രംഗണ്ണനായി ഇനി നന്ദമൂരി ബാലകൃഷ്ണ ! മലയാളത്തിൽ സൂപ്പർഹിറ്റായ ‘ആവേശം’ തെലുങ്കിലേക്ക് ! ആവേശത്തോടെ ആരാധകർ !

അടുത്തിടെ മലയാള സിനിമയിൽ വലിയ വിജയമായി തീർന്ന സിനിമയായിരുന്നു ഫഹദ് ഫാസിൽ നായകനായി എത്തിയ ‘ആവേശം’. ഏപ്രിൽ 11 ന് തിയേറ്ററുകളിലെത്തിയ ചിത്രം ബോക്സോഫീസിൽ വൻ വിജയമായി മാറിയിരുന്നു. തിയേറ്ററുകളിൽ നിന്ന് മാത്രം ഏകദേശം 154 കോടിയാണ് ചിത്രം സമാഹരിച്ചത്. രോമാഞ്ചത്തിന് ശേഷം ജിത്തു മാധവ് സംവിധാനം ചെയ്ത ചിത്രത്തിന് അന്യാഭാഷകളിൽ നിന്നും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. രോമാഞ്ചത്തിനു ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്ത ‘ആവേശം’ ബംഗളൂരു സ്വദേശിയായ രംഗ എന്ന ഡോണിനെയാണ് ഫഹദ് ഫാസിലിലൂടെ പരിചയപ്പെടുത്തിയത്. കോമഡി, ആക്ഷന്‍, ത്രില്ലര്‍ എല്ലാം ചേര്‍ത്തെ് കംപ്ലീറ്റ് തീയറ്ററിക്കല്‍ അനുഭവത്തിനായി മാത്രം അണിയിച്ചൊരുക്കിയ ചിത്രമായിരുന്നു ‘ആവേശം’.

ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ രംഗണ്ണൻ താരങ്ങൾ കെട്ടടങ്ങിയിട്ടില്ല, ഇപ്പോഴിതാ ആവേശം’ തെലുങ്കില്‍ റീമേക്കിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. നന്ദമൂരി ബാലകൃഷ്ണ രംഗണ്ണനായി എത്തിയേക്കുമെന്ന് സൂചന.  ബാലകൃഷ്ണയും സംവിധായകന്‍ ഹരീഷ് ശങ്കറും അടുത്ത ചിത്രത്തിനായി ഒന്നിക്കുന്നുവെന്ന വാര്‍ത്ത നേരത്തേ പ്രചരിച്ചിരുന്നു. ചിത്രം ജിത്തു മാധവന്‍-ഫഹദ് ഫാസില്‍ കൂട്ടില്‍ വന്ന ‘ആവേശ’ത്തിന്റെ റീമേക്ക് ആയിരിക്കുമെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

റിപ്പോർട്ടുകൾ ശെരിയാണെങ്കിൽ ഹരീഷ് ശങ്കറാകും തെലുങ്ക് പതിപ്പിന്റെ സംവിധാനം. അടുത്ത വര്‍ഷം മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഔദ്യോഗികമായ അറിയിപ്പുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ബോബി സംവിധാനം ചെയ്യുന്ന എന്‍ബികെ 109 എന്ന ചിത്രത്തിന്റെ തിരക്കിലാണ് ബാലകൃഷ്ണ ഇപ്പോള്‍. ഇതു പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ ഹരീഷ് ശങ്കറിന്റെ ചിത്രത്തിലേക്ക് കടക്കൂ. ഫഹദ് നിറഞ്ഞാടിയ സ്ഥാനത്തേക്കാണ് ഇപ്പോള്‍ നന്ദമൂരി ബാലകൃഷ്ണ എത്തുന്നത്. അണിയറക്കാരുടെ ഔദ്യോഗിക അറിയിപ്പുകള്‍ക്കായി കാത്തിരിക്കുകയാണ് കേരളത്തിലെ ‘ആവേശം’ ആരാധകര്‍.

Leave a Reply

Your email address will not be published. Required fields are marked *