എന്‍റെ മകന്‍റെ കല്യാണത്തിന് ജയറാമിനോട് വരരുത് എന്ന് ഞാൻ പറഞ്ഞു ! ബാലചന്ദ്രമേനോൻ

മലയാള സിനിമക്ക് നിരവധി ഹിറ്റ് നായികമാരെയും നയനകൻമാരെയും സംഭാവന ചെയ്ത് അതുല്യ പ്രതിഭയാണ് നടനും സംവിധായനുമായ ബാലചന്ദ്രമേനോൻ, ഒരു കാലത്ത് മലയാള സിനിമ ഭരിച്ചിരുന്നതിന് അധ്യേഹമായിരുന്നു, നിരവധി ഹിറ്റ് ചിത്രങ്ങൾ അദ്ദേഹത്തിന്റെ തന്നെ രചനയിലും സംവിധനത്തിലും അഭിനയത്തിലും മലയാള സിനിമക്ക്  സമ്മാനിച്ചു. ഇപ്പോൾ അദ്ദേഹം സിനിമ മേഖലയിൽ അത്ര സജീവമല്ല, അതുമാത്രവുമല്ല പല തുറന്ന് പറച്ചിലുകളും അദ്ദേഹം നടത്തിയിട്ടുണ്ട്, ഇപ്പോൾ ഒരു ടെലിവിഷന്‍ ചാനലിലെ അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ അദ്ദേഹത്തിന്റെ ചില വാക്കുകളാണ് സോഷ്യൽ മീഡിയിൽ ചർച്ചയാകുന്നത്…

അക്കാലത്തെ പല മുൻനിര നായികയെയും താനാണ് സിനിമയിൽ കൊണ്ടുവന്നത്, പാര്‍വതി, നന്ദിനി, ശോഭന, ലിസ്സി, ആനി, തുടങ്ങി നിരവധി നായിക നടിമാരെയും മണിയന്‍ പിള്ള രാജു, ബൈജു തുടങ്ങിയ നടന്മാരെയും മലയാളത്തിനു സമ്മാനിച്ചത് ബാലചന്ദ്രമേനോൻ ആയിരുന്നു. പക്ഷെ അവരോടൊന്നും താനിതുവരെ ഒരു സഹായ സഹകരണങ്ങളും പ്രതീക്ഷിച്ചിട്ടില്ല എന്നും താൻ [അരിച്ചയപെടുത്തിയ ഒരു നടിയെയും വിളിച്ചിട്ട് കട ഉത്‌ഘാടനം ചെയ്യാൻ പോകണം അവിടെ പോകണാം ഇവിടെ പോകണം , അത് ചെയ്യരുത് ഇത് ചെയ്യരുത് എന്നൊന്നും മറ്റുള്ളവരുടെ കണക്ക് താൻ ആവിശ്യപെട്ടില്ലന്നും, അത് ഇന്നും അങ്ങനെതന്നെ തുടരുന്നു  എന്നും അദ്ദേഹം പറയുന്നു…

താൻ ജീവിതത്തിൽ ആരിൽ നിന്നും ഒന്നും  പ്രതീക്ഷിക്കാത്ത ആളാണെന്നും, ഇത് താൻ പ്രശസ്തിക്ക് വേണ്ടി പറയുന്നത് അല്ല എന്നും താൻ ആകാര്യത്തിൽ ഭഗവത് ഗീതയിൽ വിശ്വസിക്കുന്ന ഒരാളാണെന്നും അദ്ദേഹം പറയുന്നു… ഞാൻ പരിചയ പെടുത്തിയ ഒരു നടിയുടെ വീട്ടിൽ പോലും എന്റെ പേരിൽ ഒരു ഫോൺ കോൾ പോലും പോയിട്ടില്ല, അവരെ മറ്റൊരു കാര്യത്തിനും താൻ ബുദ്‌മുട്ടിച്ചിട്ടില്ല എന്നും അദ്ദേഹം പറയുന്നു..

എന്റെ മകന്റെ കല്യാണത്തിനു തിരുവഞ്ചിക്കുളം ക്ഷേത്രത്തില്‍ വരണ്ട എന്നാണു ഞാന്‍ ജയറാമിനോട് പറഞ്ഞത്. അവിടെ വരണ്ട അത് വളരെ എക്സിക്ല്യൂസിവായ സംഭവമാകും  എന്ന് പറഞ്ഞു. അപ്പോള്‍ ജയറാം പറഞ്ഞത്. ‘ഇല്ല സാര്‍, എനിക്ക് അവിടെ വരണം ഞാന്‍ സാറിന്റെ ഒരു ബന്ധു എന്ന നിലയിലാണ് വരുന്നതെന്ന്’, പറഞ്ഞപ്പോള്‍ ഉള്ളിൽ ഒരു ചെറിയ സന്തോഷം തോന്നി പറഞ്ഞതുപോലെതന്നെ അവൻ   അവിടെ പാര്‍വതിയെയും കൊണ്ട് വന്നത്എ കണ്ടപ്പോൾ എനിക്ക് എന്നെക്കുറിച്ച്‌ അഭിമാനം തോന്നിയിരുന്നു…

അദ്ദേഹത്തിന്റെ അമ്മയാണ സത്യം, ഏപ്രിൽ 18, കാര്യം നിസ്സാരം തുടങ്ങിയ ചിത്രങ്ങൾ ഇപ്പോഴും മിനിസ്‌ക്രീനിൽ വലിയ വിജയ ചിത്രങ്ങളാണ് , നിരവധി പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ അദ്ദേഹം ഇപ്പോൾ സിനിമയിൽ നിന്നും വിട്ടുനിൽക്കുന്നു  എന്നത് ഏറെ വിഷമിപ്പിക്കുന്ന ഒന്നാണ് 2015 ൽ ഞാൻ സംവിധാനം ചെയ്യുന്നു എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്തിരുന്നു.. അദ്ദേഹത്തിന് രണ്ടു മക്കളാണ് ഉള്ളത് ഭാവന മേനോൻ അഖിൽ മേനോൻ  എന്നിവരാണ്…

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *