ഹൃദയത്തിൽ നിന്നും നന്ദി, വയനാട് ദുരന്തഭൂമിയിൽ നിന്നും സൈന്യം മടങ്ങി ! വലിയ യാത്രയയപ്പ് നൽകി ! സർക്കാർ !

കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിൽ ഒന്നായി വയനാട് മാറിയിരിക്കുകയാണ്. ഇപ്പോഴിതാ ഈ ദുരന്ത മുഖത്ത് കൈമെയ് മറന്ന് പ്രവർത്തിച്ച സൈനിക്കർ മടങ്ങുകയാണ്. സൈന്യത്തിന് സർക്കാർ യാത്രയയപ്പ് നൽകി. അതേസമയം സൈന്യത്തിന്റെ 2 ടീം മാത്രം ദുരന്ത ഭൂമിയിൽ തുടരും. 500 അംഗ സംഘമാണ് ദുരന്തബാധിത പ്രദേശങ്ങളായ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ നിന്നും മടങ്ങിയത്.

ഈ ദുരന്ത ഭൂമിയിലും ജനങ്ങൾ നൽകിയ സേവനങ്ങൾക്ക് സൈന്യം നന്ദി അറിയിച്ചു. രക്ഷാപ്രവർത്തനം പൂർണമായും എൻഡിആർഎഫ്, എസ്ഡിആർഎഫ്, ഫയർഫോഴ്സ്, പൊലീസ് എന്നീ സേനകൾക്ക് കൈമാറുമെന്നും സൈന്യം അറിയിച്ചു. അതേസമയം സൈന്യത്തിന്റെ സേവനത്തിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് തിരികെ നന്ദിയറിയിച്ചു. ഒത്തൊരുമിച്ച് ഒരു ശരീരം പോലെ പ്രവർത്തിച്ചു. ചെയ്യാനാകുന്നതെല്ലാം സൈന്യം ചെയ്തെന്നും മന്ത്രി പറഞ്ഞു.

സമൂഹ മാധ്യമങ്ങൾ വഴി കേരളം ഒന്നാകെ ഇവർക്ക് സല്യൂട്ട് ചെയ്യുകയാണ്, ഹൃദയത്തിൽ നിന്നും നന്ദി അറിയിക്കുകയാണ് പലരും, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, ബെംഗളുരു എന്നിവിടങ്ങളിൽ നിന്നുള്ള ബറ്റാലിയൻ അംഗങ്ങളാണിവർ. അതേസമയം സൈന്യത്തിന്റെ 2 ടീം മാത്രമാണ് ഇനി ദുരന്ത ഭൂമിയിൽ തുടരുക. ഹെലികോപ്റ്റർ തിരച്ചിലിനും ബെയ്‌ലി പാലം ശക്തിപ്പെടുത്താനുമുള്ള ടീം മാത്രം വയനാട്ടിൽ നിൽക്കും. തിരച്ചിലിന് എൻഡിആർഎഫ്,അഗ്നിശമനസേന തുടങ്ങിയവർ മാത്രം വയനാട്ടിൽ പ്രവർത്തിക്കും.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *