
സ്വന്തം ഗുരുവിനെ വെള്ളപൂശാൻ ലോഡ് കണക്കിന് വൈറ്റ് സിമന്റ് വേണ്ടി വരും’ ! എന്തായാലും അത് സമ്മതിച്ചല്ലോ ! പദമാകുമറിന് മറുപടി നൽകി ആലപ്പി അഷ്‌റഫ്
കഴിഞ്ഞ ദിവസമാണ് ഏവരെയും ഏറെ ഞെട്ടിച്ചുകൊണ്ട് സംവിധായകൻ ആലപ്പി അഷറഫ് ആറാം തമ്പുരാൻ എന്ന സിനിമയുടെ സെറ്റിൽ ഒടുവിൽ ഉണ്ണികൃഷ്ണന് ഉണ്ടായ ചില മോശം അനുഭവങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞത്. സിനിമയുടെ തിരക്കഥാകൃത്ത് കൂടി ആയിരുന്ന രഞ്ജിത്ത് സെറ്റിൽ വെച്ച് ഒടുവിലിന്റെ ചെകിടത്ത് അടിച്ചിരുന്നു എന്നും അടികൊണ്ട് അദ്ദേഹം നിലത്തുവീണിരുന്നു എന്നും അഷ്‌റഫ് പറഞ്ഞിരുന്നു, അങ്ങനെയൊക്കെ ചെയ്തതിന്റെ അനന്തര ഫലമാണ് രഞ്ജിത്ത് ഇപ്പോൾ അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാൽ അഷറഫിന്റെ വാക്കുകൾ വലിയ ശ്രദ്ധ നേടിയതോടെ അദ്ദേഹത്തെ വിമർശിച്ചുകൊണ്ട് സംവിധായകൻ പദ്മകുമാർ രംഗത്ത് വന്നിരുന്നു. ആറാം തമ്പുരാന്റെ സെറ്റിൽ വച്ച് ഒടുവിൽ ഉണ്ണിക്കൃഷ്ണനെ സംവിധായകൻ രഞ്ജിത്ത് അടിച്ചിട്ടില്ലെന്നും, സംഭവങ്ങളെ ഊതിപ്പെരുപ്പിക്കുകയാണ് ആലപ്പി അഷ്‌റഫ് ചെയ്തതെന്നുമാണ് പദ്മകുമാർ പറഞ്ഞത്. അന്ന് സെറ്റിൽ ചെറിയ കയ്യാങ്കളി മാത്രമാണ് നടന്നത് അല്ലാതെ ഒടുവിലിന്റെ ആരും അടിച്ചില്ല എന്നും പദ്മകുമാർ പറയുന്നുണ്ട്. അദ്ദേഹം സഭ്യതയുടെ അതിർ വരമ്പുകൾ ഭേദിച്ചതോടെ രഞ്ജിത്ത് ഒടുവിലെ തിരുത്തുകയാണ് ചെയ്തത് എന്നും പദ്മകുമാർ പറയുന്നു.

എന്നാൽ ഇപ്പോഴിതാ പദമാകുമാറിന് മറുപടി നൽകി വീണ്ടും ആലപ്പി അഷ്‌റഫ് രംഗത്ത് വന്നിരിക്കുകയാണ്, സ്വന്തം ഗുരുവിനെ വെള്ളപൂശാൻ ലോഡ് കണക്കിന് വൈറ്റ് സിമന്റ് വേണ്ടി വരുമെന്നും ആലപ്പി അഷ്‌റഫ് പറയുന്നു. ഒടുവിലാന്റെ കരണത്തടിച്ച് തിരുത്താൻ താങ്കളുടെ ഗുരു ഏഴാം തമ്പുരാൻ ആയിരുന്നോ എന്നും ആലപ്പി അഷ്‌റഫ് പരിഹസിക്കുന്നു. ഗുരു മാത്രമല്ല ശിഷ്യനും ഇക്കാര്യത്തിൽ ഒട്ടും പുറകിലല്ലെന്നും കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ തന്നെ നിർബന്ധിക്കരുതെന്നും ആലപ്പി അഷ്‌റഫ് പറയുന്നു.
എന്നാൽ അതേസമയം പദ്മകുമാർ കൊടുക്കുന്ന വിശദീകരണത്തിൽ പോലും അന്നത്തെ സംഭവങ്ങളെ ശരിവയ്‌ക്കുന്ന കാര്യങ്ങൾ കടന്നുവന്നിട്ടുണ്ടെന്നും ആലപ്പി അഷ്‌റഫ് എടുത്തുപറയുന്നു. സഭ്യതയുടെ അതിരു കടക്കുന്നു എന്നു തോന്നിയപ്പോൾ രഞ്ജിത്ത് അതു തിരുത്തിയതും ഒരു കയ്യാങ്കളിയുടെ വക്കുവരെ എത്തിയതും ‘ഒടുവിലാനെന്ന വയോധികന്റെ കരണത്തടിച്ച് അദ്ദേഹത്തെ തിരുത്താൻ താങ്കളുടെ ഗുരു ആര്… ഏഴാം തമ്പുരാനോ… എന്നും ആലപ്പി അഷ്‌റഫ് കൊടുത്ത മറുപടി കുറിപ്പിൽ ചോദിക്കുന്നു.
Leave a Reply