ഗ്ലാമർ വേഷങ്ങൾ ഒരുപാട് ചെയ്തിരുന്നത് അഞ്ജുവിന്റെ ജീവിതത്തെ കാര്യമായി ബാധിച്ചിരുന്നു ! രണ്ടു വിവാഹം ! നടി അഞ്ജുവിന്റെ ഇപ്പോഴത്തെ ജീവിതം !!

മലയാളികളക്ക് വളരെ പരിചിതയായ നടിയാണ് അഞ്ജു. ബാലതാരവുമായി സിനിമയിൽ എത്തിയ താരം പിന്നീട് നായികയായി എത്തിയിരുന്നു. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ മുൻ നിര താരങ്ങൾക്കൊപ്പം ബാലതാരമായും നായികയായും അഞ്ജു അഭിനയിച്ചിരുന്നു. ബേബി അഞ്ജു എന്ന പേരിൽ തന്റെ രണ്ടു വയസുമുതൽ അഭിനയ രംഗത്ത് എത്തിയതാണ് താരം, ബാലതാരമായി അവർ തമിഴിലും നിരവധി ചിത്രങ്ങൾ ചെയ്തിരുന്നു. നായികയായി മലയാളത്തിൽ ചെയ്‌തതിൽ ഏറ്റവും ശ്രദ്ധേയമായ വേഷം മലയാളത്തിലെ എക്കലത്തെയും സൂപ്പർ ഹിറ്റ് ചിത്രം കൗരവർ എന്ന സിനിമയിൽ മമ്മൂട്ടിയുടെ നായികയായി മികച്ച പ്രകടനമാണ് നടി കാഴ്ചവെച്ചത്.

മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങി നിന്ന അഞ്ചു അന്ന് സൗത്തിന്ത്യൻ സിനിമയിൽ വളരെ പ്രശസ്തയായിരുന്നു. മലയാളത്തിൽ നിറപ്പകിട്ട്, ജാനകീയം, ജ്വലനം, ഈ രാവിൽ, നരിമാൻ തുടങ്ങിയ, നീലഗിരി, കിഴക്കൻ പത്രോസ്, മിന്നാരം മലയാളത്തിൽ മികച്ച വിജയം നേടിയ ഒരുപാട് ചിത്രങ്ങളുടെ ഭാഗമായിരുന്നു അഞ്ജു. കൗരവർ എന്ന ചിത്രത്തിലെ ‘കനക നിലാവേ’ എന്ന ഗാനം ഇപ്പോഴും സൂപ്പർ ഹിറ്റാണ്. ചിത്രത്തിൽ സുജ എന്ന കഥാപത്രത്തെയാണ് താരം ചെയ്തിരുന്നത്.

മറ്റു ഭാഷകളിലും സൂപ്പർ ഹീറോകൾക്ക് ഒപ്പമാണ് അഞ്ജു അഭിനയിച്ചിരുന്നത്.  നടി മറ്റു ഭാഷകളിലും സിനിമ കൂടാതെ ഹിറ്റ് സീരിയലുകളുടെയും ഭാഗമായിരുന്നു. സൺ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ചിതി, ദൂരദർശനിൽ മാനസി, സൺ ടിവിയിൽ അഗൽ വിലക്കുഗൽ എന്നി പരമ്പരകൾ കൂടുതൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ ഒരു സമയത്ത് വളരെ അപ്രതീക്ഷിതമായി അവർ സിനിമ മേഖലയിൽ നിന്നും ഇടവേള എടുത്ത് മാറി നിന്നിരുന്നു. ഈ കാരണത്താൽ അന്ന് അഞ്ജു നിര്യാതയായി എന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു. അന്ന് സമൂഹ മാധ്യമങ്ങൾ എല്ലാം തന്നെ താരത്തിന്റെ മരണ വാർത്തയിൽ പ്രതികരിച്ചു കൊണ്ട് ആദരാഞ്ജലികൾ വരെ അർപ്പിച്ച് വാർത്തകൾ  പ്രചരിപ്പിച്ചിരുന്നു. എന്നാൽ ഈ വാർത്ത തെറ്റാണ് എന്ന് പറഞ്ഞുകൊണ്ട് അഞ്ജു തന്നെ രംഗത്ത് വരികയും ചെയ്തിരുന്നു.

പലർക്കും ഇത്തരത്തിൽ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്, ഇപ്പോൾ തനിക്കും സംഭവിച്ചു, പക്ഷെ ഈ വാർത്ത തന്നെയും കുടുംബത്തേയും മാനസികമായി ഒരു പാട് വേദനിപ്പിച്ചെന്നും അഞ്ജു പറഞിരുന്നു, മലയാളത്തിൽ ഉൾപ്പടെ അഞ്ജു  ഗ്ലാമർ വേഷങ്ങൾ അമിതമായി ചെയ്‌തിരുന്നു, ഇത് കാരണം അവരുടെ വ്യക്തി ജീവിതത്തിൽ പല പ്രശ്നങ്ങൾക്കും കാരണമായിരുന്നു.  അഞ്ജുവിനെതിരെ അന്ന് ഒരുപാട് ഗോസിപ്പുകൾ നിലനിന്നിരുന്നു, അഞ്ജുവിന്റെ അച്ഛൻ മുസ്ലിം ആണ് അമ്മ ഹിന്ദുവുമാണ്, പ്രശസ്ത കന്നഡ നടൻ ടൈഗർ പ്രഭാകർ (ദ്രുവം സിനിമയിലെ വില്ലൻ) ആണ് താരത്തിന്റെ ആദ്യ ഭർത്താവ്.  എന്നാൽ 1995 ലാണ് ഇവർ വിവാഹിതരായത്, ഈ ബന്ധത്തിൽ ഇവർക്ക് ഒരു മകനുണ്ട്. പക്ഷെ തൊട്ടടുത്ത വർഷം തന്നെ ഇവർ വേര്പിരിയുകയും ചെയ്തു. മകൻ അഞ്ജുവിനോടൊപ്പമാണ് താമസം.

വീണ്ടും 1998  ൽ അവർ തമിഴ് സിനിമയിലും സീരിയലിലും പ്രശസ്ത നടനായ ‘ഒ എ കെ സുന്ദർ’  നെ  വിവാഹം കഴിച്ചിരുന്നു, എന്നാൽ ഈ ബന്ധത്തിലും പല പ്രശ്നങ്ങളും നേരിട്ടിരുന്നു എന്നും വാർത്തകൾ ഉണ്ടായിരുന്നു.  അദ്ദേഹത്തിന്റെയും ഇത് രണ്ടാം വിവാഹം ആയിരുന്നു.. ഇപ്പോൾ തമിഴ് സീരിയലിൽ വളരെ തിരക്കുള്ള ഒരു അഭിനേത്രിയാണ് അഞ്ജു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *