എനിക്ക് ഇനിയും കുട്ടികൾ വേണം ! വീണ്ടും വിവാഹം കഴിക്കും ! എനിക്ക് 200 കോടി സ്വത്ത് ഉണ്ടെന്ന് എല്ലാവരും അറിഞ്ഞതിന് ശേഷം മനസമാധാനം പോയി ! ബാല
തെന്നിന്ത്യൻ സിനിമയിൽ ഏറെ ശ്രദ്ധ നേടിയ നടനായിരുന്നു ബാല. അമൃത സുരേഷിനെ വിവാഹം കഴിച്ച ശേഷമാണ് അദ്ദേഹം കേരളത്തിൽ സ്ഥിരതാമസകമാക്കിയത്. ശേഷം ഇവരുടെ ജീവിതം പൊതു സമൂഹത്തിൽ കഴിഞ്ഞ കുറച്ച് വര്ഷങ്ങളായി തന്നെ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ വീണ്ടും ബാല മാധ്യമങ്ങൾക്ക് മുമ്പിൽ എത്തിയിരിക്കുകയാണ്.
തന്റെ അച്ഛൻ മരിച്ചശേഷം അദ്ദേഹത്തിന്റെ 200 കോടി സ്വത്തും തന്റെ പേരിലാണ് എഴുതിവെച്ചിരിക്കുന്നത് എന്ന വിവരം ഇപ്പോൾ പുറത്തറിഞ്ഞ ശേഷം പലരും അത് തട്ടിയെടുക്കാൻ ശ്രമിക്കുന്നു എന്നും തന്റെ മനസമാധാനം നഷ്ടമായെന്നും തന്നെ ആരൊക്കെയോ കുടുക്കാൻ ശ്രമിക്കുന്നു എന്നും ബാല പറയുന്നു.
വാക്കുകൾ ഇങ്ങനെ, വെളുപ്പിനെ മൂന്നുമണിക്ക് വീട്ടിൽ വന്നവർ സഹായം ചോദിച്ച് എത്തിയതാണെങ്കിൽ ഉറപ്പായും ബെല്ലടിക്കും. ഇവർ ബെല്ലടിക്കുന്നതിന് പകരം കതക് നേരെ തുറക്കാൻ ശ്രമിക്കുകയായിരുന്നു. ആ സ്ത്രീയുടെ കയ്യിൽ ഒരു കൈക്കുഞ്ഞുമുണ്ട്. ഞാൻ കതക് തുറക്കുകയാണെങ്കിൽ, എന്തെങ്കിലും കാരണവശാൽ വഴക്കുണ്ടായാൽ എന്ത് സംഭവിക്കും. എനിക്കെതിരെ കേ,സ് വരും. അവർ ആരാണെന്ന് പോലും എനിക്കറിയില്ല. സെക്യൂരിറ്റിയുടെ കണ്ണ് വെട്ടിച്ചാണ് ഇവർ അകത്തു കയറിയത്. ഇതാണ് സത്യം.
എന്റെ പേരിലുള്ള സ്വത്ത് വിവരം പുറത്ത് വന്നതിന് ശേഷം എന്റെ മനസമാധാനം നഷ്ടപ്പെട്ടു. എന്റെ സ്വത്ത് തട്ടിയെടുക്കാൻ ആരൊക്കെയോ ശ്രമിക്കുന്നു. എന്റെ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ പോലും എനിക്ക് സംശയിക്കാം. ഞാൻ എന്റെ ആരോഗ്യം നോക്കി ഇപ്പോൾ ജീവിക്കുകയാണ്. ഞാനും എന്റെ കൂടെ നിൽക്കുന്നവരും നന്നായി ജീവിക്കും. ഞാൻ കേരളത്തിൽ നിന്ന് മാറും. എവിടേക്കാണെന്ന് പറയില്ല. ഏത് സംസ്ഥാനത്ത് പോകുമെന്ന് പറയില്ല. എന്റെ കുടുംബത്തിനൊപ്പം മനസമാധാനത്തോടെ ജീവിക്കും.
നൂറ് ശതമാനവും ഞാൻ വീണ്ടും വിവാഹം കഴിക്കും, . എനിക്ക് കുടുംബം വേണം, ഭാര്യ വേണം, കുട്ടികൾ വേണം. എന്റെ കാശ് ഞാൻ ഇഷ്ടമുള്ളർക്ക് കൊടുക്കും അതിനെ ആർക്കും എതിർക്കാൻ കഴിയില്ല, ഞാൻ ഒരു ആശുപത്രി കെട്ടും എന്നും ബാല പറയുന്നുണ്ട്.
Leave a Reply