എന്നെ പാണ്ടി എന്നാണ് കുറേപ്പേർ ഇപ്പോഴും വിളിക്കാറുള്ളത്, ആയിക്കോട്ടെ, അതിലെനിക്ക് കുഴപ്പമില്ല ! ഇത് തന്നെയല്ലേ ഞാനും മുമ്പ് പറഞ്ഞത് ! ബാല പ്രതികരിക്കുന്നു !

മലയാളികൾക്ക് വളരെ പ്രിയങ്കരനായ ആളാണ് ബാല, കുറച്ച് നാളുകൾക്ക് മുമ്പ് യൂട്യൂബർ ചെ,കു,ത്താ,ൻ എന്ന അജു അലക്സ് എന്ന ആളുമായി ബാല തർക്കത്തിൽ ഏർപ്പെട്ടിരുന്നു, മോശമായി വിഡിയോകൾ ഇടുന്നത് നിർത്തണം എന്ന് അജുവിനെ താക്കീത് നൽകിയാണ് അന്ന് ബാല തിരികെ പോന്നത്, ഇപ്പോഴിതാ അയാൾ വയനാട് സന്ദർശിച്ചതിന്റെ പേരിൽ മോഹൻലാലിനെ രൂക്ഷമായി വിമർശിച്ച് വീഡിയോ ചെയ്തതിന്റെ പേരിൽ നടനും ‘അമ്മ ജനറൽ  സെക്രട്ടറിയുമായ നടൻ  സിദ്ദിഖിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.

ഇപ്പോഴിതാ ഈ വിഷയത്തിൽ ബാല പറയുന്നതിങ്ങനെ, നമ്മുടെ യൂട്യൂബർ അജു അലക്സ്, അതായത് ചെകുത്താൻ, അവൻ ചെയ്ത ഒരു കാര്യം. ഒരു എട്ട് പത്ത് മാസം മുമ്പ് ഇതല്ലേ ഞാനും പറഞ്ഞത്. എല്ലാവരുടെ അടുത്തും ഞാൻ തുറന്നുപറഞ്ഞതല്ലേ. ഞാൻ എന്ത് പാപമാണ് ചെയ്തത്. ഇവൻ ഒരു വിഷമാണ്. ചെയ്യുന്ന പ്രവർത്തികള്‍ എല്ലാം തന്നെ മോശമാണ്. നിർത്തണം എന്ന് പറഞ്ഞിട്ട് ഞാൻ പോയി. പക്ഷേ, എല്ലാ മാദ്ധ്യമങ്ങളിലും എന്തൊക്കെ ന്യൂസ് വന്നു. തോക്കെടുത്തു, വയലൻസ് ചെയ്തു ബാല. എന്നാല്‍ ഒരുപാട് പേർ എന്നെ സപ്പോർട്ട് ചെയ്തു.

എന്നാൽ, ഇന്ന് നമ്മള്‍ നില്‍ക്കുന്നത് നമ്മുടെ പ്രിയപ്പെട്ട ലാലേട്ടൻ വയനാട് എന്ന് പറയുന്നത് ഒരു സ്റ്റേറ്റിന്റെ പ്രശ്നമാണോ, അല്ല നമ്മുടെ മനുഷ്യന് എതിരായ വലിയ ഒരു ദുരന്തമാണുണ്ടായത്. അതിലും കയറി മോശമായ കമന്റ് ഇടുന്നു. അന്നുണ്ടായ പ്രശ്നങ്ങള്‍ക്ക് ശേഷം എനിക്കും എന്റെ ജീവിതത്തിനും എന്താണ് സംഭവിച്ചതെന്ന് ആർക്കെങ്കിലും അറിയാമോ, കുടുംബത്തിന് എന്തൊക്കെ വേദനകളുണ്ടായി. അതിന് ശേഷം എന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങളാണുണ്ടായത്.

അതുപോലെ തന്നെ എന്റെ ജീവിതത്തില്‍ ഇതുപോലുള്ള ആളുകള്‍ ഇടപെടുന്നതിനെപ്പറ്റിയൊന്നും നിങ്ങള്‍ക്ക് അറിഞ്ഞുകൂടാ. ഞാൻ നന്മ ചെയ്തിട്ടും ഇന്നും ഈ സമൂഹത്തിൽ എന്തുമാത്രം കഷ്ടപ്പെടുന്നുണ്ട്. എന്നെ പാണ്ടി എന്നാണ് കുറേപ്പേർ ഇപ്പോഴും വിളിക്കാറുള്ളത്. ആയിക്കോട്ടെ. അതിലെനിക്ക് കുഴപ്പമില്ല. എനിക്ക് ചെയ്യാനുള്ള കടമകള്‍ ഞാൻ ചെയ്യും. മരിച്ചുപോയ അച്ഛന് ഞാൻ കൊടുത്ത വാക്കാണത്. വരുത്തനോ പാണ്ടിയെന്നോ നിങ്ങള്‍ക്ക് വിളിക്കാം എന്നും ഏറെ വികാരഭരിതനായി ബാല പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *