
പ്രകൃതിയൊന്ന് ഞൊടിച്ചാൽ മനുഷ്യനില്ല ! താഴേക്ക് നോക്കണം, അപ്പോൾ മറ്റുള്ളവരുടെ പ്രശ്നങ്ങൾ മനസിലാകും, ആരെയും രക്ഷിക്കാനായില്ലെങ്കിലും ശിക്ഷിക്കരുത് !
കേരളം കണ്ട ഏറ്റവും വലിയ ദുരന്തമായി വയനാട് മാറുമ്പോൾ എങ്ങും വേദനിപ്പിക്കുന്ന വാർത്തകൾ മാത്രമാണ് കേൾക്കുന്നത്, ഇപ്പോഴിതാ ഈ ദുരന്തത്തെ കുറിച്ച് അശ്വതി തിരുനാൾ ലക്ഷ്മി ബായ് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്, കുന്നിൻ ചെരുവുകൾ തെളിച്ച് കെട്ടിടങ്ങൾ പണിയുന്നത് കേരളത്തിൽ സാധാരണയായിക്കഴിഞ്ഞെന്നാണ് ലക്ഷ്മി ഭായി പറയുന്നത്. പ്രകൃതിയൊന്ന് ഞൊടിച്ചാൽ മനുഷ്യനില്ല എന്ന കാര്യം എല്ലാവരും ഓർക്കണമെന്നും വയനാട് ഒരു തീരാവേദനയായി എല്ലാവരെയും ബാധിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ പറയാതിരിക്കാനാവില്ലെന്നും അശ്വതി തിരുനാൾ പറഞ്ഞു.
വാക്കുകൾ ഇങ്ങനെ, നമ്മളാണ് ഏറ്റവും വലിയ സംഭവമെന്നാണ് മനുഷ്യന്റെ വിചാരം. പ്രകൃതിയൊന്ന് ഞൊടിച്ചാൽ മനുഷ്യനില്ല എന്ന കാര്യം മനസിലാക്കണം. കുന്നിൻ ചെരിവുകൾ തെളിച്ച് കെട്ടിടങ്ങൾ പണിയുന്നത് കേരളത്തിൽ സാധാരണയായിക്കഴിഞ്ഞു. ഒരുപാട് അനുഗ്രഹങ്ങൾ നമുക്ക് കിട്ടിയിട്ടുണ്ട്. മുകളിൽ നോക്കുമ്പോഴാണ് അതൊന്നും പോരെന്ന് തോന്നുന്നത്. താഴേക്ക് നോക്കണം, അപ്പോൾ മറ്റുള്ളവരുടെ പ്രശ്നങ്ങൾ മനസിലാകും. ആരെയും രക്ഷിക്കാനായില്ലെങ്കിലും ശിക്ഷിക്കരുത് എന്നും അശ്വതി തിരുനാൾ പറഞ്ഞു.

അതുപോലെ തന്നെവയനാട് ദുരന്തത്തെ കേരള സർക്കാരിനെ കുറ്റപ്പെടുത്തി കേന്ദ്ര വനംമന്ത്രിയും രംഗത്ത് വന്നിരുന്നു, അനധികൃത കയ്യേറ്റവും ഖനനവും അനുവദിച്ചതിൻ്റെ ദുരന്തമാണ് വയനാട് നേരിടുന്നതെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. കേന്ദ്രം നിയോഗിച്ച കമ്മിറ്റിയെ അവഗണിക്കരുത്. സംസ്ഥാനം നിർദേശങ്ങൾ സമർപ്പിക്കണമെന്നും ഭൂപേന്ദ്ര യാദവ് പറഞ്ഞു.
വയനാട് പോലെ വളരെ സെൻസീറ്റാവായ പ്രദേശത്തിന് ആ പ്രധാന്യം നൽകിയില്ലെന്നും ഭൂപേന്ദ്ര യാദവ് കുറ്റപ്പെടുത്തി. നൽകിയ മുന്നറിയിപ്പുകളെല്ലാം അവഗണിച്ചു. ഭാവിയിലെങ്കിലും ഈ രീതിയിലുളള ഖനനവും മണ്ണെടുപ്പുമടക്കം ഇല്ലാതാകേണ്ടതുണ്ടെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ മാധവ ഗാഡ്ഗിൽ റിപ്പോർട്ട് ഉദ്ധരിച്ചുളള ചോദ്യങ്ങൾക്കായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി.
Leave a Reply