ആസിഫിനെ കണ്ട അന്നുമുതൽ അങ്ങനെ ഒരു പ്രത്യേക ഒരു ഇഷ്ടം തോന്നിയിരുന്നു ! അതിനൊരു കാരണമുണ്ട് ! പ്രണയം പറഞ്ഞപ്പോൾ മറുപടി ഇങ്ങനെ !

മലയാള സിനിമയിൽ മയൂഖം എന്ന സിനിമയിൽ തുടങ്ങി വളരെ ചുരിങ്ങിയ സമയം കൊണ്ട് തന്നെ തെന്നിന്ത്യ ഒട്ടാകെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് മംമ്ത മോഹൻദാസ്. വ്യക്തി ജീവിതത്തിൽ ഏറെ പ്രതിസന്ധികളെ അതിജീവിച്ച ആളുകൂടിയാണ്, മലയാളികൾ ഏറെ ഇഷ്ടപെടുന്ന താര ജോഡികളാണ് ആസിഫ് അലിയും മംമ്തയും.   ഇരുവരും ആദ്യമായി ഒന്നിച്ച കഥ തുടരുന്നു വലിയ വിജയമായിരുന്നു. അതിനു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് മഹേഷും മാരുതിയും. ഈ ചിത്രത്തില്‍കൂടി താരങ്ങൾ വീണ്ടും ഒന്നിക്കുമ്പോള്‍ പഴയ ഓര്‍മ്മകള്‍ക്കൂടി പങ്കുവെയ്ക്കുകയാണ്. ആസിഫിന് സിനിമയില്‍ ക്രഷ് തോന്നിയ നായിക മംമ്തയാണെന്ന് പണ്ട് പറഞ്ഞിരുന്നു. ഇപ്പോള്‍ തനിക്ക് അങ്ങനെ തോന്നാനുണ്ടായ കാരണവും ഇതിനോടുള്ള മംമതയുടെ പ്രതികരണവും ഏറെ ശ്രദ്ധ നേടുകയാണ്.

എന്റെ ആദ്യ റൊമാന്റിക് രംഗവും ഗാനവും ഒക്കെ ആയിരുന്നു കഥ തുടരുന്നു എന്നതിലെ രോ… പാടുന്നപോലേ.. ആത്മാവില്‍.. എന്ന ഗാനമായിരുന്നു ഷൂട്ട് ചെയ്തത്. മൂന്നാറായിരുന്നു പാട്ട് ഷൂട്ട് ചെയ്യുന്നത്. ഇളയരാജ സര്‍ മ്യൂസിക്കാല്‍ ഹരിഹരന്‍ സര്‍, ചിത്രച്ചേച്ചി എന്നിവരുടെ ശബ്ദത്തിലാണ് ആ പാട്ടെത്തുന്നത്. വൃദ്ധ മാസ്റ്ററാണ് അത് കൊറിയോഗ്രാഫി ചെയ്തത്. വളരെ സിനിമാറ്റികായി ഇരിക്കുന്ന ഘട്ടത്തിലാണ് അത് സംഭവിക്കുന്നതും. അങ്ങനെയൊരു ഫീലിലാണ് പ്രണയം തോന്നുന്നത്. ഞാനത് തുറന്ന പറയുന്നത് ഇത്ര വലിയ ചര്‍ച്ചയാകും എന്ന് ഒരിക്കലും വിചാരിചില്ല.

എന്നാൽ ആസിഫിന് എന്നോട് പ്രണയം തോന്നി എന്നറിയുന്നതിന് മുമ്പ് തന്നെ ഞാന്‍ ഒരുകാര്യം ആസിഫിനോട്  പറഞ്ഞിരുന്നു, ഈ സിനിമയിലെ ബൈക്ക് സീന്‍ ഷൂട്ട് ചെയ്യുന്ന സമയത്താണ് ഞാന്‍ അത് ആസിഫിനോടും പറയുന്നത്. എനിക്ക് ഒരു കോളേജ് മേറ്റുണ്ടായിരുന്നു. എന്റെ സീനിയറായിരുന്നു അദ്ദേഹമെങ്കിലും ഞങ്ങള്‍ തമ്മില്‍ വളരെ അടുപ്പമായിരുന്നു. ആസിയെ കാണുമ്പോള്‍ എനിക്ക് ഓര്‍മ്മവരിക അവനെയാണ്. ആസിയെ കണ്ട് പരിചയപ്പെട്ടപ്പോഴൊക്കെ ഞാനറിയാതെ തന്നെ അങ്ങനെയൊരു കെയര്‍ കൊടുക്കാന്‍ തോന്നി. ഇപ്പോഴും എനിക്ക് ആസിഫിനെ  തോന്നുന്നത് അങ്ങനെതന്നെയാണ്.

ഞാൻ വളരെ ടെൻഷൻ അടിച്ചിട്ടാണ് ആ ഗാന രംഗത്തിൽ നിന്നത്, എന്റ മുഖത്ത് ടെന്‍ഷന്‍ കാണുമ്പോഴെല്ലാം മംമ്ത എന്നോട് പറയും പേടിക്കണ്ട, പതിയെ ചെയ്താല്‍ മതി എന്നൊക്കെ. എനിക്ക് അത്രമാത്രം സപ്പോര്‍ട്ടായാണ് മംമ്ത നിന്നത്. എനിക്ക് ക്രഷ് ഉണ്ടായിരുന്നു എന്ന് അറിഞ്ഞപ്പോള്‍ മംമ്തയുടെ എക്‌സ്പ്രഷന്‍ അന്നും ഇന്നും ഒരുപോലെയാണ്. സോ ക്യൂട്ട് എന്നാണ് പറയുന്നത്. ഞാന്‍ സിനിമയില്‍ എത്തുമ്പോള്‍ മംമ്ത എസ്റ്റാബ്ലിഷ്ഡായ താരമാണെന്നും ആസിഫ് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *