
ഉണ്ണിയുടെ വിജയത്തിൽ ഏറ്റവുമധികം സന്തോഷിക്കുന്ന ഒരാളാണ് ഞാൻ ! ഒരു ദുശീലവും ഇല്ലാത്ത വളരെ പാവം പിടിച്ച ഒരു ആളാണ് ഉണ്ണി ! ആസിഫ് അലി പറയുന്നു !
മലയാള സിനിമയിൽ ഇപ്പോൾ ഉണ്ണി മുകുന്ദൻ മാർക്കോ തരംഗമാണ്… മാർക്കോ മറ്റു രാജ്യങ്ങളിൽ പോലും വലിയ വിജയമായി മാറുന്ന കാഴ്ച മലയാള സിനിമക്ക് അഭിമാനിക്കാനുള്ള കാര്യമാണ്. അതുപോലെ ഒരു മലയാള ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് ഉത്തരേന്ത്യയില്‍ പ്രേക്ഷകരെ കാര്യമായി തിയറ്ററുകളില്‍ എത്തിക്കുക എന്നത് വലിയൊരു കാര്യമാണ്.. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന അത്ഭുതമാണ് മാര്‍ക്കോയുടെ കാര്യത്തില്‍ സംഭവിച്ചത്. മലയാള സിനിമയ്ക്ക് ഉത്തരേന്ത്യന്‍ വിപണി തുറന്നുകൊടുക്കുന്നതുപോലെയായിരുന്നു ഇത്. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് മാത്രം 10 കോടി പിന്നിട്ടിരുന്നു.
ഇപ്പോഴിതാ തന്റെ സുഹൃത്തിന്റെ വിജയത്തിൽ സന്തോഷം അറിയിക്കുകയാണ് നടൻ ആസിഫ് അലി. അതിഗംഭീര ചിത്രമാണ് മാർക്കോയെന്നും ഇത്രയും ഗംഭീരമായൊരു സിനിമയിൽ അഭിനയിക്കാൻ ഉണ്ണി മുകുന്ദന് സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്നും ആസിഫ് അലി പറഞ്ഞു. ‘രേഖാചിത്രം’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം സംസാരിച്ചത്.

ആസിഫിന്റെ വാക്കുകൾ ഇങ്ങനെ, “മാർക്കോ കണ്ടതിന് ശേഷം വ്യക്തിപരമായി എനിക്ക് വളരെയധികം സന്തോഷം തോന്നിയിരുന്നു. ഉണ്ണിയെ വിളിക്കാൻ പറ്റിയില്ല. സിനിമ കണ്ടതിന് ശേഷം അവന് മെസേജ് അയച്ചിരുന്നു. സ്ക്രീനിൽ നമ്മൾ ആകെ കാണുന്നത് ഉണ്ണിയെ മാത്രമാണ്. ഐ ലവ് മീ എന്ന സിനിമയിലാണ് ഞങ്ങൾ ഏറ്റവും കൂടുതൽ സമയം ചിലവഴിച്ചത്. അന്ന് ഞാൻ എല്ലാവരോടും പറയുമായിരുന്നു. ഇവന് ഉണ്ണി എന്നല്ലാതെ മറ്റൊരു പേരും ചേരില്ലെന്ന്. കാരണം അത്രയ്‌ക്കും പാവമാണ്. പക്ഷേ ആക്ഷൻ സീനുകൾ ചെയ്യുന്ന സമയത്ത് വല്ലാത്തൊരു എനർജി ഉണ്ണിക്ക് കിട്ടാറുണ്ട്. തന്റെ ശരീരത്തെയും ആരോഗ്യത്തെയും കുറിച്ച് വളരെയധികം വളരെയധികം ശ്രദ്ധിക്കും. ഒരു ദുശീലങ്ങളുമില്ലാത്തൊരു വ്യക്തിയാണ് ഉണ്ണിയെന്നും” ആസിഫ് അലി പറഞ്ഞു.
ആസിഫിന്റെ ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച് നന്ദി പറഞ്ഞ് ഉണ്ണിയുമെത്തി, അഭിമുഖത്തിന്റെ ദൃശ്യങ്ങൾ ഉണ്ണി മുകുന്ദൻ തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്. ഒരുപാട് നന്ദിയുണ്ടെന്നും രേഖാചിത്രത്തെ കുറിച്ച് നല്ല അഭിപ്രായങ്ങളാണ് കേൾക്കുന്നതെന്നും ഉണ്ണി മുകുന്ദൻ കുറിച്ചു.. ഇതാണ് മലയാളത്തിന്റെ പ്രത്യേകത, ഇവിടെ ആരും തമ്മിൽ മത്സരമില്ല, പ്രത്യേകിച്ചും യുവ താര നിരയിൽ എല്ലാവരും തന്നെ വളരെ നല്ല സുഹൃത്തുക്കളും അതുപോലെ പരസ്പരം സിനിമകൾ പ്രൊമോട്ട് ചെയ്യുന്നവരുമാണ് എന്നാൽ ആരാധകരുടെ കമന്റുകൾ.
Leave a Reply