മമ്മൂട്ടി ഒക്കെ ഇപ്പോൾ അഭിനയിച്ചാലും ഇല്ലങ്കിലും പണം കൊടുക്കേണ്ട അവസ്ഥയാണ് ! ആരോഗ്യപരമായി ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ വീട്ടിലിരിക്കണം ! ബൈജു കൊട്ടാരക്കര !

മലയാള സിനിമ രംഗത്ത് ഒരുപിടി മലയാള ചിത്രങ്ങൾ സംവിധാനം ചെയ്ത സംവിധായകനാണ് ബൈജു കൊട്ടാരക്കര. വംശം, കമ്പോളം, ജെയിംസ്‌ബോണ്ട് തുടങ്ങിയ അദ്ദേഹത്തിന്റെ ചിത്രം ഏറെ ശ്രദ്ധ നേടിയവ ആയിരുന്നു. എന്നാൽ അടുത്തിടെ നടത്തിയ പല വിവിധ പരാമർശങ്ങളിൽ കൂടിയും ചാനൽ ചർച്ചകളിൽ കൂടിയുമാണ് അദ്ദേഹം ഇപ്പോൾ ഇത്രയും പ്രശസ്തനായത്. ദിലീപിനെതിരേ പല നിർണായക തുറന്ന് പറച്ചിലുകളും നടത്തിയ ആളുകൂടിയാണ് ബൈജു. ഇപ്പോഴിതാ ഇതിനുമുമ്പ് അദ്ദേഹം മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്.

ബൈജു പറയുന്നത് ഇങ്ങനെ, നിർമ്മാതാവ് ഹെൻഡ്രിയുടെ വാക്കുകൾ കടമെടുത്താണ് താൻ സംസാരിക്കുന്നത് എന്ന് പറഞ്ഞിട്ടാണ് അദ്ദേഹം സമരിച്ചത്.  മമ്മൂട്ടിയും അർജുനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച വന്ദേമാതരം എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നടന്ന ചില സംഭവങ്ങള്‍ വെളിപ്പെടുത്തിയാണ് ബൈജു കൊട്ടാരക്കര മമ്മൂട്ടിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. സിനിമകളിൽ കൈയ്യടി എപ്പോഴും സൂപ്പർ നായകന്മാർക്ക് മാത്രമേ ലഭിക്കുന്നുള്ളൂ. പക്ഷെ അതിന്റെ പിന്നിൽ ഒരുപാട് പേരുടെ സ്വപ്നങ്ങൾ ഉണ്ട്, കഷ്ടപ്പാടുണ്ട്, ദുരിതങ്ങളുണ്ട്, അതുപോലെ എന്റെ സുഹൃത്ത് നിർമിച്ച ചിത്രമാണ് വന്ദേമാതരം.  ഈ ചിത്രത്തിൽ ’35 ലക്ഷത്തോളം രൂപ ചെലവിട്ട് ചില സംഘട്ടന രംഗങ്ങള്‍ ചിത്രീകരിച്ചിരുന്നു.

അതിൽ മമ്മൂട്ടിക്ക് പകരം ഫൈറ്റ് സീനുകൾ മുഴുവൻ ചെയ്തത് ഡ്യൂപ്പ് പിള്ളേർ ആയിരുന്നു.  സാധാരണ എല്ലാ സിനിമകളിലും അതൊക്കെ കാണും. ഡ്യൂപ്പുകൾ ഒന്നോ രണ്ടോ രംഗങ്ങൾ ഉണ്ടാകും. പക്ഷെ ഒരു ചിത്രത്തിലെ മുഴുവൻ സംഘട്ടന രംഗങ്ങളും ഡ്യൂപ്പ് ചെയ്യുക എന്ന് പറഞ്ഞാൽ അത് ശരിയായ കാര്യമാണോ.. ഫൈറ്റ് സീനിന്റെ സമയമാകുമ്പോൾ മമ്മൂട്ടി മുട്ട് വേദന, കാല് വേദന എന്നൊക്കെ പറഞ്ഞ് ഫൈറ്റ് സീനില്‍ അഭിനയിക്കുകയില്ലെന്നും.

ഇവിടെ ഇപ്പോൾ പല പ്രമുഖ താരങ്ങളടക്കം കോടികളാണ് പ്രതിഫലം വാങ്ങുന്നത്. അതുകൊണ്ട് തന്നെ പറയുന്ന തുക കൊടുത്താണ് ഇവരെ പോയി കൊണ്ടുവരുന്നത്. എന്നിട്ട് ആ സിനിമയുടെ ചില രംഗങ്ങൾ ചെയ്യാൻ സാധിക്കില്ല എന്നൊക്കെ പറഞ്ഞാൽ അതെങ്ങനെ ശരിയാകും, പിന്നെ ഇരട്ടി പണം കൊടുത്തുവേണം നമ്മൾ ഡ്യൂപ്പിനെ ഇടാൻ, ഇവരൊക്കെ അഭിനയിച്ചാലും ഇല്ലെങ്കിലും ക്യാഷ് കൊടുക്കേണ്ട അവസ്ഥയാണ്. അതുമാത്രമല്ല ചില സീനുകളെ ചൊല്ലി നിര്‍മ്മാതാവും മമ്മൂട്ടിയും തമ്മില്‍ തര്‍ക്കമായിരുന്നു, നേരത്തെ തന്നെ വായിച്ച്‌ കേള്‍പ്പിച്ച സ്‌ക്രീപ്റ്റ് പറയാന്‍ അദ്ദേഹത്തിന് ബുദ്ധിമുട്ട്. കൊടുക്കുന്ന സീൻ ചെയ്യാൻ മടി..

ഇതൊന്നും കൂടാതെ അടുത്തിടെ ഇതിനു മുമ്പ് ഇതിനെ കുറിച്ച് സംസാരിച്ചപ്പോൾ മമ്മൂട്ടി പറഞ്ഞത്രേ, ഞാനെന്ത് ചെയ്താലും അതെന്റെ ഫാന്‍സുകാര്‍ കണ്ടോളുമെന്ന്.. ഇതൊക്കെ അഹങ്കാരമല്ലേ എന്നും ബൈജു ചോദിക്കുന്നു.. അദ്ദേത്തിനെ അനുകൂലിച്ചും വിമർശിച്ചും നിരവധിപേർ രംഗത്ത് വരുന്നുണ്ട്.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *