‘പ്രണയം ഇല്ലായിരുന്നെങ്കിൽ ഋതുവിനെ വിവാഹം കഴിക്കുമോ’ !! ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി അനൂപ് !!
ബിഗ് ബോസ് അവസാനിച്ചെങ്കിലും ഇപ്പോൾ അതിലെ താരങ്ങളുടെ പുറകെയാണ് ആരാധകർ. മണിക്കുട്ടൻ, ഋതു മന്ത്ര, ഡിംപൽ, അനൂപ് കൃഷ്‌ണൻ, കിടിലം ഫിറോസ്, നോബി, സായ് വിഷ്‌ണു, റംസാൻ എന്നിവരാണ് ഇപ്പോൾ ഫൈനലിൽ എത്തിയിരിക്കുന്നത്. അതിൽ വിജയ്‌യെ കണ്ടെത്താനുള്ള തയാറെടുപ്പിലാണ് ബിഗ് ബോസ് അതിനായി നടത്തിയ വോട്ടിങ് ഇന്നലെ കൊണ്ട് അവസാനിച്ചിരിക്കുകയാണ്. ഇനി ആരാണ് വിന്നർ എന്ന പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ബിഗ് ബോസ് ആരാധകർ..
ഷോയിൽ തുടക്കം മുതൽ വളരെ ശക്തരായ മത്സരാർഥികളിൽ ഒരാളായിരുന്നു അനൂപ് കൃഷ്ണൻ. സീത കല്യാണം എന്ന ജനപ്രിയ പരമ്പരയിലൂടെ കുടുംബ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച അനൂപിന് തുടക്കം മുതൽ കൂടുതൽ പ്രേക്ഷക പിന്തുണ ലഭിച്ചിരുന്നു, അപൂര്‍വ്വം സാഹചര്യങ്ങളില്‍ മാത്രം കടുത്ത ഭാഷയില്‍ താരത്തിന് സംസാരിക്കേണ്ടി വന്നിരുന്നു എങ്കിലും അനൂപിനോടുള്ള സ്നേഹത്തിന് ആരാധകരിൽ ഒരു കുറവും വന്നിട്ടില്ല, പുറത്ത് വന്നതിന് ശേഷവും അനൂപിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.
അനൂപിന് ഒരു പ്രണയം ഉണ്ടെന്നുള്ളത് ഇപ്പോൾ ഏവർക്കും അറിയാവുന്ന ഒരു കാര്യമാണ് അത് അനൂപ് തന്നെയാണ് പലപ്പോഴും ഈ കാര്യം ബിഗ് ബോസ് ഹൗസിൽ നിന്ന് പറഞ്ഞിട്ടുള്ളത്, എന്നാൽ അത് ആരാണെന്നോ അതിന്റെ കൂടുതൽ വിവരങ്ങളോ താരം പുറത്തു പറഞ്ഞിരുന്നില്ല. അന്ന് മുതൽ ആരാണ് അനൂപിന്റെ കാമുകി ഇഷ എന്നുള്ള ചോദ്യങ്ങളും സംശയങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. തന്റെ കാമുകിയുടെ കൂടുതൽ വിവരങ്ങൾ അന്ന് പുറത്തു പറഞ്ഞിരുന്നില്ല ഇപ്പോൾ ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയ താരം കഴിഞ്ഞ ദിവസം ആരാധകരുമായി ഇന്‍സ്റ്റാഗ്രാമിലെ ചോദ്യോത്തര വേളയില്‍ സംസാരിച്ചിരുന്നു..
പല വിശേഷങ്ങളും പറയുന്ന കൂട്ടത്തിൽ കാമുകി ഐശ്വര്യയെ കുറിച്ചുള്ള സംസാരവും നടന്നിരുന്നു ഋതു മന്ത്രയും മണിക്കുട്ടനും തമ്മില്‍ വിവാഹം കഴിക്കുമോ? അനൂപിന് വേറെ റിലേഷന്‍ ഇല്ലായിരുന്നെങ്കില്‍ ഋതുവിനെ വിവാഹം കഴിക്കുമായിരുന്നോ, നിങ്ങള്‍ തമ്മില്‍ പെര്‍ഫെക്ട് മാച്ച് ആണെന്നും ഒരാള്‍ ചോദിച്ചിരുന്നു. അതിന് ഏറെ രസകരമായി ഇല്ലെന്നുള്ള മറുപടിയായിരുന്നു അനൂപ് നൽകിയിരുന്നത്. ഐശ്വര്യയെ എന്നാണ് ഞങ്ങൾക്ക് കാണിച്ചുതരുന്നത് എന്നും മറ്റു ചിലർ ചോദിച്ചു.
വൈകാതെ അവളെ എല്ലാവർക്കും പരിചയപെടുത്തുമെന്നും അനൂപ് പറയുന്നു. മണിക്കുട്ടനെയും സായിയെയും കുറിച്ചുള്ള ചോദ്യത്തിന് ഇരുവരും എന്റെ നല്ല സുഹൃത്തുക്കളാണെന്നാണ് അനൂപ് പറയുന്നത്. കൂടാതെ ഇനി സീത കല്യാണം എന്ന സീരിയലിലേക്ക് ഇനി ഉണ്ടാകില്ല എന്നും താൻ ഇനി സിനിമകൾ ആണ് കൂടുതൽ ശ്രദ്ധേ കൊടുക്കുന്നത് തന്റെ ആദ്യ ചിത്രം ‘അജഗജാന്തരം’ എന്ന ചിത്രം കൊവിഡ് പ്രശ്‌നങ്ങള്‍ കൊണ്ടാണ് റിലീസ് ചെയ്യാത്തത്. പ്രശ്‌നങ്ങള്‍ മാറിയ ശേഷം ഈ സിനിമ ഉടൻ എത്തുമെന്ന് അനൂപ് പറയുന്നു..
Leave a Reply