‘ഗജിനി സിനിമ പോലെതന്നെ നടന്ന അസിന്റെ പ്രണയ കഥ’ !! സിനിമയെ വെല്ലുന്ന ജീവിത കഥയുമായി അസിൻ !!

മലയാളി താരമായ അസിൻ ഇന്ന് ബോളിവുഡിലെ മിന്നുന്ന താരമാണ്, ജനിച്ചതും സ്കൂൾ  വിദ്യാഭ്യാസം പൂർത്തിയാക്കിയതും കൊച്ചിയിലാണ് തുടർന്ന് സെൻറ് തെരേസാസ് കോളേജിൽ ആയിരുന്നു ഡിഗ്രി പഠനം, അസിൻറെ അച്ഛൻ ഒരു ബിസിനസ്സുകാരനാണ് അമ്മ ഒരു ശാസ്ത്രജ്ഞയും. ഇവരുടെ ഏക മകളാണ് അസിൻ. ആദ്യ ചിത്രം കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ‘നരേന്ദ്രൻ മകൻ ജയകാന്തൻ’ ആയിരുന്നു.. ആദ്യ ചിത്രം മലയാളത്തിൽ ശ്രദ്ധ നേടിയില്ലെങ്കിലും താരം അവിടുന്ന് നേരെ തെലുങ്ക് ചിത്രത്തിലേക്കാണ് പോയത്, അവിടുത്തെ തന്റെ ആദ്യ ചിത്രമായ ‘അമ്മ നന്ന ഓ തമിള അമ്മായി’ അവിടെ സൂപ്പർ ഹിറ്റായിരുന്നു..

താരം ഒരു അഭിനേത്രി എന്നതിലപ്പുറം ഒരു പ്രശസ്ത മോഡൽ കൂടിയാണ്, അതിനു ശേഷം തമിഴിൽ, ജയം രവി നായകനായ ‘എം കുമരൻ സൺ ഓഫ് മഹാലക്ഷ്മി’ യും സൂപ്പർ ഹിറ്റായിരുന്നു.ഈ ചിത്രങ്ങൾക്കെല്ലാം താരത്തിന് മികച്ച പുതുമഖ താരത്തിനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചിരുന്നു, ശേഷം താരത്തിന്റെ ജീവിതം തന്നെ മാറ്റി മറിച്ച ചിത്രം ‘ഗജിനി’ ആ ചിത്രത്തിന്റെ വിജയം അസിനെ ഉയരങ്ങളിൽ എത്തിച്ചു…

അതിന്റെ ഹിന്ദി പതിപ്പിലും അസിൻ ആയിരുന്നു നായിക. ഇനിയാണ് താരത്തിന്റെ ജീവിതത്തിൽ പ്രണയ കഥയുടെ തുടക്കം, രാഹുൽ ശർമ്മ അന്ന് ഈ ചിത്രം കണ്ടിരുന്നില്ല എന്നാൽ പോസ്റ്ററിലും മറ്റും അസിനെ ശ്രദ്ധിച്ചിരുന്നു, അങ്ങനെ ഈ ചിത്രം കണ്ടിറങ്ങിയ രാഹുലിന്റെ സഹോദരി അപ്പോൾ തന്നെ സഹോദരനെ ഫോണിൽ വിളിച്ചു, ‘എടാ, നിന്റെ കഥ ദേ ഇപ്പോൾ ഒരു സിനിമയായി വന്നിരിക്കുന്നു. മൊബൈല്‍ ഫോൺ കമ്പ‌നി എന്ന സ്വപ്നവുമായി നടക്കുന്ന ചെറുപ്പക്കാരന്റെ കഥ. ഒറ്റ വ്യത്യാസമേയുളളൂ. നിന്റെ ജീവിതത്തിലൊരു പെൺകുട്ടിയില്ല. എത്രയും വേഗം അതു പോലൊരു പെൺകുട്ടിയെ കൂടി സ്വന്തമാക്കിയാല്‍ പൂർത്തിയായി. എന്നായിരുന്നു സഹോദരി പറഞ്ഞിരുന്നത്…

എന്നാൽ ഇതുകേട്ട് ചിരിച്ചു തള്ളിയ രാഹുൽ, അതുതന്നെയാണ് തന്റെ ജീവിത നായിക എന്നറിഞ്ഞിരുന്നില്ല, അതിനു ശേഷം ഹൗസ്ഫുൾ ടു’ എന്ന സിനിമയുടെ പ്രൊമോഷനിടയിലാണ് ഇരുവരും ആദ്യം കാണുന്നത്. ഇരുവരുടെയും അടുത്ത സുഹൃത്താണ് നടൻ അക്ഷയ് കുമാർ. അക്ഷയ് രാഹുലിനെ അസിന് പരിചയപ്പെടുത്തി ഇതാണ് എന്റെ സുഹൃത്ത് എന്ന്. ഇവരുടെ ആ യാത്ര സ്പോൺസർ ചെയ്തിരുന്നത് രാഹുൽ ആയിരുന്നു, കൂടാതെ ഇവർ സഞ്ചരിക്കുന്ന ഈ വിമാനവും രാഹുലിന്റേതാണ്, രാഹുൽ ശർമ്മ എന്ന മൈക്രോമാക്‌സ് ഫോൺ കമ്പനിയുടെ ഉടമ, എന്നാൽ ഈ അഹങ്കാരം ഒന്നും അദ്ദേഹത്തിന്റെ മുഖത്ത് കണ്ടിരുന്നില്ല…

കൂടാതെ ആ യാത്രയിൽ അസിൻ ശ്രദ്ധിച്ച മറ്റൊരു കാര്യം അദ്ദേഹം സ്ത്രീകളോട് വളരെ ബഹുമാനത്തിലാണ് പെരുമാറുന്നത് എന്നതാണ്, അതിനു ശേഷം അക്ഷയ് തമാശ രൂപേണ പറഞ്ഞു നിങ്ങൾ രണ്ടുപേരും നല്ല ചേർച്ചയാണ് എന്ന്, ശേഷം അക്ഷയ് കുമാറും സൽമാൻ ഖാനും തന്നെ വിളിച്ചു പറഞ്ഞു രാഹുലിനെയും കുടുംബത്തിന്റെയും തങ്ങൾക്ക് വര്ഷങ്ങളായി അറിയാം വളരെ നല്ല ചെറുപ്പക്കാരനാണ് എന്നൊക്കെ, ഇതൊക്കെ എന്തിനാ എന്നോട് പറയുന്നത് എന്ന് അസിൻ ചോദിച്ചപ്പോൾ നിങ്ങൾ വിവാഹം കഴിച്ചാൽ നന്നായിരിക്കും എന്ന്….

അതിനു ശേഷം രാഹുൽ ഫുഡ് കഴിക്കാൻ പുറത്തുപോകാംയെന്ന് പറഞ്ഞ് അസിനെ പുറത്തുകൊണ്ടുപോകുകയും സിനിമ സ്റ്റൈലിൽ അദ്ദേഹം മലയാളം കഷ്ടപ്പെട്ട് പറഞ്ഞ് പഠിച്ചിട്ടാണ് മലയാളത്തിൽ എസിനോട് ഇഷ്ടം തുറന്ന് പറഞ്ഞത്, എന്നാൽ അപ്പോഴും അസിൻ പറഞ്ഞു എനിക്ക് കുറച്ച് സമയം വേണം ആലോചിച്ച് മറുപടി പറയാമെന്ന്…. ശേഷം കുടുംബവുമായി രാഹുൽ അസിന്റെ വീട്ടിൽ എത്തി അദ്ദേഹം സംസാരിച്ചു വിവാഹം ഉറപ്പിച്ചു, സന്തോഷകരമായ ഇവരുടെ ജീവിതത്തിൽ ഇപ്പോൾ മൂന്ന് വയസുള്ള ഒരു മകളുമുണ്ട്.. രാജകീയ ജീവിതമാണ് ഇപ്പോൾ അസിന്റേത്, കൊച്ചിയിലും വാഗമണ്ണിലും സ്വന്തമായി ഇവർക്ക് വീടുകൾ ഉണ്ട്.  വിവാഹ നിശ്ചയത്തിന് രാഹുൽ 6 കോടിയുടെ വജ്ര മോതിരമാണ് അസിനെ അണിയിച്ചിരുന്നത്….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *