‘സിനിമയിലേക്ക് ആണെന്നറിഞ്ഞപ്പോൾ അച്ഛൻ ആദ്യം തന്ന ഉപദേശം അതായിരുന്നു’ ! ഹരീശ്രീ അശോകന്റെ മകൻ അർജുൻ തുറന്ന് പറയുന്നു !

മലയാള സിനിമയിൽ ഹരിശ്രീ അശോകൻ എന്ന നടന്റെ സ്ഥാനം അത് വളരെ വലുതാണ്, കോമഡിയുടെ രാജാക്കന്മാരിൽ വളരെ പ്രധാനിയാണ് അശോകൻ, ഇപ്പോഴും നമ്മൾ ഓർത്ത് ചിരിക്കുന്ന ഒരുപാട് നല്ല മുഹൂർത്തങ്ങൾ മലയാള സിനിമക്ക് സമ്മാനിച്ച അദ്ദേഹം ഇപ്പോഴും സിനിമ മേഖലയിൽ സജീവമാണെങ്കിലും അത്ര നല്ല വേഷങ്ങൾ അദ്ദേഹത്തെ തേടി എത്തുന്നില്ല എന്നത് ഏറെ ദുഖകരമായ ഒന്നാണ്.

എന്നാൽ അദ്ദേഹത്തിന്റെ മകൻ അർജുൻ അശോകൻ ഇപ്പോൾ സിനിമയിൽ വളരെ സജീവമാണ്, ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ തന്റെ സ്ഥാനം ഉറപ്പിക്കാനുള്ള തയാറെടുപ്പിലാണ് ഇപ്പോൾ അർജുൻ. ഇപ്പോഴിതാ തന്റെ അച്ചനെ കുറിച്ച് ചില തുറന്ന് പറച്ചിലുകൾ നടത്തിയിരിക്കുകയാണ് അർജുൻ. തന്റെ ഓരോ സിനിമക്ക് ശേഷമാവും അച്ഛൻ തരുന്ന ഉപദേശങ്ങലും നിർദേശങ്ങളും തനിക്ക് ഒരു അവാർഡ് പോലെയാണ് തോന്നുന്നത് എന്നാണ് അർജുൻ പറയുന്നത്.

‘നിനക്ക് അഭിനയിച്ച് ഭലിപ്പിക്കൽ കഴിയും എന്ന ഉറച്ച വിശ്വാസമുള്ള കഥാപാത്രങ്ങൾ മാത്രം തിരഞ്ഞെടുക്ക’. ഈ ഒരൊറ്റ ഉപദേശം മാത്രമാണ് അച്ഛൻ തനിക്ക് നൽകിയത്. എന്റെ ഓരോ സിനിമയും കണ്ടു കഴിയുമ്പോൾ അച്ഛൻ അതിലെ തെറ്റുകളും കുറ്റങ്ങളും എന്നോട് പറഞ്ഞു തരാറുണ്ട്. അതുമാത്രവുമല്ല നിന്റെ അടുത്ത സിനിമയിൽ ഇത് ആവർത്തിക്കരുത് എന്ന് താക്കീതും നൽകും.

അച്ഛനോടൊപ്പം ചെറുപ്പം മുതൽ താൻ സിനിയുടെ ലൊക്കേഷനുകളിൽ പോകാറുണ്ട്, ആ സമയത്തൊക്കെ അച്ഛന്റെ സിനിമകൾ വലിയ സ്‌ക്രീനിൽ കാണുമ്പോൾ വലിയ ആവേശമായിരുന്നു. നമ്മുടെ വീട്ടിൽ എപ്പോഴും കാണുന്ന ഒരാളെ പ്ര ബിഗ് സ്‌ക്രീനിൽ കാണുക എന്നത് ഒരു വലിയ കാര്യമായിരുന്നു, ആ സിനിമയിൽ മാറ്റരുണ്ടെങ്കിലും എന്റെ ശ്രദ്ധ അച്ഛനിൽ മാത്രമായിരിക്കും എന്നും അർജുൻ പറയുന്നു.

വൃദ്ധൻമാരെ സൂക്ഷിക്കുക, പട്ടാഭിഷേകം, ഈ പറക്കും തളിക, പാണ്ടിപ്പട ഈ സിനിമകളുടെ ലൊക്കേഷനിൽ ഞാനും ഉണ്ടായിരുന്നു, ആ ഓർമകളൊക്കെ ഇപ്പോഴും മനസ്സിൽ അങ്ങനെ തന്നെ ഉണ്ടെന്നും അർജുൻ പറയുന്നു.  അതിൽ വൃദ്ധന്മാരെ സൂക്ഷിക്കുക എന്ന ചിത്രത്തിൽ ഖുശ്‌ബു മേടം അന്ന് തന്നെ ഒക്കത്ത് ഇരുത്തിയിരിക്കുന്ന ഒരു ചിത്രം ഇപ്പോഴും തന്റെ വീട്ടിൽ ഉണ്ടെന്നും അർജുൻ  പറയുന്നു.

പ്രണയ വിവാഹമായിരുന്നു തന്റേത് എട്ട് വർഷത്തെ പ്രണയ സാഫല്യം ആയിരുന്നു തന്റെ വിവാഹം, ഭാര്യ നിഖിത ഗണേഷ്, അവൾ ഇൻഫോപാർക്കിൽ ജോലി ചെയ്യുന്നു. 2018 ലായിരുന്നു വിവാഹം, വിവാഹ ശേഷവും പ്രണയം  അങ്ങനെ തന്നെ തുടരുന്നു. ഇപ്പോൾ ഒരു മകളുണ്ട്. ‘അൻവി’. അപ്പൂപ്പനോടും അമ്മമ്മയോടുമൊത്തുള്ള കുഞ്ഞിന്റെ ചിത്രങ്ങൾ സമൂഹ മാധ്യങ്ങളിൽ എപ്പോഴും വൈറലാണ്. പറവ ആയിരുന്നു അർജുന്റെ ആദ്യ ചിത്രം.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *