ഒരു വിവാഹ ബന്ധം അതിന്റെ പുതുമ നശിക്കാതെ കാത്തു സൂക്ഷിക്കുക എന്നാല്‍ ‘കാര്യം നിസ്സാരമല്ല, പ്രശ്നം ഗുരുതരം തന്നെയാണെന്നും ബാലചന്ദ്ര മേനോന്‍ !

മലയാളികൾക്ക് എന്നും പ്രിയങ്കരനായ വ്യക്തിയാണ് നടനും സംവിധായകനും തിരക്കഥാകൃത്തുമായ ബാലചന്ദ്ര മേനോൻ. മലയാള സിനിമക്ക് ഒരുപാട് പുതുമുഖങ്ങളെ സമ്മാനിച്ച അദ്ദേഹം നിത്യഹരിത നായികമാരെയും അദ്ദേഹം സിനിമ ലോകത്തിന് സമ്മാനിച്ചിരുന്നു. ഇപ്പോഴിതാ അദ്ദേഹം തന്റെ 40 മത് വിവാഹ വാർഷിക ദിനത്തിൽ അദ്ദേഹം പങ്കുവെച്ച ഒരു കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

ഇന്ന് മെയ് 12. ഇന്ന് ഞങ്ങളുടെ വിവാഹ വാര്‍ഷികം ആണത്രെ, ഇന്ന് മറ്റൊരു പ്രത്യേകത ഇന്ന് ലോക നഴ്‌സ് ഡേ കൂടിയാണ്.  എത്രാമത്തെയാണെന്നോ, അതറിഞ്ഞു സുഖിക്കണ്ട. പതിറ്റാണ്ടുകള്‍ താണ്ടിയിരിക്കുന്നു എന്ന് മാത്രം അറിഞ്ഞാല്‍ മതി. ഞാന്‍ ഭാര്യയെ പേടിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ടെങ്കിലും ഞാന്‍ സമ്മതിച്ചു തരില്ല. കാരണം ഞാന്‍ പുരുഷനാണ്. വരദ നഴ്സിനെ പോലെയാണോ എന്ന് ചോദിച്ചാല്‍, ആവശ്യം വന്നാല്‍ നഴ്‌സ് തോറ്റു പോകും എന്ന് കെട്ടിയോനായ ഞാന്‍ പറയുന്നത് ഭാര്യയെ പേടിച്ചിട്ടാണ് എന്ന് കരുത്താതിരിക്കുക.

ഇതുവരെയുള്ള ഞങ്ങളുടെ  ദാമ്പത്യ ബന്ധം ഒന്ന് വിലയിരുത്തിയാല്‍ പണ്ട് നമ്മുടെ  കാരണവന്മാര്‍ പറഞ്ഞിട്ടുള്ളത് പോലെ ഈ  ചട്ടീം കലവുമൊക്കെ പോലെ തട്ടീം മുട്ടീം അങ്ങ് പോകുന്നു എന്ന് പറയാം. എന്നാൽ ഒരു പ്രധാന കാര്യം..  പുതു വസ്ത്രങ്ങള്‍ അണിയാനും സെല്‍ഫി എടുക്കാനും ഒക്കെ എളുപ്പമാ. പക്ഷേ ഒരു വിവാഹ ബന്ധം അതിന്റെ പുതുമ നശിക്കാതെ കാത്തു സൂക്ഷിക്കുക എന്നാല്‍ ‘കാര്യം നിസ്സാരമല്ല , പ്രശ്നം ഗുരുതരം തന്നെയാണ്.. ഞാനും ഭാര്യയും പുതു വസ്ത്രങ്ങള്‍ അണിഞ്ഞു പുഞ്ചിരിച്ചു നില്‍ക്കുന്ന ഒരു ഫോട്ടോ കണ്ട ഒരു പത്ര പ്രവര്‍ത്തകന്‍ പണ്ടെങ്ങോ വരദയോട് ഒരു ചോദ്യം ചോദിച്ചു: മാഡം നിങ്ങളുടെ സന്തോഷകരമായ ദാമ്പത്യത്തിന്റെ രഹസ്യം എന്താണ് എന്ന്….

എന്നാൽ  അവൾ അപ്പോൾ എന്നെ രൂക്ഷമായി ഒന്ന്  നോക്കി. ഞാന്‍ വിഷമിച്ചു. എന്തെന്നാല്‍. കഴിഞ്ഞ രാത്രിയില്‍ ഏതോ ഒരു  ‘കച്ചട’ കാര്യത്തിന്റെ പേരില്‍ കുടുംബ കോടതിയില്‍ വച്ചു കാണാം എന്ന് ഞാന്‍ പറഞ്ഞത് എനിക്ക് പെട്ടെന്ന്  ഓര്‍മ വന്നു. എന്നാല്‍ വരദയുടെ മറുപടിയാണ്  കലക്കിയത്. എന്നെ ഒന്നു കൂടി പരുഷമായി നോക്കി അവള്‍ പറഞ്ഞു. ‘അത്.. ചന്ദ്രേട്ടന്‍ ഓന്താണ്.. എന്ന്… ഇപ്പോള്‍ ഞാന്‍ അവളെ പരുഷമായി നോക്കി. അപ്രിയ സത്യങ്ങള്‍ പറയരുത് എന്ന് മാതാ അമൃതാനന്ദമയി പറഞ്ഞത് ഇവള്‍ മറന്നു പോയോ ? ഓന്തായ ചന്ദ്രേട്ടന്‍ മിനിട്ടിനു മിനിട്ടിനു നിറം മാറിക്കൊണ്ടിരിക്കും എന്നും അവൾ പറഞ്ഞു…

എന്നിട്ട് ചിരിച്ചുകൊണ്ട് അവൾ വീണ്ടും പറഞ്ഞു ഞാനൊരു അണയാണ്… എല്ലാം അപ്പപ്പം മറക്കും.. എന്നും അവൾ പറഞ്ഞു നിർത്തി… വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നതാണ്. അത് കൊണ്ട് തന്നെ അതിനെ സ്വര്‍ഗീയമായി സൂക്ഷിക്കുക മാലോകരെ..എന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു….

Articles You May Like

Leave a Reply

Your email address will not be published.