
‘വളരെ വിഷമത്തോടെയാണ് അന്ന് ഞാൻ വിവാഹത്തിനുവേണ്ടി മഞ്ജുവിനെ ഒരുക്കിയത്’ അനില ജോസഫ് പറയുന്നു
മഞ്ജു അന്നും ഇന്നും എന്നും മലയാളികളുടെ ഇഷ്ട നായികയാണ്. വ്യക്‌തിജീവിത്തിൽ ചെറിയ വിഷമങ്ങൾ താരത്തിന് ഉണ്ടായെങ്കിലും ഇപ്പോൾ അതിനെയെല്ലാം മറികടന്ന് പുതിയ ജീവിതം നെയ്തെടുക്കുകയാണ് താരം. മറ്റുള്ള അഭിനേതാക്കളിൽ നിന്നും മഞ്ജുവിനോടുള്ള മലയാളികളുടെ ഇഷ്ടം അത് ഒന്ന് വേറെതന്നെയാണ്, അതിനുള്ള പ്രധാനകാരണം അവർ ചെയ്തിരുന്ന കഥാപാത്രങ്ങൾ തന്നെയാണ്.
സല്ലാപം എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വാര്യര്‍ നായികയായി വെള്ളിത്തിരയിലേക്ക് എത്തുന്നത്. ദിലീപ് ആയിരുന്നു ചിത്രത്തിലെ നായകനും. ഇരുവരും ഒന്നിച്ചഭിനയിച്ച ആദ്യ സിനിമയില്‍ നിന്ന് തന്നെ പ്രണയത്തിലാവുകയും ചെയ്തു. ഇവരുടെ പ്രണയം മലയാളക്കര ഏറ്റവുമധികം ചര്‍ച്ച ചെയ്തിരുന്നു. ഒടുവില്‍ വിവാഹിതരായി വര്‍ഷങ്ങളോളം ഒന്നിച്ച് ജീവിച്ചതിന് ശേഷമാണ് വേര്‍പിരിയുന്നത്.
ഇവരുടെ വേർപിരിയൽ തുടർന്നുള്ള മഞ്ജുവിന്റെ സിനിമ അരങ്ങേറ്റം ഇതൊക്കെ മാധ്യങ്ങൾ ഒരുപാട് ആഘോഷമാക്കിയ വാർത്തകൾ ആയിരുന്നു. ദിലീപ് ഇന്ന് നടി കാവ്യാ മാധവന്റെ ഭർത്താവ് ആണ്, നിരവധി വിമർശനങ്ങൾ ഏറ്റ് വാങ്ങേണ്ടിവന്ന താര ജോഡികൾ കൂടിയാണ് ദിലീപും കാവ്യയും.
വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ദിലീപിന്റെയും മഞ്ജുവിന്റെയും വിവാഹത്തെ കുറിച്ചുള്ള കാര്യങ്ങള്‍ വീണ്ടും പ്രചരിക്കുകയയാണ്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനില ജോസഫ് ആണ് മഞ്ജു വാര്യരെ വിവാഹത്തിന് വേണ്ടി ഒരുക്കിയത്. ഇതിനെകുറിച്ച് അനില പറഞ്ഞ ചില കാര്യങ്ങൾ വീണ്ടും സോഷ്യൽ മീഡിയിൽ സജീവമാകുകയാണ്.

പല മുൻനിര നായികമാരെയും വിവാഹത്തിനും അല്ലാതെയും അനിലായാണ് ഒരുക്കിയിരുന്നത് പാർവ്വതിയുടെയും ജയറാമിന്റെയും വിവാഹത്തിന് വേണ്ടി പാർവതിയെയാണ് ആദ്യം അനില ഒരുക്കിയത് പിന്നീട് അവിടെനിന്നും കൂടുതൽ നായികമാരിലേക്ക് എത്തുകയായിരുന്നു. മഞ്ജു വാര്യര്‍, കാവ്യ മാധവന്‍, നസ്രിയ നസീം, ഗീതു മോഹന്‍ദാസ്, സുചിത്ര മുരളി, ഗൗതമി, പ്രവീണ, ചിപ്പി, രശ്മി, റീനു മാത്യൂസ്, നമിത പ്രമോദ്, നൈല ഉഷ, ഭാവന, നിത്യ ദാസ്, ജ്യോതിര്‍മയ്, എന്നിങ്ങനെ അനില ഒരുക്കാത്ത നടിമാരില്ല.
ഇന്നും വളരെ തിരക്കുള്ള മേക്കപ്പ് ആർട്ടിസ്റ്റാണ് അനില, നിരവധി മണവാട്ടികളെയാണ് ഇന്നും അനിലയുടെ കൈകളാൽ സുന്ദരിമാർ ആക്കിമാറ്റുന്നത്. ഇപ്പോൾ താരം തന്റെ പഴയ ഓർമകൾ ഓർത്തെടുക്കുകയാണ്. അന്ന് തിരുവനന്തപുരത്ത്നിന്നും 9 വധുക്കളെ ഒരുക്കിയതിന് ശേഷം ഞങ്ങള്‍ കൊച്ചിയിലേക്ക് വന്നു. എന്നിട്ടാണ് കൃത്യ സമയത്ത് തന്നെ മഞ്ജുവിനെ ഒരുക്കിയത്. സാധാരണയായി ഞാന്‍ ഒരു മണവാട്ടിയെ ഒരുക്കി കഴിയുമ്പോള്‍ എനിക്ക് തന്നെ സന്തോഷം തോന്നും.
പക്ഷേ അന്ന് സന്തോഷത്തിനൊപ്പം വലിയൊരു വിഷമം കൂടി ഉണ്ടായിരുന്നു. കാരണം മലയാള സിനിമയ്ക്ക് വളരെ മികച്ചൊരു നടിയെ കൂടി നഷ്ടപ്പെടാന്‍ പോവുകയാണെന്ന് എനിക്ക് അറിയാമായിരുന്നു. മഞ്ജുവിനെ മറ്റുമുള്ള പ്രേക്ഷകരെപോലെതന്നെ അവരുടെ അഭിനയത്തെ വളരെയധികം ആരാധിക്കുന്ന ഒരു ആളെന്ന നിലയിൽ ആ വിഷമം വളരെ കൂടുതൽ ആയിരുന്നു, വളരെയധികം ആത്മാര്‍ഥതയും സത്യസന്ധതയും ഉള്ള ആളാണ് മഞ്ജു എന്നും അനില പറയുന്നു…
Leave a Reply