ഒരു താരപുത്രിയുടെ ജീവിതം എങ്ങനെയാണു എന്ന് എനിക്കറിയില്ല, കാരണം ഞാന്‍ അത് അനുഭവിച്ചിട്ടില്ല ! അർത്ഥന വിജയകുമാർ തുറന്ന് പറയുന്നു !

മലയാള സിനിമയിലെ പുതുമുഖ നായികയാണ് അർത്ഥന വിജയകുമാർ. മുദ്ദുഗൗ എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമ ലോകത്ത് നായികയായി എത്തുന്നത്. പക്ഷെ അതല്ല താരത്തിന്റെ ആദ്യ ചിത്രം  തെലുങ്കിലായിരുന്നു. നടിയുടെ ഇപ്പോഴത്തെ പേര് അർത്ഥന ബിനു എന്നാണ്. അർത്ഥന വിജയകുമാർ എന്ന പേര് മാറ്റിയാണ് ഇപ്പോൾ ഇങ്ങനെയാക്കിയത്. മലയാള സിനിമയിലെ പ്രശസ്ത നടൻ വിജയകുമാറിന്റെ മകളാണ് അർത്ഥന, പക്ഷെ പക്ഷെ വിജയകുമാറും ഭാര്യയും ഇപ്പോൾ വേര്പിരിഞ്ഞാണ് താമസിക്കുന്നത്, അദ്ദേഹത്തിന്റെ രണ്ടു പെൺമക്കളും അമ്മയുടയും അമ്മയുടെ അച്ഛനോടും അമ്മയോടും കൂടിയാണ് താമസിക്കുന്നത്. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി തനറെ പേരിൽ ചില തെറ്റായ വാർത്തകൾ വരുന്നത് തന്റ്റെ ശ്രദ്ധയിൽ പെട്ടിരുന്നു എന്നും അതിനെ കുറിച്ച് തുറന്ന് പറയുന്ന ഒരു വീഡിയോ നദി തന്നെയാണ് തനറെ ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അതിൽ പറയുന്നത് ഇങ്ങനെ. 2011-ല്‍ താൻ  സ്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ മോഡലിങ്, ആങ്കറിങ് ഒക്കെ ചെയ്തിട്ടുണ്ട്. ചെറിയ വേഷങ്ങൾ ഒരുപാട് ചെയ്താണ് ഞാന്‍ ഈ മേഖലയിലേക്ക്  കടന്നു വന്നത്.  2016-ല്‍ പുറത്തിറങ്ങിയ തെലുങ്ക് സിനിമയിലാണ് ഞാന്‍ ആദ്യം അഭിനയിച്ചത്. അതിനു ശേഷവും ഞാന്‍ ഈ ഇന്‍ഡസ്ട്രിയില്‍ പിടിച്ചു നില്‍ക്കുന്നത് എന്റെ കഴിവിലും കഠിനാധ്വാനത്തിലും വിശ്വാസമുള്ളതുകൊണ്ടാണ്. എനിക്ക് ഞാന്‍ ആഗ്രഹിക്കുന്ന നിലയില്‍ എത്താന്‍ കഴിയും എന്ന ആത്മവിശ്വാസമുണ്ട്. അതിനിടയില്‍ എന്നെ ഇമോഷനലി തകര്‍ത്ത് എന്റെ പ്രൊഫഷനല്‍ ജീവിതത്തില്‍ നിന്നും വഴുതെറ്റിക്കാൻ ഈ വാർത്തകൾ കാരണമാകുന്നു.

എന്റെ പേരിൽ പ്രചരിക്കുന്ന വാർത്തകളുടെ തലക്കെട്ടും ഉള്ളടക്കവും, വിജയകുമാറിന്റെ പേരില്‍ അറിയപ്പെടാന്‍ താല്പര്യപ്പെടുന്നില്ല എന്ന് മകള്‍ അര്‍ഥന’, “ഞാന്‍ വിജയകുമാറിന്റെ മകള്‍ അല്ല” എന്നാണു. ഈ രണ്ടു കാര്യങ്ങളും ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല.  പക്ഷെ ഈ വാർത്തയുടെ ഉറവിടം എനിക്ക് മനസികയി,

2016 ല്‍ മുദ്ദുഗൗ റിലീസ് ആയ സമയത്ത് കുറച്ച്‌ മാധ്യമങ്ങള്‍ എന്റെ അഭിമുഖം ചെയ്തിരുന്നു. അതിൽ ചിലർ  എന്റെ പേര് ചോദിച്ചപ്പോൾ ഞാന്‍ അര്‍ഥന ബിനു എന്ന് പറഞ്ഞു അപ്പൊ അവര്‍ ചോദിച്ചു ‘എന്താണ് ഇങ്ങനെ ഒരു പേര്, നിങ്ങള്‍ വിജയകുമാറിന്റെ മകള്‍ അല്ലെ’ എന്ന്. ‘അച്ഛനെപ്പറ്റി കൂടുതല്‍ പറയാന്‍ താല്പര്യപെടുന്നില്ല, ഓരോരുത്തര്‍ക്കും ഓരോ വ്യക്തിപരമായ താല്പര്യമില്ലേ’ എന്നാണു ഞാന്‍ പറഞ്ഞത്. സിനിമയില്‍ അഭിനയിക്കാന്‍ തയാറെടുക്കുമ്ബോള്‍ വിജയകുമാര്‍ എന്തൊക്കെ ഉപദേശങ്ങളാണ് തന്നിട്ടുള്ളത് എന്നായിരുന്നു അടുത്ത ചോദ്യം. ഞാന്‍ പറഞ്ഞു നമുക്ക് മറ്റു വല്ലതും സംസാരിക്കാം, വ്യക്തിപരമായ കാര്യങ്ങള്‍ പറയാന്‍ താല്പര്യമില്ല എന്ന്. പിന്നെ അവര്‍ പലതും ചോദിച്ചു ഞാന്‍ മറുപടി പറഞ്ഞു. അതിനു ശേഷം ഞാന്‍ പല ഓണ്‍ലൈന്‍ മാധ്യമങ്ങളിലും കണ്ട വാര്‍ത്ത എനിക്ക് വിജയകുമാറിന്റെ മകളായി അറിയാന്‍ താല്പര്യമില്ല എന്നാണ്.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *