‘അയാളെ വിശ്വസിച്ച്‌ യുഎഇ വരെ പോയി’ ! എന്റെ അവസ്ഥ മോശമായി. എന്തെങ്കിലും അബദ്ധം കാണിക്കുന്നതിന് മുമ്പ് എങ്ങനെയോ ഞാന്‍ രക്ഷപ്പെട്ടു ! ആര്യ പറയുന്നു !!

മലയാളി പ്രേക്ഷകർക്ക് വളരെ പരിചിതയായതും പ്രിയങ്കരിയായതുമായ ആളാണ് നടിയും അവതാരകയുമായ ആര്യ. ബഡായി ബംഗ്ലാവ് എന്ന ജനപ്രിയ പരിപാടിയോടെയാണ് ആര്യ കൂടുതൽ ജനശ്രദ്ധ നേടിയത്. ശേഷം അവതാരകയായും ആര്യ തിളങ്ങിയിരുന്നു. പിന്നീട് ബിഗ് ബോസിൽ എത്തിയ ആര്യ അവിടെ തന്റെ ജീവിതത്തിലെ പല തുറന്ന് പറച്ചിലും നടത്തിയിരുന്നു. അതിൽ പ്രധാനം ആര്യ തന്റെ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. ജാൻ എന്ന ആളുമായി താൻ പ്രണയത്തിലാണ്, ഉടനെ ഞങ്ങളുടെ വിവാഹം ഉണ്ടാകുമെന്നും ആര്യ പറഞ്ഞിരുന്നു. പക്ഷെ ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയ ആര്യ പിന്നീട ജാനിനെ കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല, ആരാധകരുടെ ചോദ്യ ആവർത്തിച്ചപ്പോൾ ആര്യ ആ കാര്യം തുറന്ന് പറഞ്ഞിരുന്നു.

താൻ ബിഗ് ബോസിൽ ആയിരുന്ന സമയത്ത് തനറെ കാമുകൻ ആര്യയുടെ തന്നെ ഏറ്റവും അടുത്ത കൂട്ടുകാരിയുമായി പ്രണയത്തിലായെന്നും അയാൾ തന്നെ തേച്ചിട്ടു പോയെന്നും ആര്യ പറഞ്ഞിരുന്നു. ഇപ്പോൾ കഴിഞ്ഞ ദിവസം തനറെ 31 മത് ജന്മദിനം ആഘോഷിച്ച ആര്യ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ആറുവയുടെ വാക്കുകൾ ഇങ്ങനെ, കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഞാന്‍ കടന്നു പോയിരുന്നത് എന്റെ ജീവിതത്തിലെ വളരെ മോശം ഘട്ടത്തിലൂടെയായിരുന്നു. വിഷാദത്തിന് എന്റെ മേല്‍ ഇത്രമാത്രം ആഘാതമുണ്ടാക്കാനാകുമെന്ന് ഞാന്‍ കരുതിയിരുന്നില്ല.

ആ സമയത്ത് ഞാൻ കടന്നുപോയ വികാരങ്ങക് എനിക്ക് പറഞ്ഞ് മനസിലാക്കി തരാൻ കഴിയില്ല. കഴിഞ്ഞ വർഷം ഇതേ ദിസവം  എന്റെ 30 മത്തെ ജന്മദിനത്തിൽ ഞാൻ  യുഎഇയിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ അടച്ചു പൂട്ടിയിരിക്കുകയായിരുന്നു. ദിവസം തള്ളി നീക്കാന്‍ ഒരു ബോട്ടില്‍ വൈനിലും കുറച്ച്‌ ഭക്ഷണവും മാത്രമായിരുന്നു ആശ്രയിച്ചിരുന്നത്. എന്റെ അവസ്ഥ വളരെ  മോശമായി. എന്തെങ്കിലും അബദ്ധം കാണിക്കാനും സാധ്യതയുണ്ടായിരുന്നു. പക്ഷെ എങ്ങനെയോ ഞാന്‍ രക്ഷപ്പെട്ടു. എന്തോ പ്രശ്‌നമുണ്ടെന്ന് മനസിലാക്കി വൈകിട്ടോടെ എനിക്ക് അരികിലെത്തിയ ആ മനുഷ്യന്‍ കാരണം”.

 

ഇതിൽ നിന്നും ഞാൻ മനസിലാക്കുന്ന ഒരു പ്രധാന കാര്യം ഞാൻ ഒരു വിഡ്ഢി ആയിരുന്നു എന്നതാണ്. ഇന്ന് തിരിഞ്ഞു നോക്കുമ്ബോള്‍ എനിക്ക് മനസിലാകുന്നുണ്ട് ഞാന്‍ ശരിയായ ഒരു  തീരുമാനം എടുത്തിരുന്നുവെങ്കില്‍ എല്ലാം വ്യത്യസ്തമായിരുന്നേനെ. എന്റെ സുന്ദരിയായ മകള്‍ക്കും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമെപ്പം, സന്തോഷകരമായൊരു ജന്മദിനം ആയിരുന്നേനെ ആയിരുന്നു കഴിഞ്ഞ വർഷവും. പക്ഷെ അല്ല, എന്നില്‍ യാതൊരു താല്‍പര്യവുമില്ലാതിരുന്നൊരു വ്യക്തിയ്‌ക്കൊപ്പം എന്റെ ജന്മദിനം ആഘോഷിക്കാനായി യുഎഇവരെ യാത്ര ചെയ്യാന്‍ മാത്രം വിഡ്ഢിയായിരുന്നു ഞാന്‍. ഒരു  തെറ്റായ തീരുമാനമെടുത്തുവെന്നത് എന്റെ തെറ്റാണ്. അതിന് മറ്റാരേയും കുറ്റപ്പെടുത്താനില്ല.

എന്നാൽ ഇപ്പോഴത്തെ എന്നെ നോക്കു  എനിക്ക് 31 വയസായി. എന്റെ മുഖത്ത് മനോഹരമായ ചിരിയുണ്ട്. എന്റെ ഹൃദയം സ്‌നേഹം കൊണ്ടും സമാധാനം കൊണ്ടും കൃതജ്ഞത കൊണ്ടും നിറഞ്ഞിരിക്കുകയാണ്. ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ ചില ടോക്‌സിക്ക് ആളുകളുണ്ടാകുന്നത് നല്ലതാണ്. കാരണം, അപ്പോഴാണ് യഥാര്‍ത്ഥ വ്യക്തികള്‍ ആരെന്ന് നിങ്ങള്‍ക്ക് തിരിച്ചറിയാനാവുക. ആത്മാര്‍ത്ഥമായും നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളെക്കുറിച്ച്‌ കരുതലുണ്ടാവുകയും ചെയ്യുന്നവര്‍. ഞാന്‍ പറയുന്നത് എന്താണെന്ന് വച്ചാല്‍, എല്ലാം നിങ്ങളുടെ കയ്യിലാണ്. സന്തോഷത്തോടെ ഇരിക്കണമോ, മനസമാധാനം നഷ്ടപ്പെടുത്തണമോ എല്ലാം നിങ്ങളുടെ കയ്യിലാണ്. നിങ്ങളുടെ സന്തോഷം നിങ്ങളുടെ കയ്യിലാണ്.

തിരഞ്ഞെടുക്കുമ്പോൾ എപ്പോഴും ബുദ്ധിപരമായി ചെയ്യുക. എന്നും കൂടെയുണ്ടാകുന്ന, ഉപാധികളില്ലാതെ നിങ്ങളെ സ്‌നേഹിക്കുന്നവരെ തിരഞ്ഞെടുക്കുക. ഇന്ന് ഞാന്‍ ഒരുപാട് ഒരുപാട് സന്തോഷിക്കുന്നു. എന്റെ 31-ാമത്തെ ജന്മദിനമായിരുന്നു ഏറ്റവും മികച്ച ജന്മദിനം. കുറച്ച്‌ പേരെ ഞാന്‍ മിസ് ചെയ്തുവെങ്കിലും സന്തോഷം തോന്നുന്നു, പ്രധാനമായും സമാധാനമുണ്ട്. എന്റെ പ്രിയപ്പെട്ട കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും വലിയ നന്ദി. എന്നും കൂടെ നിന്നതിനും എന്റെ സന്തോഷത്തിന്റെ കാരണമായി മാറിയതിനും. നന്ദി എന്നു പറഞ്ഞാണ് ആര്യ കുറിപ്പ് അവസാനിപ്പിക്കുന്നത്.

 

 

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *