ദുഖത്തിനൊടുവിൽ ഒരു സന്തോഷ വാർത്ത ! സൗഭാഗ്യ ഗര്‍ഭിണിയാണ് ! സാഹചര്യം അനുകൂലമല്ലാത്തത് കൊണ്ട് റിസ്ക്ക് എടുക്കേണ്ടെന്ന് ചേച്ചി പറഞ്ഞിരുന്നു ! അർജുൻ !

അർജുൻ സോമശേഖര്‍ ഇന്ന് മലയാളികൾക്ക് ഏറെ സുപരിചിതനായ ആളാണ്. ചക്കപ്പഴം എന്ന സീരിയലിൽ വളരെ കുറച്ച് എപ്പിസോഡുകൾ മാത്രമേ അർജുൻ ഉണ്ടായിരുന്ന്നുള്ളു എങ്കിലും ആരാധകർക്ക് വളരെ പ്രിയങ്കരനാണ് അർജുൻ. അദ്ദേഹത്തിന്റെ ഭാര്യ സൗഭാഗ്യവും നമ്മൾക്ക് ഏറെ പരിചിതയാണ്. പ്രശസ്ത നർത്തകി താരകല്യാണിന്റെ മകൾ സൗഭാഗ്യ ടിക് ടോക് വീഡിയോകളിലൂടെയാണ് പ്രശസ്തയായത്.

കഴിഞ്ഞ ദിവസങ്ങളിൽ അർജുന്റെ കുടുംബത്തിൽ വലിയൊരു ദുരന്തം സംഭവിച്ചിരുന്നു. അപ്രതീക്ഷിതമായി അർജുന്റെ അച്ഛനും ചേട്ടത്തിയമ്മയും യാത്രയായതിന്റെ ഞെട്ടലില്‍ നിന്നും അര്‍ജുനും കുടുംബവും മോചിതരായിട്ടില്ല. അര്‍ജുന്റെ കുടുംബത്തിലെ ദുഖവാര്‍ത്ത പങ്കുവെച്ച് സൗഭാഗ്യയായിരുന്നു ആദ്യമെത്തിയത്. ചേട്ടന്റെ ഭാര്യ ഞങ്ങളുടെ ചേച്ചിക്കായിരുന്നു ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. അതിന് ശേഷമായാണ് അച്ഛനും അസുഖം വന്നത്. അച്ഛന്‍ ആശുപത്രിയിലേക്ക് പോയത് നടന്നായിരുന്നു. അവസാന ദിവസവും താന്‍ അദ്ദേഹത്തോട് സംസാരിച്ചിരുന്നുവെന്നും അര്‍ജുന്‍ പറയുന്നു.

ചേച്ചിക്ക് ആദ്യം പനിയായിരുന്നു പക്ഷെ കോവിഡിന്റെ ലക്ഷണങ്ങൾ ഒന്നും കാണിച്ചിരുന്നില്ല. പക്ഷെ എന്നിട്ടും ഞങ്ങൾ ടെസ്റ്റ് ചെയ്തപ്പോള്‍ അമ്മയും ചേച്ചിയും പോസിറ്റീവായിരുന്നു. പിന്നീട് ചേട്ടന്റെ മകനും അസുഖം സ്ഥിരീകരിക്കുകയായിരുന്നു. അതോടെയായിരുന്നു ചേച്ചിക്ക് വിഷമതകള്‍ അനുഭവപ്പെട്ടത്. 2ാമത്തെ ദിവസം ചേച്ചിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 4ാമത്തെ ദിവസമായിരുന്നു ചേച്ചി പോയത്. തൈറോയ്ഡുണ്ടെന്നല്ലാതെ വേറെ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല ചേച്ചിക്ക്. കുടുംബത്തെയാകെ ഉലച്ചുകളഞ്ഞ വിയോഗമായിരുന്നു അത്. പിന്നീട് പപ്പയും ചേട്ടനും പോസിറ്റീവായിരുന്നു.

അച്ഛന് പോസിറ്റീവ് ആണെന്ന് അറിഞ്ഞപ്പോൾ തന്നെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. നടന്നായിരുന്നു അദ്ദേഹം ആംബുലന്‍സിലേക്ക് കയറിയത്. 21 ദിവസം ആശുപത്രിയില്‍ കഴിഞ്ഞാണ് പപ്പ പോയത്. ചേച്ചി പോയി ഒരു മാസമാവുന്നതിനിടയിലാണ് പപ്പയും പോയതെന്നും അര്‍ജുന്‍ പറയുന്നു. പിന്നെ സൗഭാഗ്യ ഗര്‍ഭിണിയാണ്. ചേച്ചിയും ചേട്ടനും ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരാണ് അതുകൊണ്ട് തന്നെ അവരിൽ പനിയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങുയത് മുതൽ സൗഭാഗ്യ ഗര്‍ഭിണിയായതുകൊണ്ടും ഞങ്ങള്‍ വീട്ടില്‍ നിന്ന് മാറുകയായിരുന്നു, റിസ്‌ക്കെടുക്കേണ്ടെന്ന് പറഞ്ഞ് മാറാന്‍ നിര്‍ബന്ധിച്ചത് ചേച്ചിയായിരുന്നു.

ഞാനും ചേട്ടനും തമ്മിൽ പതിനഞ്ച് വയസ്സിന്റെ വ്യത്യാസമുണ്ട്. അമ്മക്ക് ഡയബറ്റിക്കായിരുന്നതിനാല്‍ ആരോഗ്യപരമായി ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ചേച്ചി വന്നതുമുതൽ എല്ലാ കാര്യങ്ങളം നോക്കി കണ്ട് ചെയ്യുന്നത് ചേച്ചി ആയിരുന്നു, അമ്മയുടെ സ്ഥാനത്ത് നിന്ന് ചേച്ചി എന്റെ കാര്യങ്ങളും നോക്കിയിരുന്നു, സൗഭാഗ്യയേയും വലിയ കാര്യമായിരുന്നു. ചേച്ചിയുടേയും പപ്പയുടേയും ഓര്‍മ്മകളായി വീട് വലിയൊരു വേദനയാണ്. ഇപ്പോള്‍ എല്ലാവരേയും ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവന്നിരിക്കുകയാണെന്നും അര്‍ജുന്‍ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *