എന്തിനേയും തെ,റി കൊണ്ട്‌ നേരിടുന്നവര്‍ ഉണ്ട്‌ ! ചോദ്യം ഇഷ്ടപ്പെട്ടില്ല എന്ന് ആര്‍ക്കും സഭ്യമായ ഭാഷയില്‍ പറയാമല്ലോ ! വിമർശനവുമായി നടൻ ആര്യൻ !

കഴിഞ്ഞ രണ്ടു ദിവസമായി നടൻ ശ്രീനാഥ് ഭാസി സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ ചർച്ചാ വിഷയമാണ്. അതിനു കാരണം അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം ‘ചട്ടമ്പി’ യുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന ഒരു ഓൺലൈൻ മീഡിയയുടെ അഭിമുഖത്തിനിടക്ക് അവതാരകയെ തെറി പറയുകയും ഭീഷണിപ്പെടുത്തകയും അതുപോലെ സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തെന്ന പരാതിയുടെ പുറത്ത് നടനെതിരെ പോലീസ് കേസ് എടുക്കുകയും അത് വലിയ വാർത്ത ആകുകയും ചെയ്തിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം താൻ ആരെയും തെറിപറഞ്ഞിട്ടില്ല എന്നും തന്നെ വ്യക്തിപരമായി വേദനിപ്പിച്ചപ്പോൾ ഒരു സാധാരണ മനുഷ്യനിൽ നിന്നും വരുന്ന പ്രതികരണമാണ് അവിടെ നടന്നതെന്നും ശ്രീനാഥ് പറഞ്ഞിരുന്നു. ശ്രീനാഥിനെ പിന്തുണച്ചും, വിമർശിച്ചും നിരവധിപേരാണ് ഇപ്പോൾ എത്തികൊണ്ടിരിക്കുന്നത്. അതിനോടൊപ്പം ഇപ്പോഴിതാ ശ്രീനാഥ് ഭാസി ഇതിനുമുമ്പ് ഒരു റേഡിയോ ജോക്കിയോട് വളരെ അസഭ്യമായി പ്രതികരിക്കുന്ന ഒരു വിഡിയോയും വൈറലാകുന്നുണ്ട്, ഇപ്പോഴിതാ ഇതിനെ കുറിച്ച് തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് ആര്യന്‍ രമണി ​ഗിരിജാവല്ലഭന്‍.

അദ്ദേഹം സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ അതിലും ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, എന്തിനേയും തെറി കൊണ്ട്‌ നേരിടുന്നവര്‍ ഉണ്ട്‌. ചില ആളുകളുടെ ഒരു തരം മെക്കാനിസം ആണ്‌ അത്‌. നമുക്ക്  ഇഷ്ടപ്പെടാത്ത ഒന്ന് പറഞ്ഞാല്‍ അല്ലെങ്കിൽ അങ്ങനെ കേട്ടാല്‍ രണ്ടിന്‌ തെറി. ചിലവര്‍ക്ക്‌ സംസാരിക്കുന്ന 5 വരിയില്‍ മിനിമം തെറിവാക്ക് ഒരെണ്ണം എങ്കിലും തിരുകണം‌. അത് നല്ലതാണോ ചീത്തയാണോ എന്നതല്ല എന്റെ വിഷയം, അത്‌ കേള്‍ക്കുന്ന ഒരാള്‍ക്ക്‌ ‌ഈ തെറി പ്രയോഗം‌ ബുദ്ധിമുട്ടിക്കുന്നെങ്കില്‍ ദയവ്‌ ചെയ്ത്‌ അതിനെ സഹിച്ച്‌ നില്‍ക്കരുത്‌.

ഇപ്പോൾ നമ്മളോട് ചോദിക്കുന്ന ചോദ്യം എന്തും ആയിക്കൊള്ളട്ടെ, അത് ഇഷ്ടപ്പെട്ടില്ല എങ്കില്‍, ഇഷ്ടപ്പെട്ടില്ല എന്ന് ആര്‍ക്കും സഭ്യമായ ഭാഷയില്‍ പറയാമല്ലോ.. അത്‌ സഭ്യമായി പറയാന്‍ ഉള്ള വിശാലത ഇല്ല എന്നതിനൊപ്പം മുട്ടന്‍ തെറിയും. ഈ ആണിന്റേയും പെണ്ണിന്റേയും ജനനേന്ദ്രിയങ്ങളേ, അടി വസ്ത്രങ്ങളേ എല്ലാം അറപ്പുളവാക്കും രീതിയില്‍ തെറിയാക്കി പറയുമ്പോൾ കിട്ടുന്ന ഒരു തരം ടോക്സിക്ക്‌ സാറ്റിസ്ഫാക്ഷന്‍. ഇതെന്ത്‌ പൂ–ലെ ചോദ്യമാടാ എന്ന് ഇന്ന് ഒരു സെലിബ്രിറ്റി ചോദിക്കുമ്പോൾ എനിക്ക്‌ മനസ്സിലാവാത്തത്‌ ഈ പൂ— എന്താ ശെടാ ഇത്ര മോശം സാധനമാണോ…

നമ്മള്‍ ഓരോരുത്തരും പല അതിന്നാണല്ലോ പുറത്ത്‌ വന്നത്‌.. ‌(യെസ്‌, സിസേറിയന്‍ ബേബീസ്‌ എക്ഷപ്ഷന്‍ ആണ്‌) പുഞ്ചിരിയോടെ സഹിച്ച്‌ അടുത്ത ചോദ്യം ചോദിച്ച്‌ വീണ്ടും മുട്ടന്‍ തെറികള്‍ നിരനിരയായി കേട്ട ഒരു RJ ഉണ്ടല്ലോ.. ഞാൻ അദ്ദേഹത്തെ കുറിച്ചും ഞാൻ ചിന്തിച്ചു, പ്രൊഡ്യൂസര്‍ ഒപ്പിച്ച്‌ തന്ന സെലിബ്രിറ്റിയുടെ ഇന്റര്‍വ്വ്യൂ മിസ്സ്‌ ആക്കിയാല്‍ അവന്റെ ജോലി പോകും എന്ന നിവര്‍ത്തികേടോ മറ്റോ കൊണ്ടായിരിക്കും ആ പയ്യൻ അന്ന് അത് അങ്ങനെ ക്ഷമിച്ച്‌ ഇരുത്തിയത്‌. എനിക്ക് അവനോട് ശരിക്കും വിഷമം തോന്നി. പിന്നെ ആള്‍കൂട്ട തെറിവിളി.. നായകന്റെ സ്വാഗ്‌ ആഘോഷ കമ്മറ്റിക്കാരോട്‌ ഒരു അപേക്ഷയുണ്ട്‌, ദയവ്‌ ചെയ്ത്‌ തെറി വിളിയേ നോര്‍മ്മലൈസ്‌ ചെയ്യരുത്‌ അതില്‍ ഒരു സ്വാഗ്‌ സ്റ്റൈല്‍ കല്‍പ്പിച്ച്‌ നല്‍കരുത്‌ കാരണം, ശാരീരിക പീഡനത്തേക്കാളും ഒട്ടും താഴെയല്ല വാക്കാലുള്ള ദുരുപയോഗം.. എന്നും അദ്ദേഹം കുറിച്ചു…..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *