‘പ്രണയ വിവാഹം, വേർപിരിയൽ, സ്വത്തുക്കൾ നഷ്ടപ്പെട്ട ബാല എഴുനേറ്റ് നടക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ വരെ എത്തി’ !! നടൻ ബാലയുടെ ജീവിതം !!

തമിഴ് നടൻ ആണെങ്കിലും ബാല ഇപ്പോൾ മലയാളികയുടെ ഇഷ്ട താരമാണ്, മികച്ച ഒരുപിടി ചിത്രങ്ങൾ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചിരുന്നു, തമിഴ് കലർന്ന മലയാളമാണ് ബാല സംസാരിക്കുന്നത്, സിനിമ ജീവിതം പോലെത്തന്നെ അദ്ദേഹത്തിന്റെ വ്യക്തി ജീവിതവും ഒരുപാട് സംഭവബഹുലമായതാണ്, ഗായിക അമൃത സുരേഷുമായുള്ള വിവാഹവും വിവാഹ മോചനവും വർത്തകയിൽ നിറഞ്ഞു നിന്നിരുന്നു, ഒരുപാട് തവണ മീഡിയാസ് ആഘോഷിച്ച ഒന്നായിരുന്നു ഇവരുടെ വിവാഹവും, തുടർന്നുള്ള സംഭവ വികാസങ്ങളും..

സൗത്ത് ഇന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന ആളാണ് നടൻ ബാല, അദ്ദേഹത്തിന്റെ ആദ്യ ചിത്രം ‘അൻപ്’ ആയിരുന്നു, ഒരു നടൻ മാത്രമല്ല ഇന്ന് അദ്ദേഹം ഒരു സംവിധായകൻ കൂടിയായണ്, മലയാളത്തിൽ ബാലയുടെ ആദ്യ ചിത്രം നവ്യ നായർ നായികയായ ‘കളഭം’ ആയിരുന്നു, പിന്നീടും മലയത്തിൽ ചിത്രങ്ങൾ ചെയ്തിരുന്നു യെങ്കിലും മമ്മൂട്ടി ചിത്രം ബിഗ് ബി യാണ് ബാലയെ മലയാളികളുടെ പ്രിയങ്കരനാക്കിയയത്..

കൂടാതെ പുതിയ മുഖം, അലക്സാണ്ടർ ദി ഗ്രേറ്റ്‌, ഹീറോ, വീരം എന്നീ ചിത്രങ്ങളും ബാലയുടെ മികച്ച മലയാള സിനിമകൾ ആയിരുന്നു, പാരമ്പര്യമായി സിനിമ മേഖലയിൽ കഴിവ് തെളിയിച്ച കുടുംബത്തിലെ ഒരംഗമാണ് ബാല, മുത്തച്ഛൻ അരുണാചല സ്റ്റുഡിയോയുടെ ഉടമയായിരുന്നു. 350 ഓളം ചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്ത പിതാവ് ജയകുമാർ, സഹോദരൻ ശിവ ചലച്ചിത്രങ്ങളിൽ സംവിധായകനും ഛായാഗ്രാഹകനുമായി പ്രവർത്തിച്ചിട്ടുണ്ട്. ഈ കുടുംബത്തിൽ ഇപ്പോൾ നടൻ എന്നാ നിലയിൽ പേരെടുത്ത ആൾ ബാലയാണ്..

ഐഡിയ സ്റ്റാർ സിംഗർ എന്ന മ്യുസിക് റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ അമൃതയുമായി പ്രണയ വിവാഹം നാടകകുനത് 2010 ഓഗസ്റ്റ് 27 നാണ്, ഏറെ സന്തോഷകരമായ ദാമ്പത്യ ജീവിതമായിരുന്നു ഇവരുടേത്, ശേഷം 2012 ൽ അവർക്ക് അവന്തിക എന്നൊരു മകളും ജനിച്ചു, പിന്നീട് ഇവർക്കിടയിൽ എന്താണ് സംഭവിച്ചത് എന്ന് ഇപ്പോഴും അറിയില്ല, പിന്നീട് കേൾക്കുന്ന വാർത്ത ഇവർ മൂന്ന് വർഷമായി അകന്നു ജീവിക്കുകയായിരുന്നു എന്നാണ്…

പിന്നീട് വിഷയം മാധ്യങ്ങൾ ഏറ്റെടുത്തത് വലിയ വാർത്ത ആയപ്പോൾ ബാല തുറന്ന് പറഞ്ഞിരുന്നു ഞങ്ങൾ വേർപിരിയാൻ ഒരുങ്ങുകയാണ എന്ന്, ബാല പറഞ്ഞപ്പോഴാണ് ഇവർക്കിടയിലുള്ള വഴക്കും ,മറ്റു പ്രശ്നങ്ങളും ഏവരും അറിയുന്നത്, അന്ന് ഞങ്ങൾക്കിടയിൽ പറഞ്ഞു  തീര്‍ക്കാനുള്ള പ്രശ്‌നങ്ങള്‍ മാത്രമേയുള്ളൂ എന്ന് അമൃതയും പറഞ്ഞിരുന്നു.  അമൃത പുതിയ മ്യുസിക് ബാൻഡ് തുടങ്ങിയിരുന്നു അന്ന് അതോടെയാണ് ഇവർക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടായതെന്നാണ് അന്നൊക്കെ പുറത്തുവന്ന ഗോസിപ്പുകൾ…

ഇപ്പോൾ ഇവർ നിയമപരമായി വേർപിരിഞ്ഞു, മകൾ അമ്മ അമൃതയുടെ കൂടെയാണ് ഉള്ളത്, വേർപിരിയലോടെ അമൃത ഒരുപാട് മാറിയിരുന്നു, തന്റെ ബാൻഡ് അമൃതം ഗമയയോടൊപ്പം ഒരുപാട് തിരക്കുള്ള ഗായികയായി മാറുകയിരുന്നു, നിരവധി വിദേശ രാജ്യങ്ങളിലും ഇവർ പരിപാടികൾ അവതരിപ്പിച്ചിരുന്നു, പക്ഷെ ബാല എല്ലാ അർത്ഥത്തിലും തകർന്നിരുന്നു, ഒരു അപകടം സംഭവിച്ച ബാല എഴുനേറ്റ് നടക്കാൻ പോലും സാധിക്കാത്ത അവസ്തയിൽ ആയിരുന്നു. ആരും നോക്കാനില്ലാതിരുന്ന സമയത്ത് തമിഴ് സിനിമ നടൻ അജിത്താണ് തന്നെ സഹായിച്ചത് എന്നും ബാല പറയുന്നു…

സിനിമയിൽ തന്നെ ഒതുക്കാൻ ഒരുപാട് പേര് ശ്രമിക്കുന്നതായും കൂടാതെ സാമ്പത്തികമായും ഒരുപാട് തകർച്ചകൾ ബാല നേരിട്ടിരുന്നു, ഇതൊന്നും കൂടാതെ ഒറ്റപെട്ടുള്ള ജീവിതം സഹിക്കാൻ കഴിയുന്നില്ലെന്നും ബാല പറയുന്നു, ഇടക്കൊക്കെ കാണുന്ന മകളാണ് തന്റെ ഏക ആശ്വാസമെന്നും, പക്ഷെ എന്നോട് അകന്നിരിക്കുന്നത് കൊണ്ട് മോൾക്കും ഇപ്പോൾ ഒരു അകൽച്ച ഉണ്ടെന്നും ഏറെ വിഷമത്തോടെ ബാല പറയുന്നു..   ഇനി ഒരു വിവാഹം തനിക്ക് ഉണ്ടാകില്ലെന്നും, വിവാഹം എന്ന് കേൾക്കുമ്പോൾ തനിക്ക് ഭയമാണ് എന്നും ബാല പറയുന്നു….

Articles You May Like

One response to “‘പ്രണയ വിവാഹം, വേർപിരിയൽ, സ്വത്തുക്കൾ നഷ്ടപ്പെട്ട ബാല എഴുനേറ്റ് നടക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ വരെ എത്തി’ !! നടൻ ബാലയുടെ ജീവിതം !!”

  1. Latha says:

    Don’t fear bala.life is not successful but mind is very clear..
    Ok that is very important of life. take knife.after cutting a mango.perhphas good or bad.as it life after marriage don’t like throw the waste box.this point is stone of life.

Leave a Reply

Your email address will not be published. Required fields are marked *