
അംഗൻവാടി കഴിഞ്ഞു, ഇനി ഞാൻ എന്റെ കോകിലേക്ക് വേണ്ടി ആശുപത്രി നിർമ്മിക്കാൻ പോകുകയാണ് ! 24 വയസുള്ള ഒരു കൊച്ചു കുട്ടിയാണ് അവൾ ! ബാല
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരനായ അഭിനേതാവാണ് ബാല, നായകനായും വില്ലനായും സഹ നടനായും എല്ലാം സിനിമയിൽ മികച്ച കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള ബാല ഇപ്പോൾ സിനിമകൾ കുറവാണ്, എങ്കിലും വ്യക്തി ജീവിതത്തിലെ സംഭവ വികാസങ്ങൾ അദ്ദേഹത്തെ എന്നും ഒരു ചർച്ചാ വിഷയമാക്കി മാറ്റാൻ കാരണമാകുന്നു. മൂന്നാമത് വിവാഹിതനായ ബാല തന്റെ മുറപ്പെണ്ണ് കോകിലയെയാണ് വിവാഹം കഴിച്ചത്, കുടുംബ വിശേഷങ്ങളുമായി അദ്ദേഹം എപ്പോഴും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്.
ഇപ്പോഴിതാ തന്റെ പിറന്നാളാഘോഷത്തിന്റെ ഇടയിൽ ഭാര്യ കോകിലയെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. തന്റെ ഭാര്യക്ക് വേണ്ടി അടുത്തിടെ ആലപ്പുഴയിൽ താൻ ഒരു അംഗൻവാടി തുടങ്ങി കൊടുത്തിരുന്നു, ഇനി അടുത്തത് ഒരു ആശുപത്രി ആയിരിക്കുമെന്നാണ് ബാല പറയുന്നത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, മൂന്നു വയസ്സിൽ ഞാൻ കയ്യിൽ എടുത്തതാണ് അവളെ. വലിയ പ്രായവ്യത്യാസം ഉണ്ടായിരുന്നു. പക്ഷേ, അവളുടെ മനസ്സിൽ അവൾ എന്നെ ഭർത്താവായി സ്വീകരിച്ചു. എന്റെ അമ്മയോട് ഞാൻ ചോദിച്ചപ്പോൾ അമ്മ പറഞ്ഞു, സ്നേഹം എന്ന് പറയുന്നത് ചിത്രശലഭം പോലെ തനിയെ പറന്നു വരുമെന്ന്. ഞാൻ ആശുപത്രിയിൽ ആയിരുന്നപ്പോൾ മൂന്നു മാസം എന്നെ അവൾ പൊന്നുപോലെ നോക്കി. ഇവൾ ഒരു സാധാരണ സ്ത്രീയാണ്, ഡോക്ടർ ഒന്നും അല്ല. മരുന്നെല്ലാം കൃത്യമായി തന്നു. അങ്ങനെ എന്റെ ആരോഗ്യം നന്നായി. യുട്യൂബിൽ നോക്കി എനിക്ക് വേണ്ടതെല്ലാം തനിയെ പാകം ചെയ്തു തന്നു. അവൾക്ക് ഒരു വലിയ കഫേ ഉണ്ടായിരുന്നു. അതെല്ലാം എനിക്ക് വേണ്ടി വിട്ടിട്ടു വന്നു. അത്തരമൊരു സന്മനസ്സ് ഈ തലമുറയിൽ ആർക്കും ഉണ്ടാകില്ല. ഞാൻ ഭാഗ്യവാൻ ആണ്. വേറെ എന്തു പറയാൻ…

ഇപ്പോൾ ഞാൻ ജീവിക്കുന്നതാണ് ജീവിതം. ഇവിടെ ഇപ്പോൾ സന്തോഷം മാത്രമേയുള്ളൂ. പക്ഷേ, ഈ സന്തോഷത്തെയും ശല്യം ചെയ്യുന്ന കുറച്ചുപേർ ഉണ്ട്, ഞാൻ ഇപ്പോൾ ഒരു അങ്കണവാടി തുടങ്ങി. ഇതൊക്കെ സർക്കാർ ചെയ്യേണ്ടതാണ്. പക്ഷേ ഞങ്ങൾ ചെയ്തുകൊടുത്തത് സന്തോഷമായിട്ടാണ്. ഇനി കോകില എന്നോട് ഒരു കാര്യം പറഞ്ഞിട്ടുണ്ട്, ഒരു ആശുപത്രി നിർമിക്കണം എന്ന്. ഇനി അതു ചെയ്യണം. ഞാൻ എല്ലാ കാര്യത്തിലും പ്രതികരിച്ചിട്ടുണ്ട്. എന്നെ വേദനിപ്പിക്കുമ്പോൾ ആണ് ഞാൻ പ്രതികരിക്കുന്നത്.
ഞാൻ എന്തെങ്കിലും പ്രതികരിച്ചാൽ അത് ചിലപ്പോൾ കൂടിപ്പോകും. അങ്കണവാടി സ്‌കൂൾ തുറന്നപ്പോൾ നാട്ടുകാർക്കെല്ലാം സന്തോഷമായി. ഒരുപാട് കാലം ആ സ്കൂൾ അടച്ചിരുന്നതാണ്. നന്നായി പഠിക്കുന്ന കുട്ടികൾ ഇവിടെ ഉണ്ട്. ഞാൻ അവർക്കെല്ലാം നല്ലതാണ് ചെയ്യാൻ ശ്രമിക്കുന്നത്. ഞാൻ എന്തു പാപം ആണ് ചെയ്യുന്നത്, ഇപ്പോൾ കോകില ഒരു ക്ലിനിക് പണിയാൻ ശ്രമിക്കുകയാണ്. അത് ചെയ്യുമ്പോഴും വിവാദം ഉണ്ടാക്കുമോ,
എന്റെ കോകില വെറും 24 വയസ്സുള്ള ഒരു കുഞ്ഞുകുട്ടിയാണ് , അവൾ എന്നോട് പറഞ്ഞത്, ‘മാമാ, 99 പേർക്ക് സഹായം ചെയ്തിട്ട് ഒരാൾക്ക് ശിക്ഷ കൊടുത്താൽ 99 പേർക്ക് ചെയ്ത നല്ല കാര്യത്തിന്റെ ഫലം ഇല്ലാതെ ആകില്ലേ’, എന്നാണ്. അവൾ പറഞ്ഞത് ശരിയല്ലേ, ഇന്ന് എന്റെ പിറന്നാൾ ആണ്. ഈ മാസം ഞങ്ങൾ ആറു ലക്ഷം രൂപ മറ്റുളളവർക്ക് കൊടുത്തിട്ടുണ്ട്. കൊടുക്കുന്നതിൽ ഞാൻ കണക്ക് വയ്ക്കാറില്ല. ഞങ്ങളെ കുറിച്ച് മോശമായി പറയുന്നവരെല്ലാം കൊടുത്തു കാണിക്ക്. ഞാൻ ഒരുപക്ഷേ മോശക്കാരനായിരിക്കാം. അങ്ങനെ തന്നെ ഇരിക്കട്ടെ എന്നും ബാല പറയുന്നു.
Leave a Reply