എന്നെ കുറിച്ച് അമ്മക്കുണ്ടായിരുന്ന ആ ധാരണകൾ എല്ലാം അതോടെ തെറ്റി !! അനിഖ തുറന്ന് പറയുന്നു !!
മലയാള സിനിമയിൽ ബാലതാരമായി വന്ന താരമാണ് അനിഖ സുരേന്ദ്രൻ, ഇന്ന് അവർ സൗത്ത് സിനിമ മേഖലയിൽ അറിയപെടുന്ന അഭിനേത്രിയാണ്.. ഇന്നും ബാലതാരം തന്നെയാണെങ്കിലും അവർ കാഴ്ചയിൽ ഒരു നായികയാണ്, നിരവധി ഫോട്ടോ ഷൂട്ടുകൾ ചെയുന്ന് താരത്തിന്റെ ചിത്രങ്ങളെല്ലാം വളരെപെട്ടെന്നാണ് സോഷ്യൽ മീഡിയിൽ വൈറലാകുന്നത്, താരം ഇതിനോടകം നിരവധി ഗ്ലാമർ ഫോട്ടോ ഷൂട്ടുകളും നടത്തിയിരുന്നു, അനിഖക്ക് പ്രായം 16 വയസാണെങ്കിലും കാഴ്ചയിൽ അതിലും കൂടുതൽ പ്രായം തോന്നിപ്പിക്കുന്നു, മലയാളത്തിന് പുറമെ തമിഴിലും നിരവധി ആരധകരുള്ള താരം ഇടക്ക് അവിടെയും സിനിമകൾ ചെയ്യാറുണ്ട്.. അവസാനമായി ചെയ്ത് അജിത് നയൻതാര ചിത്രം വിശ്വാസം ആയിരുന്നു അതിൽ അജിത്തിന്റെയും നയൻതാരയുടെയും മകളായിട്ടായിരുന്നു താരം എത്തിയിരുന്നത് …
അജിത്തിനോടൊപ്പം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്, ആദ്യം എന്നൈ അറിന്താൽ എന്ന ചിത്രത്തിൽ അജിത്തിനൊപ്പം അഭിനയിച്ചിരുന്നു…. ഭാവിയിലെ സൗത്ത് സിനിമയിലെ ഏറ്റവും തിരക്കുള്ള നായികമാരിൽ ഒരാളായിരിക്കും അനിഖ എന്നത് ഉറപ്പായ കാര്യമാണ്… മലയാളത്തിൽ ജയറാം മംമ്ത ജോഡികളുടെ കഥ തുടരുന്നു എന്ന ചിത്രത്തിൽ മംമ്‌തയുടെ മകളായിട്ടാണ് അനിഖ സിനിയിൽ അഭിനയിച്ചു തുടങ്ങിയത്..
ആ കഥാപാത്രം ഇന്നും മലയാളികൾ ഇഷ്ടപെടുന്ന ഒന്നാണ് .. അതിനു ശേഷം മലയാളത്തിലും തമിഴിലും നിരവധി ചിത്രങ്ങൾ ചെയ്തു… മലയാളത്തിലെ അഞ്ചു സുന്ദരികൾ എന്ന ചിത്രം അനിഖക്ക് മികച്ച ബാലതാരത്തിനുള്ള സ്റ്റേറ്റ് അവാർഡ് നേടികൊടുത്തിരുന്നു.. എന്നാല്‍ ഇപ്പോള്‍ എട്ടാം വയസില്‍ ലഭിച്ച പുരസ്‌കാരത്തെ കുറിച്ച് വലിയ അറിവില്ലാതിരുന്നതിനാല്‍ അമ്മ നല്‍കിയ മധുരം കഴിച്ച് താന്‍ കളിക്കാന്‍ ഓടിയെന്നും…….
തനിക്ക് അവാർഡ് കിട്ടിയെങ്കിലും അതിന്റെ പ്രാധന്യം മനസിലാക്കാൻ കഴിയുന്ന പ്രായമല്ലാതിരുന്നത്കൊണ്ട്, ഒന്നും ഓര്മയില്ലന്നും അമ്മയുടെയും അച്ഛന്റെയും സന്തോഷം കണ്ടപ്പോള്‍ എനിക്കും സന്തോഷമായി. അവര്‍ തന്ന ലഡ്ഡു കഴിച്ചു വീണ്ടും കളിക്കാനോടി ഞാന്‍.അത്രയുമാണ് തനിക്ക് അവാർഡിന്റെ ഓർമ. അതുമാത്രമല്ല ഞാനൊരു പ്രായം വരെ ബാലതാരമായി അഭിനയിക്കും. അതുകഴിഞ്ഞ് ബ്രേക്ക് എടുക്കും എന്നൊക്കെയാണ് അമ്മയും കരുതിയിരുന്നത്. പക്ഷേ അമ്മയുടെ ആ ധാരണ പോകെ പോകെ തെറ്റായിരുന്നു എന്ന് ഇപ്പോഴാണ് മനസിലായത്.. ഇത്രയും കാലമായിട്ടും സിനിമയിൽ നിന്നും ബ്രേക്ക് എടുക്കേണ്ട അവസ്ഥയുണ്ടായിട്ടില്ല. ഇടയ്ക്കിടയ്ക്ക് സിനിമകള്‍ കിട്ടിക്കൊണ്ടേയിരുന്നു…
തന്റെ പഠനം മുടങ്ങരുത് എന്ന് അമ്മക്കും അച്ഛനും ഉറപ്പായ തീരുമാനം ഉണ്ടായിരുന്നു.. അത് ഇപ്പോഴും താൻ തെറ്റാതെ മുന്നോട്ട് കൊണ്ടുപോകുന്നു എന്നും അനിഖ പറയുന്നു, വർഷങ്ങൾ കഴിയുംതോറും സിനിയിൽ നിന്നും അവസരങ്ങൾ കൂടി വരുന്നു, സിനിമയിൽ തിരക്ക് കൂടുന്നതിന് മുമ്പ് തന്റെ പഠനം പൂർത്തിയാക്കണമെന്നുണ്ട് അതുകൊണ്ട് ഇപ്പോഴേ ഒരു പ്ലാനിൽ താൻ എല്ലാം കൊണ്ടുപോകുന്നുണ്ടന്നും താരം പറയുന്നു.. സോഷ്യൽ മീഡിയിൽ സജീവമായ അനിഖ തന്റെ എല്ലാ വിശേഷങ്ങളും ആർഥകേക്കായി പങ്കുവെക്കാറുണ്ട്…
Leave a Reply