“എന്‍റെ ഭര്‍ത്താവ് എന്നോട് ചെയ്യുന്ന ക്രൂരത കണ്ടോ” ?!! ചിത്രവുമായി അനു സിത്താര !!
കാവ്യ മാധവനുശേഷം മലയാള സിനിമ കണ്ടെത്തിയ മികച്ച മുഖശ്രീയുള്ള അഭിനേത്രിയാണ് അനു സിത്താര, ചെറിയ വേഷങ്ങൾ ചെയ്തിരുന്ന അനു വളരെപെട്ടെന്നാണ് മുൻ നിര നായികപദവിയിലേക്ക് എത്തപ്പെട്ടത്, ഇന്ന് വളരെ തിരക്കേറിയ ഒരു അഭിനേത്രിയാണ് അനു സിതാര, പൊട്ടാസ് ബോമ്പ് ആണ് അനുവിന്റെ ആദ്യ ചിത്രം അതിനുശേഷം ഫഹദ്, അമല ജോഡികളുടെ വിജയ ചിത്രമായ ഒരു ഇന്ത്യൻ പ്രണയകഥ എന്ന ചിത്രത്തിൽ ലക്ഷ്മി ഗോപാലസ്വിയുടെ ചെറുപ്പകാലം അഭിനയിച്ചത് അനു സിതാര ആയിരുന്നു.. അതിനു ശേഷം ഒമർ ലുലു ചിത്രം ഹാപ്പി വെഡിങ്സിൽ ശ്രദ്ധേയമായ തേപ്പുകാരിയുടെ വേഷമാണ് അനുവിനെ പ്രശസ്തിയിൽ എത്തിച്ചത്.. ചിത്രത്തിൽ നായകൻ സിജു വിത്സനെ വളരെ വിദഗ്ദമായി തേക്കുന്ന ഷാഹിന എന്ന കഥാപാത്രം ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്…
അതിനു ശേഷം ക്യാമ്പസ് ഡയറി, മറുപടി എന്നെ ചിത്രങ്ങളും ചെയ്തിരുന്നുയെങ്കിലും അതിനു ശേഷം ചെയ്ത ജയസൂര്യ ചിത്രം ഫുക്രിയാണ് അനു സിതാരയുടെ മറ്റൊരു വിജയ ചിത്രം.. പിന്നീടങ്ങോട്ട് മലയാള സിനിമയിലെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ നായികയായിരുന്നു അനു, അതിൽ കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ രാമന്റെ ഏദൻ തോട്ടം ഇപ്പോഴും ഹിറ്റാണ്.. പ്രണയ വിവാഹിതയായ താരം തന്റെ പ്രണയവും പ്രണയകഥകളുമെല്ലാം ആരാധകരോട് തുറന്ന് പറഞ്ഞരുന്നു…
ആദ്യം മെലിഞ്ഞ് വളരെ സുന്ദരിയയായിരുന്നു അനു സിതാര, പക്ഷെ വളരെപ്പെട്ടന്ന് താരത്തിന്റെ ശരീര വണ്ണം കൂടുകയും ചെയ്തു…എന്നാൽ ഇപ്പോൾ വണ്ണം കുറയ്ക്കാനുള്ള തീവ്ര ശ്രമത്തിലാണ് താരം… അതിന്റെ ഭാഗമായി താരം പങ്കുവച്ച പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. അനുസിതാര ഈ രസകരമായ പോസ്റ്റ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ആണ് ഷെയര്‍ ചെയ്തത്. താനിവിടെ ഇഷ്ടഭക്ഷണം എല്ലാം ഉപേക്ഷിച്ച് വളരെ ബുകിമുട്ടി ഡയറ്റ് നോക്കുമ്പോൾ ഇഷ്ടപ്പെട്ട ഭക്ഷണം വാരിവലിച്ചു കഴിക്കുന്ന ഭര്‍ത്താവിന്റെ ചിത്രമാണ് നമുക്ക് അവിടെ കാണാൻ കഴിഞ്ഞത്….’ഞാന്‍ കഷ്ടപ്പെട്ട് ഡയറ്റ് ഇരിക്കുമ്ബോള്‍ എന്‍റെ ഭര്‍ത്താവ് എന്നോട് ചെയ്യുന്നത് എന്താണെന്ന് കണ്ടോ?’ ഇതായിരുന്നു ചിത്രത്തിനൊപ്പം അനുസിതാര പങ്കുവെച്ച പോസ്റ്റ്…
സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെച്ച ഈ പോസ്റ്റും എന്നത്തേതുംപോലെ അതും വൈറലായി മാറുകയായിരുന്നു… ഒരു നടി എന്നതിലുപരി വളരെ കഴിവുള്ള ഒരു നർത്തകികൂടിയായണ് അനു, ഇൻസ്റ്റയിൽ ഇടക്കൊക്കെ തന്റെ പ്രിയ സുഹൃത്തായ നടി നിമിഷ സഞ്ജയനുമായുള്ള നൃത്ത വിഡിയോകൾ താരം ആരധകർക്കായി പങ്കുവെക്കാറുണ്ട്.. വണ്ണം കുറഞ്ഞാലും ഇല്ലങ്കിലും അനുവിന് ആരധകർ ഏറെയാണ്, ലോക്കഡോൺ സമയത്ത് താരം പുതിയൊരു യൂട്യൂബ് ചാനൽ തുടങ്ങിയിരുന്നു.. അതിൽ തന്റെ കുടുംബത്തെയും വീടിനെയും അമ്മമ്മയുടെയും കാച്ചിയ എണ്ണയുമെല്ലാം യൂട്യൂബിൽ വിഡിയോയായി അനു സിത്താര ആരധകർക്കുവേണ്ടി പങ്കുവെച്ചിരുന്നു….
Leave a Reply