‘അമൃതക്ക് പകരക്കാരിയായ ബാലയുടെ വധു ഇതാണ്’ ! ഭാവി വധുവിനൊപ്പമുള്ള വീഡിയോയുമായി ബാല !
മലയാളികളുടെ പ്രിയങ്കരനായ നടനാണ് ബാല, അമൃതയുമായുള്ള വിവാഹവും ശേഷമുള്ള വേർപിരിയലും ഏറെ ചർച്ചചെയ്യ പെട്ടിരുന്നു. എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് ബാല തുറന്ന് പറഞ്ഞിരുന്നു തനിക്ക് ഈ ബാച്ചിലർ ലൈഫ് മടുത്തുയെന്നും, തനറെ മാതാപിതാക്കൾ ഒരുപാട് നിർബന്ധിക്കുന്നു എന്നും അച്ഛന്റെ അവസാനത്തെ ആഗ്രഹമായിരുന്നു താൻ വീണ്ടുമൊരു വിവാഹം കഴിച്ച് കാണാമെന്നത്, അതുകൊണ്ട് അത് ഉടനെ ഉണ്ടാകുമെന്നും ബാല തുറന്ന് പറഞ്ഞിരുന്നു. കൂടാതെ അടുത്ത മാസം അഞ്ചാം തിയതി വിവാഹം ഉണ്ടാകുമെന്നും, കേരളത്തിൽ വെച്ചാണ് വിവാഹമെന്നും ബാല പറഞ്ഞിരുന്നു.
അപ്പോൾ വധു വീണ്ടും മലയാളി ആണോ എന്ന് ആരാധകർ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ തന്റെ വധുവിനെ പരിചയപ്പെടുത്തുന്ന രീതിയുള്ള ഒരു വിഡിയോയാണ് ബാല പങ്കുവെച്ചിരിക്കുന്നത്. തനറെ ഭാവി വധുവിനെ കുറിച്ചുള്ള സൂചനയാണ് താരം വിഡിയോയിൽ പറയുന്നത്. ബാലു എല്ലു എന്നീ പേരുകളാണ് നടന്റെ വിഡിയോയിൽ കാണിക്കുന്നത്. ട്രൂ ലൗ ബിഗിൻസ് എന്നും ബാല വിഡോയിൽ കുറിക്കുന്നുണ്ട്. കൂടാതെ വധുവിനൊപ്പം ബാഡ്മിന്റൺ കളിക്കുന്ന വിഡിയോയും താരം പങ്കുവെച്ചു. എന്നാൽ ഇത് കണ്ട ആരാധകരിൽ ചിലർ പ്രതികരിക്കുന്നത് ബാല നേരത്തെ ചെറിയ ഒരു ചടങ്ങിൽ വിവാഹതൻ ആയെന്നും. ഏവരെയും അറിയിച്ചുള്ള വിവാഹമാണ് അടുത്ത മാസം അഞ്ചാം തിയതി നടക്കുന്നതെന്നുമാണ് അവർ പറയുന്നത്.
കൂടാതെ ഭാവി വധുവിന്റെ പേര് എലിസബത്ത് എന്നാണെന്നും മറ്റു ചിലർ പറയുന്നു. ഏതായാലും ബാലയുടെ സ്നേഹിക്കുന്ന ഏവർക്കും ഇതൊരു സന്തോഷ വാർത്തയാണ്. എന്നാൽ കഴിഞ്ഞ ദിവസം രജനികാന്തിന്റെ പുതിയ ചിത്രമായ അണ്ണാത്തെയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ബാല ലക്നോവില്‍ ആയിരുന്നു. അവിടെ വെച്ച് നടന്‍ ബാലയ്ക്ക് പരിക്കേറ്റെന്നുള്ള വാര്‍ത്ത പുറത്ത് വന്നിരുന്നു. താരത്തിന്റെ കണ്ണിനാണ് പരിക്കേറ്റത്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ വലതുകണ്ണിന് അടിയേല്‍ക്കുകയായിരുന്നു. വലിയ ആഘാതത്തിലുള്ള പരുക്കാനാണ് നടന് സംഭവിച്ചിരുന്നത് എന്നും അന്ന് വർത്തകളിൽ പുറത്ത് വന്നിരുന്നു. കൂടാതെ ബാലയുടെ വിവാഹ വാർത്ത പുറത്ത് വന്നയുടനെ അമൃത സോഷ്യൽ മീഡിയിൽ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു.
അമൃതയുടെ കുറിപ്പ് ഇങ്ങനെ, നിങ്ങളുടെ സ്നേഹത്തിനും പ്രാര്‍ഥനകള്‍ക്കും ആശംസകള്‍ക്കും മുന്‍പില്‍ ഞാന്‍ അക്ഷരാര്‍ഥത്തില്‍ നിശബ്ദയായിപ്പോവുകയാണ്. നന്ദി പറയാന്‍ എനിക്കു വാക്കുകള്‍ കിട്ടുന്നില്ല. എന്നെ പിന്തുണച്ച് എപ്പോഴും എനിക്കൊപ്പം നില്‍ക്കുന്ന നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി. നിങ്ങളാണ് എന്റെ ബലം. ഞാന്‍ തളര്‍ന്നു പോയ സമയത്തെല്ലാം നിങ്ങള്‍ എന്നെ താങ്ങി നിര്‍ത്തി. എഴുന്നേല്‍ക്കാന്‍ പറ്റാത്ത വിധം ഞാന്‍ വീണു പോയപ്പോഴും നിങ്ങളെന്നെ ഉയര്‍ത്തി. അമ്മൂ ഞങ്ങളെല്ലാവരും നിന്റെ ഒപ്പമുണ്ട്. ധൈര്യമായി മുന്നോട്ടു പോകൂ എന്നു എല്ലാ സമയവും നിങ്ങളെന്നോടു പറഞ്ഞുകൊണ്ടേയിരുന്നു. ആ വാക്കുകൾ കാരണം ഞാൻ കൂടുതല്‍ ശക്തിയാര്‍ജിച്ച് ഞാന്‍ മുന്നോട്ട് ജീവിക്കാന്‍ തുടങ്ങി. ഇന്ന് എനിക്ക് എന്തൊക്കെയുണ്ടോ അതെല്ലാം നിങ്ങള്‍ കാരണമാണ്. ഇന്ന് ഞാന്‍ ആരെങ്കിലുമായിട്ടുണ്ടെങ്കില്‍ അതിനു പിന്നിലും നിങ്ങളാണ്. എന്റെ കുടുംബത്തിലെ ഒരംഗത്തെ പോലെ എനിക്കൊപ്പം നിന്നതിനും എനിക്കു സന്തോഷം നല്‍കിയതിനും ഒരുപാട് നന്ദി എന്നുമാണ് അമൃത കുറിച്ചിരുന്നത്.
Leave a Reply