‘സുന്ദരിയായ കോളജ് ലക്ചററെ താന്‍ ചുംബിച്ചു’ !! പ്രചരിക്കുന്ന ആ കഥയുടെ സത്യാവസ്ഥ ഇതാണ് ! ബാബുരാജ് തുറന്ന് പറയുന്നു !!

ഇന്ന് മലയാള സിനിമയിൽ നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുള്ള ഒരു മികച്ച കലാകാരനാണ് ബാബു രാജ്, ആദ്യം വില്ലൻ വേഷങ്ങളിൽ തിളങ്ങിയ അദ്ദേഹം വർഷങ്ങൾക്ക് ശേഷമാണ് കരുത്തുറ്റ കഥാപാത്രങ്ങൾ ചെയ്തു തുടങ്ങിയത്, അതിനു തുടക്കം കുറിച്ചത് സാൾട്ട് ആൻഡ് പെപ്പർ എന്ന സിനിമയിലൂടെയാണ്. അതിൽ കോമഡി വേഷം വളരെ രസകരമായി കൈകര്യം ചെയ്ത ബാബുരാജിന്റെ ആ കഥാപാത്രം സൂപ്പർ ഹിറ്റായിരുന്നു.

പിന്നീടങ്ങോട്ട് വരുന്നതെല്ലാം അത്തരത്തിലുള്ള വേഷങ്ങൾ തന്നെയായിരുന്നു, അതിൽ തന്നെ പെട്ടു പോകാതിരിക്കാൻ ഒരു വിധം കഷ്ടപ്പെട്ടാണ് ആ ഇമേജിൽ നിന്നും പുറത്തുചാടിയത് എന്നും ബാബുരാജ് പറയുന്നു. എല്ലാത്തരം വേഷങ്ങളും ചെയ്യണം തുടർച്ചയായി ഒന്ന് തന്നെ ചെയ്താൽ അതിൽ പെട്ടുപോകുമെന്നും നടൻ പറയുന്നു.. ഇപ്പോൾ തന്നെ കുറിച്ച് പല കഥകളും പുറത്ത് പറയുന്നുണ്ടെന്നും അതിലെ സത്യാവസ്ഥകൾ ഇതാണെന്നും ഇപ്പോൾ തുറന്ന് പറയുകയാണ് ബാബു രാജ്..

താരത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു. എനിക്കു വേണ്ടി ഇതുവരെ ഒരു പ്രശ്‌നവും ഉണ്ടാക്കിയിട്ടില്ല. രാഷ്ട്രീയം നമ്മുടെ വ്യക്തി ജീവിതത്തെ ഇത്ര ബാധിക്കും എന്നറിയാതെയാണ് അന്ന് കോളജ് കാലത്തു രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. നിരവധി രാഷ്ട്രീയ പ്രശ്നങ്ങളിൽ പെട്ടിരുന്നു. എന്നാല്‍ അകത്തുപോയ പ്രശ്നത്തിൽ ആ ജീവൻ നഷ്ടപെട്ട ഞാന്‍ കണ്ടിട്ടുപോലുമില്ലായിരുന്നു. അയാൾ ഒരു തിയേറ്ററിലെ ജീവനക്കാരനായിരുന്നു. രാഷ്ട്രീയമാനം ഉള്ളതിനാല്‍ എന്നെ അതില്‍ പെടുത്താന്‍ എളുപ്പമായിരുന്നു. 85 ദിവസം ഞാൻ അകത്ത് കിടന്നു, ആ ജീവിതം എന്തെന്ന് ഞാൻ അനുഭവിച്ച ശേഷമാണ് കോടതി എന്നെ വെറുതേ വിട്ടത്.

വര്‍ഷങ്ങള്‍ ശേഷം ‘അമ്മ’ സംഘടനയുടെ ഒരു ആവശ്യത്തിനായി വനിതാ കമ്മിഷന്‍ ജഡ്ജിയെ കണ്ടു. എന്നെ ശിക്ഷിച്ച ജസ്റ്റിസ് ഹേമ ലെസ്ലി ആയിരുന്നു അത്. അന്നു ഞാന്‍ ചോദിച്ചു ‘എന്തിനാണ് മാഡം, അന്നെന്നെ ശിക്ഷിച്ചത് എന്ന്.. ‘സാഹചര്യം അന്ന് നിങ്ങൾക്ക് പ്രതികൂലം ആയിരുന്നു.’ എന്നായിരുന്നു അവരുടെ മറുപടി. ‘പഠിക്കാന്‍ മിടുക്കന്‍ ആയിരുന്നല്ലോ, പ്രാക്റ്റീസ് വിട്ടത് എന്തിനാണ്’ എന്നും ചോദിച്ചു. ഏഴു വര്‍ഷത്തോളം ഞാന്‍ ഹൈക്കോടതിയില്‍ ടിവി പ്രഭാകരന്‍ സാറിനൊപ്പം വക്കീല്‍ പ്രാക്റ്റീസ് ചെയ്തിരുന്നു. ആ സമയത്ത് സിനിമകളും ചെയ്യുണ്ടായിരുന്നു.

ശേഷം സിനിമ തലക്ക് പിടിച്ചപ്പോൾ വക്കീൽ പണി ഉപേക്ഷിച്ചു. പിന്നെ എന്നെ കുറിച്ച് കേൾക്കുന്നു, ഞാൻ സുന്ദരിയായ ഒരു കോളജ് ലക്ചററെ താന്‍ ചുംബിച്ചു എന്ന്.. എന്റെ പോണു മക്കളെ അത് സത്യത്തിലിത് ഷാജി കൈലാസിന്റെ സിനിമയില്‍ ഞാന്‍ അവതരിപ്പിച്ച ഒരു സീനായിരുന്നു, കായികപരമായും നിയമപരമായും സിനിമയിൽ നേരിട്ടാലും ജീവിതത്തിൽ ഞാൻ ഒരു പ്രശ്നങ്ങൾക്കും പോകാറില്ല, പിന്നെ വാണിക്ക് എന്നെ അറിയാം അവൾ ഇതെല്ലം വളരെ തമാശക്ക് യെടുക്കുന്നത് കൊണ്ട് കുടുംബത്തിലും പ്രശ്നമില്ലാതെ പോകുന്നു.. എന്നും ബാബു രാജ് പറയുന്നു…

തനിക്ക് മൊത്തം നാല് മക്കളാണ് മൂന്ന് ആണും ഒരു പെണ്ണും, ആദ്യത്തെ രണ്ട് ആൺമക്കൾ ആദ്യ വിവാഹത്തിലെയാണ്, വാണിയുമായുള്ള വിവാഹത്തിൽ രണ്ടു മക്കൾ ഒരു മോനും ഒരു മോളും. മൂത്ത മകൻ അഭയ് മൂന്നാറിലെ തങ്ങളുടെ റിസോർട്ട് നോക്കുകയാണ്. രണ്ടാമത്തെയാൾ അക്ഷയ് ലണ്ടനിൽ ഇന്റർ‌നാഷനൽ ബിസിനസ് പഠിക്കുന്നു. മൂന്നാമത്തെ മകൾ ആർച്ച പ്ലസ് ടു പഠിക്കുന്നു. നാലാമത്തെ മകൻ അദ്രി ഏഴാം ക്ലാസിൽ ആണെന്നും ബാബുരാജ് പറയുന്നു.. വാണിയും മക്കളും ചെന്നൈയിലാണ് താമസമെന്നും ബാബു രാജ് പറയുന്നു…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *