
29 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കുന്നു ! ഏറെ നാളത്തെ വൈകാരിക സമ്മർദ്ദത്തിന് ശേഷം തീരുമാനമെന്ന് സൈറ !
ഇന്ത്യൻ ചലച്ചിത്ര ലോകത്തെ പകരം വെക്കാനില്ലാത്ത അതുല്യ കലാകാരനാണ് സംഗീത സംവിധായകനും ഗായകനുമായ എ ആർ റഹ്മാൻ. ഇപ്പോഴിതാ എആർ റഹ്മാനിൽ നിന്ന് ഭാര്യ സൈറ ബാനു വിവാഹമോചനം തേടുന്നതായി റിപ്പോർട്ട്. 29 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കുകയാണെന്ന സൈറയുടെ പ്രഖ്യാപനം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. സൈറയുടെ അഭിഭാഷക വന്ദന ഷായാണ് ഇരുവരും വേർപിരിയാനുള്ള തീരുമാനത്തെക്കുറിച്ച് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്. ഏറെ നാളത്തെ വൈകാരിക സമ്മർദ്ദത്തിന് ശേഷം വളരെ പ്രയാസപ്പെട്ട് സൈറ സ്വീകരിച്ച തീരുമാനമാണിതെന്നും, ആരാധകർ തങ്ങളുടെ സ്വകാര്യ ജീവിതത്തെ മാനിച്ച് ഇതിനെ ഉൾക്കൊള്ളണം എന്നും അഭിഭാഷക പ്രസ്താവനയിലൂടെ അറിയിച്ചു.
മലയാളികളുടെ പ്രിയ നടൻ റഹ്മാന്റെ ഭാര്യ സഹോദരിയാണ് എ ആർ റഹ്മാന്റെ ഭാര്യ സൈറ. ഏവരെയും ഞെട്ടിച്ചുകൊണ്ടാണ് ഇപ്പോൾ ഇങ്ങനെയൊരു തീരുമാനം പുറത്ത് വന്നിരിക്കുന്നത്. എആർ റഹ്മാൻ 1995ലാണ് സൈറ ബാനുവിനെ വിവാഹം ചെയ്യുന്നത്. പങ്കാളിയെ കണ്ടെത്താൻ സമയമില്ലാത്തതിനാൽ സംഗീതജ്ഞന് വേണ്ടി വധുവിനെ കണ്ടെത്തിയത് റഹ്മാന്റെ അമ്മയായിരുന്നു. ഖതീജ, റഹീമ, അമീൻ എന്നിങ്ങനെ മൂന്ന് മക്കളുണ്ട് ദമ്പതികൾക്ക്.

സൈറയുടെ അഭിഭാഷക വന്ദന ഷാ പുറത്തുവിട്ട വാർത്താ കുറിപ്പ് ഇങ്ങനെ ആയിരുന്നു. വളരെ വർഷത്തെ ദാമ്പത്യത്തിന് ശേഷം, സൈറ തൻ്റെ ഭർത്താവ് എ ആർ റഹ്മാനിൽ നിന്ന് വേർപിരിയാനുള്ള പ്രയാസകരമായ തീരുമാനമെടുത്തിരിക്കുന്നു. അവരുടെ ബന്ധത്തിലെ കാര്യമായ വൈകാരിക സമ്മർദ്ദത്തിന് ശേഷമാണ് ഈ തീരുമാനം. പരസ്പരം അഗാധമായ സ്നേഹം ഉണ്ടായിരുന്നിട്ടും, പിരിമുറുക്കങ്ങളും ബുദ്ധിമുട്ടുകളും തങ്ങൾക്കിടയിൽ പരിഹരിക്കാനാകാത്ത വിടവ് സൃഷ്ടിച്ചതായി ദമ്പതികൾ കണ്ടെത്തി, വേദനയും വേദനയും കൊണ്ടാണ് താൻ ഈ തീരുമാനമെടുത്തതെന്ന് സൈറ വ്യക്തമാക്കി. പ്രസ്താവനയിൽ പറയുന്നു
Leave a Reply