‘ബാല ചേട്ടനെ മകളെകാണിക്കില്ല എന്നുഞാൻ പറഞ്ഞിട്ടില്ല’ !! വ്യാജ വാർത്തക്കെതിരെ തെളിവ് സഹിതം അമൃത രംഗത്ത് !! വീഡിയോ വൈറൽ ആകുന്നു !

മലയാളികൾ ഞെഞ്ചിലേറ്റിയ അന്യഭാഷാ നായകന്മാരിൽ ഒരാളാണ് നടൻ ബാല, വില്ലനായും നായകനായും സഹ താരമായും മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്നു, ഒരു സമയത്ത് അദ്ദേഹം കേരളത്തിന്റെ മരുമകൻ ആയിരുന്നു, എന്നാൽ ഏവരെയും നിരാശപെടുത്തികൊണ്ട് ആ ബന്ധം അതികം നീണ്ടുനിന്നിരുന്നില്ല, അമൃത സുരേഷ് ഇന്ന് വളരെ തിരക്കുള്ള ഒരു ഗായികയും ബ്ലോഗറുമാണ്…

ചേച്ചിക്ക് കൂട്ടായി എപ്പോഴും അനിയത്തി അഭിരാമിയും ഒപ്പമുണ്ടാകാറുണ്ട്, ഇരുവരും ചേർന്നാണ് ‘അമൃതം ഗമയ’ എന്ന മ്യൂസിക് ബാൻഡ് നടത്തികൊണ്ടുപോകുന്നത്, ഇതിനോടകം ഇവർ നിരവധി വിദേശ രാജ്യങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചിരുന്നു, ഇവർക്കൊരു മകളുണ്ട് പാപ്പു എന്ന് വിളിക്കുന്ന അവന്തിക ‘അമ്മ അമൃതയോടൊപ്പമാണ് ഉള്ളത് നിയമപരമായി വേർപിരിഞ്ഞ ഇവർക്ക് അച്ഛൻ ബാലാക്ക് കുഞ്ഞിനെ കാണിക്കണമെന്ന് കോടതി ഉത്തരവും ഉണ്ടായിരുന്നു…

എന്നാൽ ഇപ്പോൾ കഴിഞ്ഞ ദിവസം മകൾ പാപ്പുവിന് കോവിഡ് ബാധിച്ച് ചികിത്സയിലാണ് ഉള്ളത്, ഈ സാഹചര്യത്തിൽ തന്റെ മകളെ വീഡിയോ കളിലൂടെ യെങ്കിലും തനിക്ക് കാണണം എന്ന് പറയുന്ന ബാലയും അമൃതയും തമ്മിലുള്ള ഒരു കാൾ റെക്കോർഡ് ഒരു ഓൺലൈൻ മീഡിയ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു,  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തിരുന്നു, അമൃതയുടെ അമ്മയുടെ ഒപ്പമാണ് മകൾ ഉള്ളത് പക്ഷെ ബാല വിളിച്ചിട്ട് അമൃതയുടെ അമ്മ കോൾ യെടുക്കുന്നില്ല എന്നും, എനിക്കിപ്പോൾ എന്റെ മകളെ കാണണമെന്നും ബാല ആവിശ്യ പെടുകയും, ഇപ്പോൾ സാധിക്കില്ല എന്നും അമൃതയും പറയുന്നത് നമുക്ക് കേൾക്കാം….

എന്നാൽ ഇത് തീർത്തും തെറ്റായ ഒരു വർത്തയാണെന്നും, എന്റെ മകൾക്ക് ഈശ്വര അനുഗ്രഹത്തിൽ കോവിഡ് ഇല്ലന്നും ഈ കാൾ റെക്കോർഡിൽ നിങ്ങൾ കേട്ടത് ഞങളുടെ സംഭാഷത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണെന്നും, അത് തനിക്കെതിരെ മനപ്പൂർവം കരിവാരി തേക്കാൻ ആരോ ചെയ്തതാണെന്നും അമൃത ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുകയാണ്.

ആ സമയത്ത് തനിക്ക് അവൾക്ക് കോൾ കൊടുക്കാൻ താൻ അപ്പോൾ അവളോടൊപ്പം അല്ലായിരുന്നു തനിക്ക് കോവിഡ് പോസിറ്റീവ് ആയതുകൊണ്ട് മകളുമായി അകന്നു കഴിയുകയായിരുന്നു എന്നും, തന്റെ ‘അമ്മ ബാല ചേട്ടന്റെ കോൾ കണ്ടില്ല തുകൊണ്ടാണ് ‘അമ്മ കോൾ യെടുക്കാതിരുന്നതെന്നും അമൃത ഏറെ വിഷമത്തിൽ പറയുന്നു…

അതിനു ശേഷം താനും അമ്മയും അദ്ദേഹത്തെ ഒരുപാട് തവണ തിരിച്ച് അങ്ങോട്ട് വിളിച്ചിട്ടുണ്ടായിരുന്നു പക്ഷെ അദ്ദേഹം ഫോൺ യെടുത്തിട്ടില്ലായിരുന്നു എന്നും അമൃത പറയുകയും അതിന്റെ തെളിവ് കാണിക്കുകയും ചെയ്യുന്നുണ്ട്..

എന്നാൽ അമൃത എന്താണ് പറയുന്നതെന്ന് പൂർണമായി കേൾക്കാൻ ബാല ചെവി കൊടുക്കാത്തതും നമുക്ക് മനസിലാക്കാൻ കഴിയുന്നു, ഏതായാലും മകളുടെ കാര്യത്തിൽ  ഇവർ തമ്മിൽ ഇതിനുമുമ്പും പല ഏറ്റുമുട്ടലുകൾ നടന്നിരുന്നു, ഈ വാർത്ത ഇനി മറ്റൊരു രീതിയിലും വളച്ചൊടിക്കരുത് എന്നും അമ്രിത പറയുന്നു….

2010 ഓഗസ്റ്റ് 27 നാണ് അമൃതയും ബാലയും വിവാഹിതരാകുന്നത്, ഏറെ സന്തോഷകരമായ ദാമ്പത്യ ജീവിതമായിരുന്നു ഇവരുടേത് പക്ഷെ കുറച്ച് വർഷങ്ങൾക്ക് ശേഷം ഇവർക്കിടയിൽ എന്താണ് സംഭവിച്ചത് എന്ന് ഇപ്പോഴും അറിയില്ല, പിന്നീട് കേൾക്കുന്ന വാർത്ത ഇവർ മൂന്ന് വർഷമായി അകന്നു ജീവിക്കുകയായിരുന്നു എന്നാണ് പുറത്തുവന്ന വാർത്ത.. നിയമപരമായി വേർപിരിഞ്ഞതോടെ അമൃത ഒരുപാട് മാറിയിരുന്നു, തന്റെ ബാൻഡ് അമൃതം ഗമയയോടൊപ്പം ഒരുപാട് തിരക്കുള്ള ഗായികയായി മാറുകയിരുന്നു, നിരവധി വിദേശ രാജ്യങ്ങളിലും ഇവർ പരിപാടികൾ അവതരിപ്പിച്ചിരുന്നു

എന്നാൽ ബാല എല്ലാ അർത്ഥത്തിലും തകർന്നിരുന്നു,അദ്ദേഹത്തിന് ഒരു അപകടം സംഭവിച്ചിരുന്നു,  എഴുനേറ്റ് നടക്കാൻ പോലും സാധിക്കാത്ത അവസ്തയിൽ താൻ ഒരുപാട് അനുഭവിച്ചിരുന്നു എന്നും ആരും നോക്കാനില്ലാതിരുന്ന സമയത്ത് തമിഴ് സിനിമ നടൻ അജിത്താണ് തന്നെ സഹായിച്ചത് എന്നും ബാല പറയുന്നു…

സിനിമയിൽ തന്നെ ഒതുക്കാൻ ഒരുപാട് പേര് ശ്രമിക്കുന്നതായും കൂടാതെ സാമ്പത്തികമായും ഒരുപാട് തകർച്ചകൾ ബാല നേരിട്ടിരുന്നു, ഇതൊന്നും കൂടാതെ ഒറ്റപെട്ടുള്ള ജീവിതം സഹിക്കാൻ കഴിയുന്നില്ലെന്നും ബാല പറയുന്നു, ഇടക്കൊക്കെ കാണുന്ന മകളാണ് തന്റെ ഏക ആശ്വാസമെന്നും ബാല പറഞ്ഞിരുന്നു…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *