
ഇന്ത്യക്കാരുടെ 500 വര്‍ഷത്തെ വേദനാജനകമായ കാത്തിരിപ്പിന് വിരാമം’ ! ഇന്ന് ഭാരതത്തിന്റെ ചരിത്ര ദിവസം !
ഇന്ന് രാജ്യം ഉറ്റുനോക്കുന്ന ഒരു ദിവസമാണ്, കാരണം അയോദ്ധ്യയിൽ ഇപ്പോഴിതാ പ്രതിഷ്ഠാ ചടങ്ങ് കഴിഞ്ഞിരിക്കുകയാണ്. വമ്പൻ താരനിരയാണ് ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലാണ് പൂജകൾ നടന്നത്. അയോദ്ധ്യയിൽ എത്തിയിരിക്കുന്നത്. നടൻ രജനികാന്ത്, അമിതാഫ് ബച്ചൻ, ആലിയാ ഭട്ട്, രൺവീർ കപൂർ, കത്രീന കൈഫ്, വിക്കി തുടങ്ങി നിരവധി താരങ്ങളും ചടങ്ങിൽ എത്തിക്കഴിഞ്ഞു. ഇപ്പോഴിതാ നടൻ അർജുൻ സർജ്ജ പറഞ്ഞ വാക്കുകൾ ഇങ്ങനെ, ജനുവരി 22 എന്നത് ഭാരതത്തിന്റെ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്ന ഒരു ദിവസമായിരിക്കും.
നമ്മുടെ നേ,താക്കളുടെ മാത്രമല്ല ഓരോ സാധാരണക്കാരന്റെയും പോരാട്ടത്തിന്റെ മഹത്വത്തിനാണ് നാം സാക്ഷ്യം വഹിക്കാൻ പോകുന്നത്. 500 വർഷങ്ങളുടെ പോരാട്ടം. സ്വാതന്ത്ര്യത്തിനുമുമ്ബ്, ബ്രിട്ടീഷ് ഭരണത്തിന്റെ കീഴില്‍, സ്വാതന്ത്ര്യത്തിന് ശേഷം ഇങ്ങനെ ഒരു കാലഘട്ടത്തിലും ഈ ദൈവീക ലക്ഷ്യത്തിന് വേണ്ടിയുള്ള പോരാട്ടം ഭാരതീയർ അവസാനിപ്പിച്ചിട്ടില്ല എന്നും അദ്ദേഹം പങ്കുവെച്ച വിഡിയോയിൽ പറയുന്നു.
അതുപോലെ നടൻ ചിരഞ്ജീവി പറയുന്നത് ഇങ്ങനെ, ചരിത്രം സൃഷ്ടിക്കുന്നു, എക്കാലത്തേയും ചരിത്രം. ഇത് ശരിക്കും ഒരു വല്ലാത്ത വികാരമാണ്. അയോധ്യയില്‍ രാംലല്ലയുടെ പ്രതിഷ്ഠയ്ക്ക് സാക്ഷ്യം വഹിക്കാനുള്ള ഈ ക്ഷണം ദൈവിക അവസരമായി ഞാൻ കരുതുന്നു. അഞ്ഞൂറ് വർഷത്തിലേറെയായി ഇന്ത്യക്കാരുടെ തലമുറകളുടെ വേദനാജനകമായ കാത്തിരിപ്പ് സഫലമാകുകയാണ്.

അഞ്ജനാദേവിയുടെ പുത്രനായ ആ ദിവ്യമായ ‘ചിരഞ്ജീവി’ ഭഗവാൻ ഹനുമാൻ തന്നെ ഈ ഭൂമിയിലെ അഞ്ജനാദേവിയുടെ പുത്രനായ ചിരഞ്ജീവിക്ക് ഈ അമൂല്യമായ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനുള്ള ഈ സമ്മാനം നല്‍കിയതായി എനിക്ക് തോന്നുന്നു. ശരിക്കും പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി. എനിക്കും എന്റെ കുടുംബാംഗങ്ങള്‍ക്കും അനേകം ജന്മങ്ങളുടെ അനുഗ്രഹീത ഫലം. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ഈ സുപ്രധാന അവസരത്തില്‍ ഓരോ ഭാരതീയർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ആ സുവർണ്ണ നിമിഷങ്ങള്‍ക്കായി കാത്തിരിക്കുന്നു. എന്നും അദ്ദേഹം കുറിച്ചു.
എന്നാൽ മലയാളത്തിൽ നിന്നും താരങ്ങളുടെ സാന്നിധ്യമൂന്നും ഇതുവരെ അയോദ്ധ്യയിൽ കണ്ടില്ല എങ്കിലും നടൻ ഉണ്ണി മുകുന്ദൻ, കൃഷ്ണകുമാർ, സുരേഷ് ഗോപി ദേവൻ, മേജർ രവി തുടങ്ങിയവർ സന്തോഷം അറിയിച്ച് എത്തിയിരുന്നു. മോഹൻലാൽ എത്തുമെന്ന് ബിജെപി പ്രവർത്തകർ ഉറപ്പിച്ച് പറഞ്ഞിരുന്നു എങ്കിലും അദ്ദേഹം എത്തിയതായി റിപ്പോർട്ടുകൾ ഒന്നും തന്നെ ഇല്ല.
Leave a Reply