ഇനി തീരുമാനിക്കേണ്ടത് തൃശൂർകാരാണ് ! അവിടെ സുരേഷ് ഗോപി ജയിച്ചാൽ ആ നാടിന് വേണ്ടി ചെയ്യാൻ കഴിയുന്നതിന്റെ അങ്ങേയറ്റം വരെ ചെയ്തിരിക്കും ! ബൈജു !

മലയാള സിനിമയിൽ ബാല താരമായി എത്തി ഇന്നും സിനിമയിൽ സജീവമായി നിൽക്കുന്ന ഒരാളാണ് ബൈജു. ഒരു നടൻ എന്നതിലുപരി അദ്ദേഹം പല കാര്യങ്ങളിലും തന്റെ അഭിപ്രായങ്ങൾ തുറന്ന് സംസാരിക്കാറുള്ള ആളുകൂടിയാണ്, അത്തരത്തിൽ ഇപ്പോൾ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഞാൻ പാർട്ടികളെ അല്ല വ്യക്തികളെയാണ് നോക്കുന്നത്.

നിങ്ങളെ പോലെ എനിക്കും തോന്നിയിട്ടുള്ളത് സുരേഷ് ഗോപി വളരെ നല്ലൊരു മനുഷ്യനാണ്. അദ്ദേഹം ഒരുപാട് കാരുണ്യ പ്രവർത്തങ്ങൾ ചെയ്യുന്ന ആളാണ്. അദ്ദേഹം ഒരു എംപിയായിരുന്നു സമയത്ത് എം പി ഫണ്ട് ഉപയോ​ഗിച്ച് ചെയ്യാവുന്ന എല്ലാം അങ്ങേര് ചെയ്തിട്ടുണ്ട്. സ്വന്തം കൈയിൽ നിന്ന് കാശ് ചെലവാക്കി നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ നല്ല മനസ്സ്’ സുരേഷ് ​ഗോപി ഇത്തവണ മത്സരിക്കുന്നുണ്ടല്ലോ. നമുക്ക് വിജയിക്കുമോ ഇല്ലയോ എന്ന് നോക്കാം. കേന്ദ്രം ബി ജെ പി ഭരിക്കുന്നത് കൊണ്ട് അദ്ദേഹം തൃശൂരിൽ നിന്ന് ജയിച്ചാൽ ആ ജില്ലയ്ക്ക് എന്തെങ്കിലും ​ഗുണമുണ്ടാലും. പിന്നെ ബാക്കി എല്ലാം തൃശൂർ കാരുടെ കൈലാണ്, അവർ തീരുമാനിക്കട്ടെ എന്നും ബൈജു പറയുന്നു…

പക്ഷെ ഒരു കാര്യത്തിൽ എനിക്ക് ഉറപ്പാണ്, ഒരുപക്ഷെ അദ്ദേഹം അവിടെ  ജയിച്ചാൽ മറ്റാരാവിടെ ചെയ്യുന്നതിലും മികച്ചതായി ആ മനുഷ്യൻ ആ നാടിന് വേണ്ടി ചെയ്യും എന്നതിൽ യാതൊരു സംശയവും വേണ്ടാ. ഇത്തവണയും നിങ്ങൾ ജയിച്ചില്ലെങ്കിൽ ഇനി ഒരിക്കലും മത്സരത്തിന് പോവരുതെന്ന് ഞാൻ സുരേഷ് ​ഗോപിയോട് പറഞ്ഞിട്ടുണ്ട്. അതിന് അദ്ദേഹത്തിന്റെ മറുപടി, ഇത് അവസാനത്തെ മത്സരമായിരിക്കണമെനന്നായിരിക്കും. എന്നാണ്. ഇനി ഞാൻ മത്സരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

അതുപോലെ തന്റെ സുഹൃത്തുക്കളാണ് മുകേഷ് ഗണേഷ് എന്നിവരെ കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു,  മുകേഷ് ഞങ്ങൾ തമ്മിൽ വളരെ അടുപ്പമാണ്. കഴിഞ്ഞ തവണ ലഭിച്ച ഭൂരിപക്ഷം ഇത്തവണ ലഭിക്കില്ലെന്ന് തോന്നിയിരുന്നു. ഇനി മത്സരിച്ചാൽ ജയിക്കാൻ ചാൻസ് കുറവാണ് എന്നും ബൈജു പറയുന്നു. പിന്നെ ഗണേഷ് അയാൾ നല്ലൊരു രാഷ്ട്രീയക്കാരനാണ്. ജനങ്ങളുടെ മനസ് അറിയുന്ന രാഷ്ട്രീയ പ്രവർത്തകനാണ് ഗണേഷ്,  അദ്ദേഹത്തിന്റെ ഒരുപാട് പ്രവർത്തനങ്ങൾ ആ നാടിനും നാട്ടുകാർക്കും ഗുണകരമാണ് എന്നും ബൈജു പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *