നു. ഇതിൽ ഇവർ ഭാര്യ ഭർത്താക്കന്മാരായാണ് അഭിനയിച്ചത്, വില്ലേജ് ഓഫീസറായിട്ടാണ് താരം എത്തിയത് ഭാര്യ സത്യഭാമ ആയി എത്തിയത് അനു ജോസഫും ആയിരുന്നു.
എന്നാൽ ഞങ്ങൾ ഇരുവരും യഥാർഥ ജീവിതത്തിലും ഭാര്യ ഭർത്താക്കന്മാർ ആണെന്ന് ഇപ്പോഴും വിശ്വസിക്കുന്നവരുണ്ട്. പക്ഷെ താൻ അത് അത്ര കാര്യമാക്കാറില്ലന്നും, ഞങ്ങൾ ഒരുമിച്ചാണ് പല ഉദ്ഘാടനത്തിനും പോകാറുള്ളത്, പിന്നെ ഒരുമിച്ചാണ് പല ഷോകളിലും പങ്കെടുത്തത്. രമേശ് പിഷാരടിയും ആര്യയും ഭാര്യ ഭർത്താക്കന്മാർ ആണെന്ന് വിശ്വസിച്ചവർ നമുക്ക് ചുറ്റുമുണ്ട് അതുപോലെ ഞങ്ങളെയും അങ്ങനെ കരുതിയവരിൽ ചിലർ തന്നെ നേരിൽ കാണുമ്പോൾ ഇതിനെ കുറിച്ച് ചോദിക്കാറുണ്ടെന്നും അനീഷ് പറയുന്നു.
കൂടാതെ താനിപ്പോൾ ഒരുപാട് ജീവിത പ്രതിസന്ധികൾ തരണം ചെയ്താണ് ഇങ്ങനെ നിങ്ങളുടെ മുന്നിൽ ഇരിക്കുന്നത് എന്നും അനീഷ് പറയുന്നു. ഒരു ഷൂട്ടിങ് സമയത്ത് തനിക്ക് ശരീരത്തിൽ മുപ്പത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു എന്നും, അതുകൊണ്ട് ഒരുപാട് നാൾ അതുമായി ഞാൻ ബുദ്ധിമുട്ടിയിരുന്നു. അതിൽ നിന്നും രക്ഷപെട്ട് വന്ന് വീണ്ടും സീരിയലിൽ സജീവമായ സമയത്താണ് തനിക്ക് ചെറിയ ഒരു തലവേദന വന്ന് തുടങ്ങിയത്. പക്ഷെ വീണ്ടും കൂടി വന്നപ്പോൾ ഡോക്ടറെ കാണിക്കുകയും അപ്പോഴാണ് എനിക്ക് ട്യൂബര്‍ കുലോമ എന്ന രോഗമായിരുന്നു എന്നറിയുന്നത്. ആ രോഗത്തോട് ഒന്നര വര്‍ഷത്തോളം പോരാടിയാണ് താൻ എന്റെ ജീവിതം തിരിച്ചുപിടിച്ചത് എന്നും അനീഷ് പറയുന്നു..
ഞാനും ഭാര്യയും ഒരുമിച്ച് ഐവിയെങ്കിലും പോകുമ്പോൾ ആ സമയത്ത് ഇതെന്റെ ഭാര്യയാണെന്ന് പറയുമ്ബോള്‍ ഓ നിങ്ങളാണല്ലേ ഭാര്യ. അപ്പോ അത് ആരാണെന്ന എന്ന രീതിയില്‍ ചോദിക്കാറട്ടുണ്ടെന്ന് അനീഷ് പറയുന്നു. ഇപ്പോള്‍ അങ്ങനെ ആരും ചോദിക്കാറില്ല. സാധാരണ എന്റെ അഭിമുഖങ്ങളില്‍ മാത്രമാണ് ഭാര്യയെ കൊണ്ട് വന്നിട്ടുള്ളു. എപ്പോഴും ലൊക്കേഷനില്‍ അങ്ങനെ കൊണ്ട് പോവാറില്ല. കാരണം ഭാര്യയും അവളുടേതായ ജോലികളിൽ തിരക്കിലാണ്. പിന്നെ ഈ കഴിഞ്ഞ ലോക്ക് ഡൗൺ സമയത്ത് താൻ ലൈവ് വിഡിയോകൾ ചെയ്തപ്പോൾ അതിൽ വീടും പരിസരവും ഭാര്യയെയും മക്കളെയുമൊക്കെ പരിചയപെടുത്തിയിരുന്നു.
അതുകൊണ്ട് ഇപ്പോൾ കൂടുതൽ പേർക്കും അറിയാം അതുകൊണ്ട് ഇപ്പോൾ അത്തരം ചോദ്യങ്ങൾ കുറവാണ്, എന്നിരുന്നാലും ചിലരൊക്കെ അങ്ങനെ ചോദിക്കുമ്പോൾ തനിക്ക് ഇറിറ്റേറ്റിങ് ആയി തോന്നിയിട്ടില്ല, പക്ഷെ ഭാര്യയോട് ചിലർ ഇങ്ങനെ ചോദിക്കുന്നത് കേൾക്കുമ്പോൾ എനിക്ക് വിഷമം വരാറുണ്ട് എന്നും അനീഷ് പറയുന്നു.
Leave a Reply