ഞാൻ കാരണമാണ് ആ മൂന്നാമത്തെ നാഷണൽ അവാർഡ് മമ്മൂട്ടിക്ക് കിട്ടിയത് ! പക്ഷെ എന്റെ സ്ഥാനത്ത് മമ്മൂട്ടി ആയിരുന്നെങ്കിൽ അങ്ങനെ ചെയ്യില്ലായിരുന്നു ! ബാലചന്ദ്ര മേനോൻ പറയുന്നു !

ബാലചന്ദ്ര മേനോൻ എന്ന പ്രതിഭാശാലിയായ കലാകാരൻ ഇന്നും സിനിമ മേഖലയിൽ സജീവമാണ്. അദ്ദേഹം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ്, തന്റെ ഓരോ പഴയ സിനിമ അനുഭവങ്ങൾ ആരാധകരുമായി അദ്ദേഹം പങ്കുവെക്കാറുണ്ട്. അത്തരത്തിൽ മുഖം നോക്കാതെ പല കാര്യങ്ങളും അദ്ദേഹം തുറന്ന് സംസാരിക്കാറുണ്ട്. തനിക്ക് കിട്ടിയ ദേശിയ പുരസ്കാരത്തെ കുറിച്ച് ബാലചന്ദ്ര മേനോൻ പറഞ്ഞ കാര്യങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ മമ്മൂട്ടിക്ക് ലഭിച്ച മൂന്നാമത്തെ ദേ,ശിയ പു,രസ്കാരത്തെ കുറിച്ചായിരുന്നു അദ്ദേഹം ചിലത് പറഞ്ഞത്, മമ്മൂട്ടിക്ക് ആ പുരസ്‌കാരം ലഭിക്കാൻ കാരണക്കാരൻ താൻ ആണെന്നാണ് ബാലചന്ദ്ര മേനോൻ പറയുന്നത്. അദ്ദേഹത്തിന്റെ തന്നെ യൂട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഞാൻ കേന്ദ്ര അവാർഡ് കമ്മിറ്റിയിൽ അംഗമായിരുന്ന സമയത്ത് അവാർഡിന്  ആർഹരായവരെ നിശ്ചയിച്ചിരുന്നതും ആ സമയത്ത് മലയാളത്തിന് ലഭിക്കാതെ പോയ അവാർഡുകൾ താൻ മുഖേന ലഭിച്ചതിനെ പറ്റിയുമാണ് അദ്ദേഹം പറയുന്നത്.

അന്നൊക്കെ ഈ  ജൂറി അംഗങ്ങൾ പല മലയാള സിനിമകളും തുടക്കം കണ്ടിട്ട് നല്ലതല്ല എന്ന് തോന്നിയാൽ അവർ ബാക്കി സിനിമ കാണാൻ നിൽക്കാതെ അവിടെ വച്ച് നിർത്തുന്ന ഒരു രീതി ഉണ്ടായിരുന്നു.  പക്ഷെ ഞാൻ ഇതിനെ എതിർത്തു. ചിലപ്പോൾ ഇങ്ങനെ അവസാനിപ്പിക്കുന്ന ചിത്രത്തിലാവാം ഒരുപക്ഷെ  മികച്ച അഭിനേതാവുള്ളത്. അയാളുടെ അവസരമാണ് അവിടെ നഷ്ടപ്പെടുന്നത്. അന്ന് മികച്ച നടനെ തിരഞ്ഞെടുക്കുന്നതിൽ മത്സരം വന്നു. ഇനി പറയുന്നത് മമ്മൂട്ടി പ്രത്യേകം ശ്രദ്ധിക്കണം. മമ്മൂട്ടിക്ക് കിട്ടിയ മൂന്നാമത്തെ ദേശീയ അവാർഡിന് കാരണക്കാരൻ ഞാനാണ്.

ഞാൻ എന്നും മറ്റുള്ളവരുടെ വിജയത്തിൽ സന്തോഷിക്കുന്ന ആളാണ്.., അന്ന് ജൂറിയിൽ ഉണ്ടായിരുന്ന ബാക്കി  എല്ലാവരും മികച്ച നടൻ  അജയ് ദേവ്ഗൺ ആണെന്ന്  ഒരുപോലെ അവകാശപ്പെട്ടു. എന്നാൽ നമ്മുടെ മ,മ്മൂട്ടിയുടെ പേര് ഉറക്കെ പറഞ്ഞു, കാരണം അം’ബേദ്കർ എന്ന സിനിമയിലെ  അദ്ദേഹത്തിന്റെ അഭിനയം എനിക്കൊരുപാട് ഇഷ്ടപ്പെട്ടു. പിന്നെ അവിടെ ഇതിന്റെ പേരിൽ  തർക്കമായി. അങ്ങനെ സംഭവിക്കാൻ കാരണം ഞാൻ ആ പേര് പറഞ്ഞത് മാത്രമാണ്. പിന്നെ തർക്കത്തിനൊടുവിൽ അവർക്ക്  രണ്ടുപേർക്കും അവാർഡ് കൊടുക്കാൻ തീരുമാനമായി. മറ്റുള്ളവരുടെ ഉയർച്ചയിൽ സന്തോഷിക്കുന്നവനാണ് ഞാൻ.

മമ്മൂട്ടിയുടെ ഒരു  വ’ക്കീലിനെ പോലെയാണ് ഞാനന്ന് അവിടെ അയാൾക്ക് വേണ്ടി  വാദിച്ചത്. അതിനെല്ലാം ശേഷം മമ്മൂട്ടിയോട് തന്നെ അന്ന് അതേ ജൂറി അംഗങ്ങൾ തമാശയായി പറഞ്ഞു നിങ്ങൾക്ക് ഈ  അ,വാർ‌ഡ് കിട്ടിയതിന് നിങ്ങൾ  ബാലചന്ദ്രമേനോന് പ്രത്യേക ട്രീറ്റ് ചെയ്യണമെന്ന്. അന്ന് മമ്മൂട്ടി എന്റെ കവിളിൽ പിടിച്ചുകൊണ്ട് പറഞ്ഞു, അത് പിന്നെ ബാലചന്ദ്ര മേനോന്റെ കടമയല്ലേ എന്ന്. അന്ന് ഞാൻ തിരിച്ച് പറഞ്ഞു, കടമയാണ് പക്ഷെ എന്റെ സ്ഥാനത്ത് നിങ്ങളായിരുന്നെങ്കിൽ ഇത് ചെയ്യില്ലാന്ന് എനിക്കുറപ്പാണ്.’

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *