
മലയാളികളുടെ അഭിമാനമായി മാറിയ ഇടുക്കിക്കാരൻ മിടുക്കൻ ആവിർഭവ് ഇന്ന് പാൻ ഇന്ത്യൻ സ്റ്റാർ ! കുട്ടി താരത്തിന്റെ വിജയത്തിൽ ആശംസകളുമായി ആരാധകർ !
ടോപ് സിംഗർ റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ ആളാണ് ബാബുക്കുട്ടന്‍ എന്ന എസ് ആവിര്‍ഭവ്. ഫ്ലവേഴ്‌സ് ടോപ് സിങ്ങറിൽ ഏവരുടെയും മനം കവർന്ന ബാബുക്കുട്ടന്റെ വിഡിയോകൾ എല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു, അതുപോലെ തന്നെ ഈ അനുഗ്രഹീത കുഞ്ഞു ഗായകന്റെ ഗാനങ്ങൾ വിധികർത്താക്കളെ വരെ അതിശയിപ്പിച്ചിരുന്നു, ഇപ്പോഴിതാ ആവിര്‍ഭവ് മലയാളികൾക്ക് അഭിമാനമായി മാറുകയാണ്.
ടോപ് സിംഗറിൽ പകുതിവയിൽ വെച്ച് ഷോ നിർത്തി പോയ ആവിര്‍ഭവ്, അതിനുശേഷം സോണി ടിവിയിലെ ഹിന്ദി സംഗീത റിയാലിറ്റി ഷോ ആയ സൂപ്പർസ്റ്റാർ സിങ്ങർ 3ൽ പങ്കെടുക്കുകയായിരുന്നു, ഇപ്പോഴിതാ ഈ റിയാലിറ്റി ഷോയിൽ വിജയിയായി മാറിയിരിക്കുകയാണ് ഈ ഇടുക്കി രാമക്കൽമേട്ടിൽ നിന്നുള്ള 7 വയസുകാരൻ. 7 മുതല്‍ 15 വയസുവരെയുള്ള 15 ഗായകരോടൊപ്പം മത്സരിച്ചാണ് രാമക്കല്‍മേട് സ്വദേശി ബാബുക്കുട്ടന്‍ എന്ന എസ് ആവിര്‍ഭവ് പാൻ ഇന്ത്യൻ സ്റ്റാറായി.
നിരവധി പേരാണ് ഏവരുടെയും പ്രിയങ്കരനായ ബാബുക്കുട്ടനെ ആശംസിച്ച് രംഗത്ത് വരുന്നത്, അനുഗ്രഹീതനായ ഈ കുഞ്ഞ് ഗയാകാൻ ഇനിയും ഒരുപാട് ഉയരങ്ങൾ കീഴക്കുമെന്നാണ് ഏവരും ആശംസിക്കുന്നത്. ഈ റിയാലിറ്റി ഷോയുടെ സീസണിലുടനീളം അവിശ്വസനീയമായ പ്രകടനമാണ് ആവിർഭവ് കാഴ്ചവെച്ചത്. ഗായകരിലെ ‘ഷാരൂഖ്ഖാന്‍’ എന്നാണ് ഈ കുഞ്ഞുഗായകനെ റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കള്‍ വിശേഷിപ്പിച്ചത്.

‘ചിട്ടി ആയിഹേ’ എന്ന ഗാനം പാടിയാണ് ആവിർഭവ് സംഗീത പ്രേമികളുടെ ഹൃദയം കീഴടക്കിയത്. ഈ ചെറുപ്രായത്തിൽ തന്നെ തന്റെ ആലാപന മികവുകൊണ്ട് ഇന്ത്യയിലുടനീളം ആരാധകരെ സൃഷ്ടിക്കാന്‍ ആവിർഭവിന് കഴിഞ്ഞു. ജേഷ് ഖന്ന സ്‌പെഷ്യല്‍ എപ്പിസോഡില്‍ കോരാ കാഗസ്, മേരാസപ്‌നോം കീ റാണി തുടങ്ങിയ ഗാനങ്ങള്‍ പാടിയാണ് അഭിനവ് വിധികര്‍ത്താക്കളുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
ബാബുക്കുട്ടന്റെ ചേച്ചിയും അനുഗ്രഹീത ഗായികയാണ്. 2018ൽ ഒന്നര വയസുള്ളപ്പോൾ സഹോദരി അനിർവിന്യ പങ്കെടുത്ത തെലുങ്ക് റിയാലിറ്റി ഷോ കാണാൻ ചെന്ന ആവിർഭവ് സ്റ്റേജില്‍ കയറി ഒരു പാട്ട് പാടി. അത് ഹിറ്റാവുകയും ചെയ്തു. രാമക്കല്‍മമട് കപ്പിത്താന്‍പറമ്പില്‍ സജിമോന്‍-സന്ധ്യ ദമ്പതികളുടെ രണ്ടു മക്കളില്‍ ഇളയവനാണ് ആവിര്‍ഭവ്. സഹോദരി അനര്‍വിന്യയും റിയാലിറ്റിഷോ താരമാണ്. ഇരുവരും സമൂഹ്യമാധ്യമങ്ങളിൽ സജീവമാണ്.
ഇവരുടെ യുട്യൂബ് വിഡിയോകൾക്ക് ആരാധകർ ഏറെയാണ്, 9.5ലക്ഷം പേരാണ് ഇവരുടെ യൂട്യൂബ് ചാനൽ സബ്‌സ്ക്രൈബ് ചെയ്തത്. അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ആവിര്‍ഭവ്. കോഴിക്കോട് സ്വദേശി ആനന്ദ് കാവുംവട്ടത്തിന്റെ ശിക്ഷണത്തിലാണ് സംഗീതം പഠിക്കുന്നത്. ഗായികയായ സഹോദരി അനര്‍വിന്യ പ്ലസ് ടൂ വിദ്യാർത്ഥിനിയാണ്. ആവിർഭവും കുടുംബവും ഇപ്പോൾ അങ്കമാലിയിലാണ് താമസം.
Leave a Reply