’16 വർഷത്തിന് ശേഷം സമാധാനം’ ! മുറപ്പെണ്ണിനെ ചേർത്തണച്ച് കുറിപ്പുമായി ബാല ! ആശംസകൾ നേർന്ന് ആരാധകർ ! ഒപ്പം ചോദ്യങ്ങളും !
തമിഴ് സിനിമ മേഖലയിൽ നിന്നും മലയാളത്തിൽ എത്തി ഏവരുടെയും പ്രിയങ്കരനായി മാറിയ ആളാണ് നടൻ ബാല. മലയാളത്തിൽ നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്ന ബാല പക്ഷെ വ്യക്തി ജീവിതത്തിലെ ചില താളപ്പിഴകൾ കാരണം ഏറെ വിമര്ശിക്കപെട്ടിരുന്നു, അമൃതയുമായി വേർപിരിഞ്ഞ ശേഷം ഡോ എലിസബത്തിനെ വിവാഹം ചെയ്ത അദ്ദേഹം പക്ഷെ വീണ്ടും വിവാഹ ജീവിതത്തിൽ പരിചിതനായി എന്ന രീതിയിലാണ് കഴിഞ്ഞ കുറച്ച് നാളുകളായി ബാലയുടെ സമൂഹ മാധ്യമ പോസ്റ്റുകൾ, ഏറെക്കാലമായി ബാലയും എലിസബത്തും വേർപിരിഞ്ഞ് കഴിയുകയാണ്.
ശേഷം സമൂഹ മാധ്യമങ്ങളിൽ നിന്നും വിട്ടുനിന്ന ബാല ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്, ‘എൻ്റെ ത്യാഗങ്ങൾ ഒന്നും ഭീരുത്വമല്ല. എൻ്റെ കൃതജ്ഞതയായി പരിഗണിക്കുക. 16 വർഷത്തിനുശേഷം ഞാൻ സമാധാനത്തിലും ദൈവസ്നേഹത്തിലും ജീവിക്കുകയാണ്. അതിൻ്റെ അർത്ഥം ഞാൻ എൻ്റെ ഭൂതകാലത്തെ മറന്നു”, എന്നാണ് ബാല കുറിച്ചത്. അത്തരത്തിൽ മുറപ്പെണ്ണ് കോകിലയുടെ ഫോട്ടോയ്ക്ക് ഒപ്പം ബാല കുറിച്ച് വാക്കുകൾ വൈറൽ ആയിരിക്കുകയാണ്. പോസ്റ്റ് പങ്കുവച്ച് നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ കമന്റുകളുമായി ആരാധകരുമെത്തി..
ഇതാണ് ശെരിയായ തീരുമാനം, കോകിലയുമായി വിവാഹനിശ്ചയം കഴിഞ്ഞോ, നിങ്ങൾ വിവാഹിതരായോ എന്നാണ് ഭൂരിഭാഗം പേരും ചോദിക്കുന്നത്. ഏതായാലും ബാലയുടെ സന്തോഷമാണ് ഞങ്ങളുടെയും സന്തോഷം, ഇനിയും മുന്നോട്ട് സമാധാനത്തോടെ ജീവിക്കാൻ ബാലയ്ക്ക് ആശംസ അറിയിക്കുന്നവരും ഉണ്ട്. എന്നാൽ ഭാര്യ എലിസബത്ത് എവിടെ, എന്നാണ് മറ്റു ചിലർ ചോദിക്കുന്നത്. ഇവയ്ക്ക് ഒന്നും തന്നെ മറുപടി നൽകാൻ ബാല തയ്യാറായിട്ടില്ല. ഏതായാലും മുറപ്പെണ്ണിനെ ചേർത്ത് പിടിച്ച ബാലയുടെ ചിത്രം ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്.
Leave a Reply