മൂത്ത മകൻ റിസോർട്ട് നോക്കുന്നു ! രണ്ടാമത്തെയാൾ ലണ്ടനിൽ ! നാല് മക്കളും നാല് നിലയിൽ !! ബാബുരാജ് പറയുന്നു !
മലയാളികളുട എക്കലത്തെയും ഇഷ്ട താര ജോഡികളിൽ ഒന്നാണ് വാണി വിശ്വനാഥും ബാബുരാജൂം. വില്ലൻ നായികയെ സ്വന്തമാക്കുകയായിരുന്നു. ഒരു സമയത്ത് തെന്നിന്ത്യയിലെ ഏറ്റവും മികച്ച അഭിനേത്രിമാരിൽ ഒരാളായിരുന്നു വാണി വിശ്വനാഥ്. തമിഴ്,കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ നടി ഇപ്പോഴും പ്രശസ്തയാണ്. മലയാള സിനിമയിലെ ആദ്യത്തെ ആക്ഷൻ നായിക ആയിരുന്നു വാണി..
ഇപ്പോൾ കുടുംബവുമായി ചെന്നൈയിലാണ് നടിയുടെ താമസം. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്ത വാണി പിന്നീട് ഒരു തിരിച്ചുവരവ് നടത്തിയിരുന്നു.അത് ടെലിവിഷൻ പാരമ്പരകളിൽകൂടി ആയിരുന്നു… ബാബുരാജ് ഇന്ന് ഒരു സംവിധായകൻ കൂടിയാണ്.. വില്ലൻ കഥാപാത്രങ്ങൾ ചെയ്തിരുന്ന അദ്ദേഹം എല്ലാ വേഷങ്ങളും ഇപ്പോൾ ചെയ്യുന്നുണ്ട്.. അദ്ദേഹത്തിനെ കോമഡി കഥാപാത്രങ്ങൾ എല്ലാം വളരെ വിജയമായിരുന്നു… അടുത്തിടെ ഇറങ്ങിയ ‘ജോജി’ എന്ന ചിത്രത്തിൽ ഗംഭീര പ്രകടനമാണ് നടൻ കാഴ്ച വെച്ചിരിക്കുന്നത്..
വാണിയും മക്കളുമാണ് എന്റെ ലോകം.. ‘അവൾക്ക് എന്നെ നന്നായി അറിയാം’ കുടുംബത്തിന് ഒപ്പം എത്തിയാൽ ഒരു സാദാരണ അച്ഛനും ഭർത്താവും ആണ് താൻ. ഫോൺ മാറ്റി വച്ച് പിള്ളേരുടെ സ്കൂളിൽ പോകുകയും പച്ചക്കറി വാങ്ങാൻ പോകുകയും ഒക്കെ ചെയ്യുന്ന അച്ഛനും ഭർത്താവും ആണ് താൻ.. അതിനു ശേഷം ആലുവയ്‌ക്കോ മൂന്നാറിലെ വീട്ടിലേക്കോ മാറും എന്നും നിശബ്ദമായ ഇടം ആണ് ഇഷ്ടമെന്നും ബാബുരാജ് പറയുന്നു..
തങ്ങൾക്ക് നാല് മക്കളാണ്. മൂത്ത മകൻ അഭയ് മൂന്നാറിലെ തങ്ങളുടെ റിസോർട്ട് നോക്കുകയാണ്. രണ്ടാമത്തെയാൾ അക്ഷയ് ലണ്ടനിൽ ഇന്റർനാഷനൽ ബിസിനസ് പഠിക്കുന്നു. മൂന്നാമത്തെ മകൾ ആർച്ച പ്ലസ് ടു പഠിക്കുന്നു. നാലാമത്തെ മകൻ അദ്രി ഏഴാം ക്ലാസിൽ ആണെന്നും ബാബുരാജ് പറയുന്നു.. പഠിക്കുന്ന സമയത്ത് അല്ലറ ചില്ലറ പ്രശ്നങ്ങളൊക്കെ താൻ ഉണ്ടാക്കിയിരുന്നു എന്നും അതിന്റെ മറവിൽ താൻ അറിയാത്ത ഒരുപാട് കഥകൾ നാട്ടുകാരും കൂട്ടുകാരും പറഞ്ഞു നടക്കുന്നുണ്ടെന്നും ബാബുരാജ് പറയുന്നു..
ജോജിയുടെ സെറ്റിൽ വെച്ച് ഫഹദും എന്നോട് ചോദിച്ചു, ‘ചേട്ടൻ സൈമണ്‍ ബ്രിട്ടോയെ ശരിയാക്കിയ കഥയൊക്കെ കേട്ടിട്ടുണ്ട്,’ എന്ന് ഫഹദ് പറഞ്ഞപ്പോൾ ‘എടാ മോനെ, അതൊക്കെ കെട്ടുകഥയാണ്, അന്നു ഞാൻ മഹാരാജാസിൽ പഠിക്കുന്നുപോലുമില്ല’ എന്നു താൻ അവനോട് പറഞ്ഞതായും നടൻ പറയുന്നു. ജോജിയിലെ ജോമോൻ എന്ന കഥാപാത്രം തനറെ കരിയറിലെ മികച്ച വേഷങ്ങളിൽ ഒന്നായിരുന്നു എന്നും ഒരുപാട് പേർ തന്നെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു എന്നും അദ്ദേഹം പറയുന്നു…
വാണി പറഞ്ഞിരുന്നു തന്റെ രണ്ടാം വരവിൽ സീരിയൽ തിരഞ്ഞെടുത്തത് മനപ്പൂർവമായിരുന്നു എന്നും കാരണം ഒരു ആക്ഷൻ നായികയായിട്ടാണ് തന്നെ പലരും കണ്ടിരുന്നത് അതുകൊണ്ട് തന്നെ ആ ഒരു ഇമേജ് കാരണം വളരെ ഒതുങ്ങി നില്‍ക്കുന്ന നായിക വേഷങ്ങള്‍ തനിക്ക് നഷ്ടമായിട്ടുണ്ടെന്ന് വാണി വിശ്വനാഥ് തുറന്ന് പറഞ്ഞിരുന്നു.. പലരും അന്നൊക്കെ അത്തരം വേഷങ്ങൾ ചെയ്യുന്നത് കാണുമ്പോൾ തനിക്കും അത്തരം വേഷങ്ങൾ ചെയ്താൽ നന്നായിരിക്കുമെന്ന് തോന്നിയിരുന്നു, പക്ഷെ തന്നെ തേടി അത്തരം റോളുകൾ വരാറില്ലായിരുന്നു എന്നും വാണി പറയുന്നു…
Leave a Reply